Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുടി നരക്കാതിരിക്കുന്നതിനും യോഗ ഇങ്ങനെ സ്ഥിരമായി
മുടി നരക്കുക എന്നത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വരെ കാരണമാകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും തലയിലെ വെള്ളി വരകളെ ഇല്ലാതാക്കുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷേ ഒരു പരിധി വരെ ഇതിന് ആശ്വാസം കണ്ടെത്താന്‍ സാധിക്കുമെങ്കിലും പലപ്പോഴും പൂർണമായ ഒരു ആശ്വാസം ഇതിൽ നിന്ന് നമുക്ക് ലഭിക്കുന്നില്ല.
പക്ഷേ അൽപം ശ്രദ്ധിച്ചാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് സഹായിക്കുന്നുണ്ട്. മുടി നരക്കുന്നതിന് പരിഹാരം കാണുന്നതിന് നമുക്ക് ഇനി യോഗാസനങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ നമുക്ക് നരക്കുന്ന മുടിയെ ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് യോഗ. എന്നാല്‍ പല വിധത്തിൽ ഇത് സൗന്ദര്യ സംരക്ഷണത്തിനും ഉപകാര പ്രദമാവുന്നുണ്ട്. യോഗ ചെയ്യുന്നത് ചർമ്മത്തിന്റെ തിളക്കം നിലനിർത്തുന്നതിനും ആരോഗ്യത്തിനും ചർമ്മത്തിന്റെ കരുത്തിനും എന്തിനധികം മുടിയുടെ നര മാറ്റുന്നതിന് വരെ സഹായിക്കുന്നുണ്ട്. എന്തൊക്കെ യോഗാസനങ്ങളാണ് ഇത്തരത്തിൽ അകാലനരയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്ന് നോക്കാവുന്നതാണ്.

ഉസ്ത്രാസന (ക്യാമൽ പോസ്)
ഉസ്ത്രാസന (ക്യാമൽ പോസ്) ചെയ്യുന്നതിലൂടെ അകാല നരയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് കഴിയുന്നുണ്ട്. മുട്ടുകുത്തി നിൽക്കുക. കുറഞ്ഞത് 6 ഇഞ്ച് അകലെ നിലത്ത് മുട്ടുകുത്തുക. സീലിംഗിലേക്ക് നോക്കുമ്പോൾ നിങ്ങളുടെ രണ്ട് കൈകളും പിന്നിലേക്ക് എത്തിക്കുകയും വലതു കൈകൊണ്ട് വലത് കണങ്കാൽ ഇടത് കൈകൊണ്ട് പിടിക്കുകയും ചെയ്യുക. തുടകൾ നേരെയാക്കി, അടിവയറ്റിനെ മുന്നോട്ടുകൊണ്ടുപോകുക. ചെറിയ രീതിയിൽ ശ്വാസം വിടുക, നിങ്ങളുടെ കൈകൾ സാവധാനം ലൂസാക്കി പഴയതു പോലെ തന്നെ വെക്കുക. എന്നാൽ മൈഗ്രേയ്ൻ, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവ ഉള്ളവർ ഈ ആസനം ചെയ്യാൻ ശ്രമിക്കരുത്.

ഹലാസന
നിങ്ങളുടെ പുറകിൽ തറയിൽ കിടന്ന് കൈകൾ നിങ്ങളുടെ അരികിൽ വയ്ക്കുക, കൈപ്പത്തികൾ തറയോട് ചേർത്ത് വെക്കുക. കാലുകൾ ചേർത്ത് വെച്ച ശേഷം കൈകൾ തലക്ക് ഇരുവശത്തേക്കും ചെവിയോട് ചേർത്ത് വെക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൊണ്ട് കാലുകൾ രണ്ടും വളയാതെ മുകളിലേക്ക് ഉയർത്തുന്നതിന് ശ്രമിക്കുക. ശ്വാസം പതുക്കെ വിട്ടു കൊണ്ട് കാലുകൾ രണ്ടും മുട്ടുകൾ വളയാതെ തലക്ക് പുറകിലായി തറയിൽ മുട്ടിക്കുവാൻ ശ്രമിക്കുക. ശ്വാസം എടുത്ത് കൊണ്ട് കാലുകൾ മുകളിലേക്ക് ഉയർത്തുക. പിന്നീട് ശ്വാസം പുറത്തേക്ക് വിട്ട് കൊണ്ട് തന്നെ കാലുകൾ തറയിൽ വെക്കുക.

