Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ഗ്രീന്‍ ടീ ഷാമ്പൂ, ഉപയോഗിക്കുന്തോറും മാറ്റമറിയാം
ഗ്രീന്‍ ടീ ഷാമ്പൂ തയ്യാറാക്കാം വീട്ടില്‍തന്നെ. മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം.
ഗ്രീന്‍ ടീ എത്രത്തോളം ആരോഗ്യത്തിന് ഗുണകരമാണെന്ന് നമുക്കെല്ലാം അറിയാം. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഇത് സഹായിക്കും. കുടിയ്ക്കാന്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഗ്രീന്‍ ടീ മുന്നിലാണ്. കഷണ്ടിയില്‍ വരെ മുടി മുളപ്പിയ്ക്കും ഈ എണ്ണ
ഗ്രീന്‍ ടീ ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കുമ്പോള്‍ അതിന്റെ ഗുണം എത്രത്തോളം എന്ന് പലര്‍ക്കും അറിയില്ല. കേശസംരക്ഷണത്തിന് ഗ്രീന്‍ ടീയുടെ ഉപയോഗം എത്രത്തോളം ഫലപ്രദമാണെന്ന് നോക്കാം. മുടിയെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും ഇനി ഗ്രീന്‍ ടീ ഷാമ്പൂ ഉപയോഗിക്കാം. മുടി വളര്‍ത്തുന്ന കറിവേപ്പില രഹസ്യം

സ്റ്റെപ് 1
200 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ഗ്രീന്‍ ടീ ബാഗ് 25 മിനിട്ട് തിളപ്പിക്കുക. 25 മിനിട്ടിനു ശേഷം ഇത് വാങ്ങി വെച്ച് തണുക്കാനായി മാറ്റി വെയ്ക്കാം.

സ്റ്റെപ് 2
തണുത്തതിനു ശേഷം 200 മില്ലി ലിറ്റര്‍ സോപ്പ് വെള്ളവും ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്യാം.

സ്റ്റെപ് 3
സുഗന്ധത്തിനായി അല്പം ലാവന്‍ഡര്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ കൂടി ചേര്‍ക്കാവുന്നതാണ്.

ഉപയോഗിക്കുന്ന വിധം
ഉപയോഗിക്കുന്ന വിധമാണ് ശ്രദ്ധിക്കേണ്ടത്. ഈ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകിയാല്‍ പിന്നെ കണ്ടീഷണര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. തണുത്ത വെള്ളത്തിലായിരിക്കണം മുടി കഴുകേണ്ടത്.

മുടിയ്ക്ക് തിളക്കം
തിളക്കമുള്ള മുടിയാണ് ലക്ഷ്യമെങ്കില്‍ യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ ഈ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയ്ക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

താരന് പരിഹാരം
താരനെ പരിഹരിയ്ക്കാന്‍ മുന്നിലാണ് ഈ മിശ്രിതം. താരനെ മാത്രമല്ല പേനിനേയും ഇല്ലാതാക്കും ഗ്രീന്‍ ടീ ഷാമ്പൂ. ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാം.

മുടിയ്ക്ക് ആരോഗ്യം
മുടിയിഴകളെ ആരോഗ്യമുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ ഷാമ്പൂ. ഗ്രീന്‍ ടീ ഷാമ്പൂ ഉപയോഗിച്ച് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് ഫലം നല്കുന്നു

അകാല നരയെ ചെറുക്കുന്നു
അകാലനരയെ ഇല്ലാതാക്കാനും ഗ്രീന്‍ ടീ ഷാമ്പൂ സഹായിക്കുന്നു. അകാല നര പോലുള്ള പ്രശ്നങ്ങള്‍ ആത്മവിശ്വാസം കെടുത്തുമ്പോള്‍ ഈ ഷാമ്പൂ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications
