Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആസ്പിരിന്‍ തേനിനൊപ്പം ചേര്‍ത്ത് നോക്കൂ...
ആസ്പിരിന്‍ നല്ലൊരു വേദന സംഹാരിയാണ്. എന്നാല്‍ വേദന കുറയ്ക്കുക എന്ന ധര്മ്മത്തിനുപരിയായി സൗന്ദര്യസംരക്ഷണത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് ആസ്പിരിന്‍ എന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ല. കാരണം സൗന്ദര്യസംരക്ഷണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ ആസ്പിരിനോളം കഴിവ് മറ്റൊരു മരുന്നിനും ഇല്ല എന്നു പറയാം.
മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും കറുത്ത പാടുകളും പുള്ളികളും ഇല്ലാതാക്കുന്നതിനും ആസ്പിരിന്‍ കഴിവുണ്ട്. എന്നാല്‍ ആസ്പിരിന്‍ മാത്രം ഉപയോഗിച്ചാല്‍ ഫലം ലഭിയ്ക്കില്ല. ആസ്പിരിനോടൊപ്പം നമ്മുടെ സ്ഥിരം സൗന്ദര്യക്കൂട്ടായ തേനും ഉപയോഗിക്കാം.
എന്നാല്‍ എന്തും മുഖത്ത് പുതിയതായി പരീക്ഷിക്കുന്നതിനു മുന്‍പ് ഒരു പരീക്ഷണം കൈകളില്‍ നടത്തുന്നതാണ് നല്ലത്. കാരണം ചിലര്‍ക്ക് ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാവുന്നത് നെഗറ്റീവ് ഫലമാണ് നല്‍കുക.

ആവശ്യമുള്ള സാധനങ്ങള്‍
2 ആസ്പിരിന്‍ ഗുളികകള്‍, അല്പം വെള്ളം, ഒരു ടീ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം
ആസ്പിരിന്‍ ഗുളിക നല്ലതു പോലെ പൊടിച്ച് അല്പം വെള്ളവുമായി മിക്സ് ചെയ്യുക. പിന്നീട് തേനും കൂടി മിക്സ് ചെയ്യുക.

ഉപയോഗിക്കേണ്ട വിധം
മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകുക. തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ഫേസ് മാസ്ക് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. 10 മിനിട്ടോളം മുഖം മസ്സാജ് ചെയ്യുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇതുപോലെ ചെയ്യുക.

ഫലം 10 ദിവസത്തിനുള്ളില്‍
ഇതിന്റെ ഫലം പത്ത് ദിവസത്തിനുള്ളില്‍ തന്നെ പ്രകടമാകും. മുഖത്തെ സുഷിരങ്ങളെല്ലാം അടയുകയും മുഖത്തിന് നിറം വര്‍ദ്ധിക്കുകയും ചെയ്യും.

ഉടനേ തന്നെ ഉപയോഗിക്കരുത്
ഫേസ്പാക്ക് തയ്യാറാക്കിയ ഉടനേ തന്നെ ഉപയോഗിക്കരുത്. മൂന്ന് നാല് മണിക്കൂറിനു ശേഷം മാത്രം ഉപയോഗിക്കുക.

ഉടനേ തന്നെ ഫലം
ഇന്‍സ്റ്ററ്റ് റിസള്‍ട്ട് വേണം എന്നാഗ്രഹിക്കുന്നവര്‍ ഈ പരീക്ഷണത്തിന് തയ്യാറാകരുത്. അല്പം ക്ഷമയോടും കാത്തിരിപ്പോടും കൂടി മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ലഭിയ്ക്കുകയുള്ളൂ.



Click it and Unblock the Notifications