ത്രികോണാസന
നിന്നു കൊണ്ടാണ് ത്രികോണാസനം ചെയ്യുന്നത്. കാലുകൾ രണ്ടും ഒരു മീറ്റർ അകലത്തിൽ പരത്തി വെക്കുക. കൈകൾ തറയോട് സമാന്തരമായി വെക്കുക. വലതു കാൽപ്പത്തി വലതു ഭാഗത്തേക്കും ഇടത് കാൽപ്പത്തി മുൻഭാഗത്തേക്കും കോണായി വെക്കുക. ശ്വാസം വിട്ടു കൊണ്ട് മുട്ടു വളക്കാതെ ശരീരം വലതു ഭാഗത്തേക്ക് പതുക്കെ ചരിക്കുക.വലതു കൈപ്പത്തി വലതു കാൽപ്പത്തിയുടെ വലതു ഭാഗത്ത് വെക്കണം. ഇതേ സമയം ഇടത് കൈപ്പത്തി മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുക. ഇരുകൈകളും ഈ അവസരത്തില്‍ നേർരേഖയിൽ വരുന്നു.

അപാനാസന
കഴുത്തിലെയും, തുടകളിലെയും പേശികളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന യോഗാസന മുറയാണിത്. ഇത് ചെയ്യാന്‍ മലര്‍ന്ന് കിടക്കുക. കൈകകള്‍ മുട്ടില്‍ വെച്ച് നിശ്വാസത്തോടൊപ്പം കാലുകള്‍ നെഞ്ചിലേക്ക് ഉയര്‍ത്തുക. കൈകള്‍ ഉപയോഗിക്കുന്നതിന് പകരം തുടകളുടെ ബലം ഉപയോഗിച്ച് കാലുകള്‍ ചലിപ്പിക്കുക. ശ്വാസമെടുക്കുമ്പോള്‍ ശരീരം അയക്കുകയും വയറില്‍ നിന്ന് കാലുകള്‍ പൂര്‍ണ്ണമായും അകറ്റുകയും ചെയ്യുക. ശ്വസനം നിങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കണം. അല്പനേരം ഈ നിലയില്‍ തുടരുക. കണ്ണുകളടച്ച് ശാന്തമാവുക. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ശ്വാസോഛാസം എണ്ണുക. ഇതാണ് അപാനാസന

ഭുജംഗാസന
ഭുജംഗാസനം എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം കമിഴ്ന്നു കിടക്കുക. കാലുകൾ രണ്ടും ചേർത്തു വെയ്ക്കുക. കാൽവിരലുകൾ പുറത്തേക്ക് തള്ളി വയ്ക്കുക. കൈകൾ തോളിന്റെ ഇരുവശങ്ങളിലായി കമഴ്ത്തി പതിച്ചു വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൊണ്ട് തന്നെ പൊക്കിൾ വരെ തല മുകളിലേക്ക് ഉയർത്തി നോക്കണം. കുറച്ച് സെക്കന്റുകൾ അങ്ങനെ തന്നെ നിൽപ്പ് തുടരണം. പിന്നീട് ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക. മുകളിൽ പറഞ്ഞ ഈ യോഗാസനങ്ങള്‍ ചെയ്താൽ നിങ്ങൾക്ക് ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുകയും അകാല നരയും മുടി കൊഴിച്ചിലും എല്ലാം ഇല്ലാതാവുകയും ചെയ്യുന്നുണ്ട്.



Click it and Unblock the Notifications
