Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചര്‍മ്മസൗന്ദര്യവും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ? സൗന്ദര്യത്തില്‍ ഒളിഞ്ഞിരിക്കും രഹസ്യം
നമ്മിൽ പലർക്കും ഒരുപക്ഷേ ഈ ഒരു തലക്കെട്ട് വായിക്കുമ്പോള്‍ വിശ്വാസം വരുന്നുണ്ടാകില്ല. പക്ഷേ നമ്മുടെ മാനസികാരോഗ്യം ചർമ്മത്തിൻ്റെ ആരോഗ്യവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നു എന്ത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമാണ്. മുഖക്കുരു, റോസേഷ്യ, സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മരോഗങ്ങൾ വിഷാദം, ഉത്കണ്ഠ, മോശം ജീവിത നിലവാരം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ആധുനിക വൈദ്യ ശാസ്ത്രം ഈ അവസ്ഥയെ സൈക്കോഡെർമറ്റോളജി എന്നാ പേരിട്ട വിളിക്കുകയും ചെയ്യുന്നു.
മനസ്സും ചർമ്മവും തമ്മിൽ ബന്ധമുണ്ട്. വികാരങ്ങൾ, പ്രത്യേകിച്ച് സമ്മർദ്ദവും ഉത്കണ്ഠയും ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അവയ്ക്ക് ത്വക്ക് സംബന്ധമായ അവസ്ഥകളെ ഉണര്‍ത്തുവാനോ വഷളാക്കാനോ കഴിയുമെന്ന് മാത്രമല്ല, ഒരു വ്യക്തിയെ ജീവിതകാലം മുഴുവൻ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുവാനും കാരണമായേക്കാം. വിട്ടുമാറാത്ത സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തും, അതുവഴി ചർമ്മത്തിൻ്റെ സ്വയം പ്രതിരോധിക്കുവാനുള്ള കഴിവിനെ ബാധിക്കും. കൂടാതെ, ചർമ്മത്തിൻ്റെ രോഗപ്രതിരോധ കോശങ്ങളെ തലച്ചോറും നാഡീവ്യവസ്ഥയും റിസപ്റ്ററുകൾ വഴിയും ന്യൂറോപെപ്റ്റൈഡുകൾ എന്ന് വിളിക്കുന്ന രാസ സന്ദേശവാഹകർ വഴിയും സ്വാധീനിക്കുന്നു.

ഒരാൾ സമ്മർദപരമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ, കോർട്ടിസോൾ പോലുള്ള തന്മാത്രകൾ നിര്‍മ്മിക്കപ്പെടുന്നു. ഇത് കൊളാജനെ തകർക്കുന്നത് മൂലം ചര്‍മ്മത്തില്‍ ചുളിവുകൾക്ക് കാരണമാകുന്നു, മുഖക്കുരു, എക്സിമ, സോറിയാസിസ് എന്നിവയ്ക്കും ഇത് കാരണമാകും, ചർമ്മത്തിൻ്റെ പ്രതിരോധ സംവിധാനം നശിപ്പിക്കുകായും മുന്പെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തേക്കാം. അടിസ്ഥാനപരമായി മനഃശാസ്ത്രപരമായ സമ്മർദ്ദവും വൈകല്യങ്ങളും ചർമ്മപ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇത് സൈക്യാട്രിയുടെയും ഡെർമറ്റോളജിയുടെയും തമിലുള്ള ബന്ധത്താല്‍ ഉണ്ടാകുന്നതാണ്.
മനസ്സും ചർമ്മവും തമ്മിലുള്ള ബന്ധം ഡീകോഡ് ചെയ്യാൻ സൈക്കോഡെർമറ്റോളജി സഹായിക്കുന്നു. മനസ്സും ചർമ്മവും തമ്മിലുള്ള പാരസ്പര്യത്തെയാണ് ഇത് അർത്ഥമാക്കുന്നത്. മുഖക്കുരു, ചര്‍മ്മത്തിലെ ചൊറിച്ചില്‍ , മുടികൊഴിച്ചിൽ എന്നിവ നിങ്ങൾക്ക് ഉണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സമ്മർദ്ദം ഒഴിവാക്കുന്നതിലൂടെ ഒരാൾക്ക് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ കുറയുക മാത്രമല്ല, മരുന്നുകള്‍ കൊണ്ട് പോലും മാറാത്ത ചർമ്മപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യാം.
നിങ്ങളുടെ മാനസികാരോഗ്യം നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം :
- നിങ്ങൾ മാനസിക പിരിമുറുക്കത്തിലായിരിക്കുമ്പോൾ, നിങ്ങളുടെ ചർമ്മ വൈകല്യങ്ങൾ ചികിത്സിക്കുന്നതിനായി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനോ തിരഞ്ഞെടുക്കാനോ ബുദ്ധിമുട്ടാണ്. നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നില്ലെങ്കിൽ, അത് നിങ്ങളുടെ ചർമ്മത്തെയും ബാധിക്കും.
