Latest Updates
-
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
മുടി വളര്‍ത്തും പച്ചക്കറികള്‍
മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. പാരമ്പര്യവും പോഷകവും മുടിസംരക്ഷണവുമെല്ലാം ഇതില്‍ പ്രധാനമാണ്.
മുടി വളരാന്‍ ആവശ്യമായ പല പോഷകങ്ങളുമുണ്ട്. ഇവ പ്രധാനമായും ലഭിയ്ക്കുന്നത് ഭക്ഷണങ്ങളിലൂടെയാണ്.
പച്ചക്കറികളും മുടിവളര്‍ച്ചയില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമാണ് കാരണം. യൗവനം തുളുമ്പും ചര്‍മത്തിന്
മുടി വളരാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെക്കുറിച്ചറിയൂ,

ക്യാരറ്റ്
ക്യാരറ്റിലെ വൈറ്റമിന്‍ ബി 7, ബയോട്ടിന്‍ എന്നിവ മുടി വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് മുടി വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരം വൈറ്റമിന്‍ എ ആക്കി മാറ്റുന്നു. ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും.

തക്കാളി
തക്കാളി മുടി വരാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശിരോചര്‍മത്തില്‍ നിന്നും ടോക്സിനുകള്‍ നീക്കം ചെയ്യാനും കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിയ്ക്കാനും സഹായിക്കും.

ചീര
ചീര മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ അയേണ്‍, സിങ്ക്, ഫോളേറ്റ് എന്നിവ മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ മുടികൊഴിയുകയാവും ഫലം.

വെളുത്തുള്ളി
വെളുത്തുള്ളിയിലെ സള്‍ഫര്‍, വൈറ്റമിന്‍ സി എന്നിവ മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റു ചില ഘടകങ്ങളാണ്.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിലെ ലൈകോഫീന്‍ മുടി വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

കറിവേപ്പില
കറിവേപ്പില പച്ചക്കറിയല്ലെങ്കിലും ഇലവര്‍ഗങ്ങളില്‍ പെടുത്താം. ഇതിലെ കരോട്ടിന്‍ മുടി വളര്‍ച്ചയെ സഹായിക്കും. അകാരനര തടയാനും ഇത് നല്ലതാണ്.

സവാള
സവാള മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ അയേണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവയാണ് മുടിവളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങള്‍.



Click it and Unblock the Notifications
