Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടിയുടെ അറ്റം പിളരുന്നത് ഇനി പ്രശ്നമാക്കേണ്ട
മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ചില വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം.
മുടിയുടെ അറ്റം പിളരുന്നത് ഇന്നത്തെ കാലത്ത് എല്ലാവര്ക്കും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കേശസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ് മുടിയുടെ അറ്റം പിളരുന്നത്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ അറ്റം പിളരാം. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ പലപ്പോഴും മുടിയുടെ അറ്റം പിളരാനുള്ള കാരണങ്ങള്‍ നമ്മള് തന്നെയാണ് ഉണ്ടാക്കുന്നത്. 5 ദിവസമാജിക്, കറുത്ത കുത്തുകളു പാടും അപ്രത്യക്ഷം
എന്നാല്‍ ഇനി കേശസംരക്ഷണത്തെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. ഇത് ചെയ്താല്‍ മുടിയുടെ അറ്റം പിളരുന്നത് എന്നന്നേക്കുമായി ഇല്ലാതാക്കാം. എന്തൊക്കെയാണവ എന്ന് നോക്കാം. പല്ലിന്റെ മഞ്ഞനിറവും പ്രായവും, മാറ്റാം നിമിഷനേരം

എഗ്ഗ് മാസ്ക്
എഗ്ഗ് മാസ്ക് മുടിയ്ക്ക് നല്ലൊരു കരുത്ത് നല്കുന്ന ഒന്നാണ്. ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കുന്നു. മുട്ടയില്‍ അല്പം തൈര് ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുകയ മുടിയുടെ അറ്റത്തും ഇത് തേച്ച് പിടിപ്പിക്കാം. ഇത് മുടിയ്ക്ക് തിളക്കവും നിറവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

ചീപ്പ് ഉപയോഗിക്കുമ്പോള്‍
പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുടി കുളിച്ച ശേഷം കണ്ടീഷണര്‍ ഇടുമ്പോള്‍ ചീപ്പ് കൊണ്ട് ചെറുതായി ചീകുന്നത് നന്നായിരിക്കും. ഇത് മുടി പൊട്ടാതിരിയ്ക്കാനും മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു.

തേനും തൈരും
തേനും തൈരുമാണ് മറ്റൊന്ന്. തേനും തൈരും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുടിയിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

ഹെയര്‍സ്റ്റൈലിംഗ് ഉപകരണങ്ങള്‍
ഹെയര്‍സ്റ്റൈലിംഗ് ഉപകരണങ്ങളാണ് മറ്റൊന്ന്. മുടിയുടെ നിറം വര്‍ദ്ധിപ്പിക്കാന്‍, മുടി സ്ട്രെയ്ന്റ്റന് ചെയ്യാന്‍ എന്ന് വേണ്ട നമ്മള് മുടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ആയിട്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകുന്നു.

മുടി മുറിയ്ക്കുന്നത്
മുടി മുറിയ്ക്കുന്നതാണ് മറ്റൊന്ന്. എന്നാല്‍ എല്ലാ സമയത്തും ഒരേ പോലുള്ള മുടി മുറിയ്ക്കല്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് മുടിയുടെ അറ്റം പിളരാന്‍ കാരണമാകുന്നു. യാത്ര ചെയ്യുമ്പോഴും മറ്റുമാണ് ഏറ്റവും കൂടുതല്‍ പ്രശ്നം തോന്നുന്നതും.



Click it and Unblock the Notifications