- നിങ്ങൾക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോൾ, നിങ്ങളുടെ ശാരീരികാരോഗ്യത്തെ ബാധിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലിയിലേക്ക് നിങ്ങൾ നീങ്ങുന്നു.
- നിങ്ങളുടെ മാനസികാരോഗ്യം കുറയുകയാണെങ്കില്‍, ഇത് അമിത ചിന്തകള്‍ക്ക് കാരണമാവുകയും മറ്റ് ദൈന്യംദിനകാര്യങ്ങളിലേക്ക് ശ്രദ്ധ നല്‍കുവാന്‍ കഴിയാതെ വരികയും ചെയ്യുന്നു.
- സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ സമയവും ചുറ്റുപാടുകളും ക്രമീകരിക്കാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുന്നു, ഇത് നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യത്തെ ബാധിക്കുന്ന സമ്മർദ്ദകരമായ ഭക്ഷണത്തിന് കാരണമാകുന്നു
- പഠനങ്ങൾ അനുസരിച്ച്, സമ്മർദ്ദം, വിഷാദം, മറ്റ് തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ എന്നിവ നിങ്ങളുടെ ചർമ്മപ്രശ്നങ്ങൾ വർദ്ധിപ്പിക്കും.
അതിനാൽ, നിങ്ങൾക്ക് തിളങ്ങുന്നതും തെളിഞ്ഞതുമായ ചർമ്മം വേണമെങ്കിൽ, തീര്‍ച്ചയായും മികച്ച മാനസികാരോഗ്യം നിലനിര്തെണ്ടാത് അത്യാവശ്യം ആണെന്ന് പഠനങ്ങള്‍ പറയുന്നു. മാനസികാരോഗ്യവും ചർമ്മവും തമ്മിലുള്ള ബന്ധം ഒരു യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കാനും ചർമ്മം വീണ്ടും തിളക്കമുള്ളതാക്കാനും നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില ഘട്ടങ്ങളുണ്ട്.
ഒന്നാമതായി, സമ്മർദ്ദത്തിൻ്റെ മൂലകാരണങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയും ആവശ്യമുള്ളപ്പോൾ പിന്തുണ തേടുന്നതിലൂടെയും ശ്രദ്ധാപൂർവമായ പോസിറ്റീവ് ശീലങ്ങൾ വികസിപ്പിക്കുന്നതിലൂടെയും നിങ്ങൾക്ക് പുരോഗതി കൈവരിക്കാനാകും. ചെറിയ മാറ്റങ്ങൾ വരുത്തുന്നതും സമയം കൃത്യമായി വിനിയോഗിക്കുന്നതും മികച്ച മാറ്റമുണ്ടാക്കും. നിങ്ങൾക്ക് ഇഷ്‌ടപ്പെടുന്നതും പ്രതിബദ്ധതയുള്ളതുമായ കാര്യങ്ങൾ ചെയ്യാൻ പ്രത്യേക സമയം കണ്ടെത്തുക. അത് പുറത്ത് സമയം ചെലവഴിക്കുകയോ പുതിയ കാര്യങ്ങള്‍ പഠിക്കുകയോ സാമൂഹ്യപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലോടെയോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടുന്നവരോ ആകട്ടെ. നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ആഴ്ചയിൽ രണ്ടുതവണ വ്യായാമം ചെയ്യുക എന്നിവയും മികച്ച ഗുണം ചെയ്യും.
ഡയറി എഴുതുന്ന ശീലം ആരംഭിക്കുന്നതിലൂടെ നിങ്ങളുടെ വികാരങ്ങൾ എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്ന് വിശകലനം ചെയ്യുവാന്‍ സാധിക്കും. ഓർമ്മിക്കുക, ചിന്തകൾ വസ്‌തുതകളല്ല, അതിനാൽ നിങ്ങൾ ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ നിങ്ങളോട് തന്നെ സംസാരിക്കുകയും നിങ്ങൾ അർഹിക്കുന്ന അനുകമ്പയോടും ബഹുമാനത്തോടും കൂടി സ്വയം പെരുമാറുകയും ചെയ്യുക. നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതിനെക്കുറിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നത് മാനസ്സിക ഭാരം കുറയ്ക്കാൻ സഹായിക്കും, നിങ്ങൾക്ക് ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം ലഭ്യമാണെന്ന് എപ്പോഴും ഓർക്കുക.
നിങ്ങളുടെ ചർമ്മത്തിൻ്റെ കാര്യം വരുമ്പോൾ, ലളിതവും ഫലപ്രദവുമായ ചർമ്മസംരക്ഷണ ദിനചര്യ സ്വീകരിക്കുന്നത് പലപ്പോഴും ഇവയെ ശാസ്ത്രീയമായി നേരിടാൻ സഹായിക്കും. ഒരു ഡെർമറ്റോളജിസ്റ്റ് രൂപകല്പന ചെയ്ത ദിനചര്യയ്ക്ക് ചർമ്മ അവസ്ഥകളെ കൂടുതല്‍ മികച്ചതാക്കുവാനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനും കഴിയും.



Click it and Unblock the Notifications