Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മുടിയ്ക്ക് ഒലീവ് ഓയില്‍ ട്രീറ്റ്മെന്റ്
ഒലീവ് ഓയില്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ചേര്‍ന്ന ഒന്നാണിത്.
മുടിയുടെ പല പ്രശ്നങ്ങള്‍ക്കും ഒലീവ് ഓയില്‍ നല്ലൊരു മരുന്നാണ്. ഇതില്‍ പ്രകൃതിദത്തമായ പല ഗുണങ്ങളും അടങ്ങിയിട്ടുമുണ്ട്.
മുടിയുടെ ഏതെല്ലാം പ്രശ്നങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ ഒലീവ് ഓയില്‍ നല്ലൊരു മരുന്നായി ഉപയോഗിക്കാമെന്നു നോക്കൂ,

താരനുള്ള നല്ലൊരു പരിഹാരമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ അല്പം ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ചെയ്യുന്നത് താരന് ഒഴിവാക്കും.
മുടിയുടെ അറ്റം പിളരുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചൂടാക്കി മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.
വരണ്ടു പറന്നു നില്ക്കുന്ന മുടിയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ട് മുടി പൊതിഞ്ഞു കെട്ടാം.
ഒലീവ് ഓയില്‍ കൊണ്ട് ശിരോചര്‍മത്തില്‍ മസാജ് ചെയ്യുന്നത് വരണ്ട ശിരോചര്‍മത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇതിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുടി കഴുകാം.
ശിരോചര്‍മത്തില്‍ കുരുവുണ്ടാകുന്നത് പലര്‍ക്കുമുള്ള പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാണ് ഒലീവ് ഓയില്‍ കൊണ്ട് തലയോടില്‍ മസാജ് ചെയ്യുന്നത്. അധികം അമര്‍ത്തി മസാജ് ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
