Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ആണിനും പെണ്ണിനും ഹെയര്‍റിമൂവല്‍ വാക്സ് വീട്ടില്‍
ഹെയര്‍റിമൂവല്‍ വാക്സ് വീട്ടില്‍ തയ്യാറാക്കാം, ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.
വാക്സിംഗ് എന്നു പറയുന്നത് ഇന്ന് പെണ്‍കുട്ടികള്‍ക്ക് ശീലമായിരിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമായി വരുന്ന ഒന്നാണ് വാക്സിംഗ്. ശരീരത്തിലെ അമിത രോമവളര്‍ച്ചയെ ഇതിലൂടെ ഇല്ലാതാക്കാം.
എന്നാല്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി വാക്സ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളെ പേടിയ്ക്കാതെ വീട്ടില്‍ തന്നെ വാക്സ് തയ്യാറാക്കം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. കസ്തൂരി മഞ്ഞള്‍ ചര്‍മ്മത്തില്‍ കാണിയ്ക്കും അത്ഭുതം

സ്റ്റെപ് 1
പഞ്ചസാരയാണ് വാക്സ് ഉണ്ടാക്കാന്‍ ആവശ്യമുള്ള വസ്തു. ചീനച്ചട്ടിയില്‍ അല്പം പഞ്ചസാര എടുത്ത് കുറച്ച് വെള്ളമൊഴിച്ച് പഞ്ചസാര ഉരുകുന്നത് വരെ ഇളക്കുക. ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ ഉരുക്കിയെടുക്കാം.

സ്റ്റെപ് 2
ഇതിലേക്ക് അല്പം തേനും നാരങ്ങ നീരും ചേര്‍ക്കാം. ഇതും നല്ലതു പോലെ ഇളക്കി തേനും നാരങ്ങ നീരും പഞ്ചസാര ലായനിയില്‍ ഉരുകിച്ചേര്ന്നെന്ന് ഉറപ്പ് വരുത്തണം.

സ്റ്റെപ് 3
കട്ടിയാവാത്ത രീതിയില്‍ വേണം ഇത് ഇളക്കിയെടുക്കാന്‍. കട്ടിയാവുന്നുണ്ടെങ്കില് അല്പം വെള്ളം ചേര്‍ക്കാം.

സ്റ്റെപ് 4
ഇത് ബ്രൗണ്‍ നിറമായി മാറിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും ഇറക്കിവെച്ച് തണുക്കാനായി മാറ്റി വെയ്ക്കാം.

സ്റ്റെപ് 5
നല്ലതു പോലെ തണുത്ത ശേഷം ഒരു പാത്രത്തിലാക്കി വായു കയറാത്ത രീതിയില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഇതിന്റെ ഗുണങ്ങള്‍
പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് ആദ്യ ഗുണം. കാരണം നമ്മള് സ്വയമായി തയ്യാറാക്കുന്നത് കൊണ്ടും പ്രകൃതിദത്ത വസ്തുക്കള്‍ ആയതു കൊണ്ടും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.

ചര്‍മ്മത്തെ സംരക്ഷിക്കും
ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി യാതൊരു വിധത്തിലുള്ള ചൊറിച്ചിലോ അണുബാധയോ ചര്‍മ്മത്തില്‍ ഉണ്ടാവില്ല.

ചര്‍മത്തിലെ ഈര്‍പ്പം
രോമം കളയുന്നതോടൊപ്പം ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി മാറ്റാനും ഇത് സഹായിക്കുന്നു. മാത്രമല്ല രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
