Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കഷണ്ടിയില്‍ ഒളിഞ്ഞിരിയ്ക്കുന്ന രഹസ്യങ്ങള്‍
മുടി കൊഴിച്ചില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും തലവേദനയാണ്. എന്നാല്‍ പലപ്പോഴും മുടി കൊഴിച്ചിലിനെ പുരുഷന്മാര് അത്ര കാര്യമായി എടുക്കാറില്ല എന്നത് മറ്റൊരു കാര്യം. എന്നാല്‍ മുടി കൊഴിച്ചില്‍ അധികമായി അത് കഷണ്ടിയിലേക്ക് നയിക്കുമ്പോള്‍ കാര്യങ്ങള്‍ അല്പം കൈ വിട്ടു പോകും. ആസ്പിരിന്‍ തേനിനൊപ്പം ചേര്‍ത്ത് നോക്കൂ...
പുരുഷന്മാരുടെ മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് പലര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. കഷണ്ടി ഇവരില്‍ പലപ്പോഴും ആത്മവിശ്വാസം കെടുത്തുകയും പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലേക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. കഷണ്ടിയ്ക്കു പിന്നിലെ ആര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ നോക്കാം.

ചികിത്സ പലവിധത്തില്‍
പലപ്പോഴും കഷണ്ടി വന്നാല്‍ എന്തെങ്കിലും എണ്ണകള്‍ മാറി മാറി പരീക്ഷിക്കുന്നവരാണ് ഇവരെല്ലാവരും. എന്നാല്‍ കഷണ്ടി വരുമ്പോള്‍ ഓരോരുത്തരുടേയും ആരോഗ്യയഘടനയും പാരമ്പര്യവും അനുസരിച്ച് വേണം ചികിത്സ തേടേണ്ടത്.

മൊട്ടയാവാന്‍ 15 വര്‍ഷം?
പലപ്പോഴും പുരുഷന്മാരിലെ കഷണ്ടിയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെങ്കില്‍ 10-15 വര്‍ഷം കൊണ്ട് മുഴുവന്‍ മൊട്ടയാവാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. ചിലര്‍ക്കിത് 5 വര്‍ഷം മതി എന്നതും മറ്റൊരു സത്യം.

പുരുഷ ഹോര്‍മോണ്‍
പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജെന്‍സ് അധികമാകുമ്പോള്‍ കഷണ്ടി വരാനുള്ള സാധ്യതയും കൂടുതലാകുന്നുണ്ട്. പലപ്പോഴും പല തരത്തിലുള്ള ശസ്ത്രക്രിയയുടെ ഫലമായാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളയാളാണ് നിങ്ങളെങ്കില്‍ താമസിക്കാതെ തന്നെ മുടി കൊഴിച്ചിലും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നതിന് സ്ട്രെസ്സ് ഒരു പ്രധാന കാരണം തന്നെയാണ്.

പാരമ്പര്യം
പലര്‍ക്കും പാരമ്പര്യമായും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരും. സിഗരറ്റ് വലിയ്ക്കുന്നവരിലും മദ്യപിക്കുന്നവരിലും മുടി കൊഴിച്ചിലും കഷണ്ടിയും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

കഷണ്ടിയ്ക്ക് മരുന്നില്ല
ഒരിക്കലും കഷണ്ടിയ്ക്ക് വൈദ്യശാസ്ത്രരംഗത്ത് മരുന്നില്ല. എന്നാല്‍ ആരോഗ്യകരമായ ഡയറ്റിലൂടെയും വ്യായാമങ്ങളിലൂടെയും കഷണ്ടിയെ പ്രതിരോധിയ്ക്കാവുന്നതാണ്. ഈ ഒറ്റമൂലിയ്ക്ക് മുന്പില് പുരികം തോല്‍ക്കും

ഡിപ്രഷന്, ഉത്കണ്ഠ
പലപ്പോഴും പുരുഷന്മാരിലെ മുടി കൊഴിച്ചിലും കഷണ്ടിയും ഡിപ്രഷനിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നു. അതുകൊണ്ട് തന്നെ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനാണ് ആദ്യം മനസ്സിനെ സജ്ജമാക്കേണ്ടത്.



Click it and Unblock the Notifications
