Latest Updates
-
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും!
താരനകറ്റാന്‍ പലതുണ്ട് വഴി
പലരെയും അലട്ടുന്നൊരു പ്രശ്നമാണ് തലയിലെ താരന്. നിരന്തരമായി പലമാര്‍ഗ്ഗങ്ങളും നോക്കിയിട്ടും താരന് ബാക്കിയാവുന്ന അസ്വസ്ഥമായ അവസ്ഥ അഭിമുഖീകരിക്കുന്നവര്‍ ഏറെയാണ്.
താരന് അകറ്റുമെന്ന പേരില്‍ വിപണിയിലെത്തുന്ന ഷാംപൂകളൊന്നും തന്നെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നില്ലെന്നത് ഒരു സത്യമാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ വീട്ടില്ത്തന്നെയുണ്ടാക്കുന്ന ചില കൂട്ടുകളുപയോഗിച്ച് താരനോട് പൊരുതാം.

താരനകറ്റാന്‍ വഴികള്‍ പലത്
താരന് അകറ്റാന്‍ സഹായിക്കുന്നതാണ് ലമണ്വാഷ്. മൂന്നോ നാലോ ചെറുനാരങ്ങളുടെ തൊലിയെടുക്കുക, അവ 4-5 കപ്പ് വെള്ളത്തില്‍ 15 മുതല്‍ 20 മിനിറ്റുവരെ തിളപ്പിക്കുക. വെള്ളം ചൂടാറിക്കഴിയുമ്പോള്‍ അതുകൊണ്ട് തലകഴുകുക. ആഴ്ചയില്‍ ഒരുതവണയെന്ന രീതിയില്‍ ലെമണ്‍ വാഷ് ചെയ്യാം.

താരനകറ്റാന്‍ വഴികള്‍ പലത്
രണ്ട് സ്പൂണ്‍ ഉലുവ രാത്രിമുഴുവന്‍ കുറച്ച് വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കുക. കാലത്ത് ഇത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞ് നന്നായി വൃത്തിയാക്കുക. നാലാഴ്ചക്കാലം ഇതാവര്‍ത്തിച്ചാല്‍ താരന് അകലും.

താരനകറ്റാന്‍ വഴികള്‍ പലത്
കുളിയ്ക്കുന്നതിന് മുമ്പായി ചെറുനാരങ്ങാനീര് തലയോട്ടിയില്‍ തടവുക. ശേഷം 15,20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. താരന് അകറ്റാനും മുടിയ്ക്ക് തിളക്കം കൂടാനും ഇത് നല്ലതാണ്.

താരനകറ്റാന്‍ വഴികള്‍ പലത്
വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ഈ മിശ്രിതം രാത്രി കിടക്കുമ്പോള്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. കാലത്ത് രൂക്ഷത കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കഴയുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെചെയ്യാം.

താരനകറ്റാന്‍ വഴികള്‍ പലത്
പുളിയുള്ള തൈര് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയുന്നത് താരനകറ്റാന്‍ സഹായിക്കാം. ഏതെങ്കിലും രൂക്ഷത കുറഞ്ഞ ഷാംപൂകൊണ്ടുവേണം തൈര് കഴുകിക്കളയാന്‍, ആഴ്ചയില്‍ രണ്ടുവട്ടം ഇത് ചെയ്യാം.

താരനകറ്റാന്‍ വഴികള്‍ പലത്
2 മുട്ടയെടുത്ത് നന്നായി അടിച്ചു പതപ്പിയ്ക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് ഒരു മണിക്കൂര്‍ പിടിപ്പിച്ചശേഷം കഴുകിക്കഴയുക. താരനകറ്റാനും മുടികൊഴിച്ചില്‍ മാറ്റാനും ഇത് സഹായിക്കും.

താരനകറ്റാന്‍ വഴികള്‍ പലത്
കുളിയ്ക്കുന്നതിന് 20 മിനിറ്റ് മുമ്പ് അലോവേര ജെല്‍ തലയില്‍ തേയ്ക്കുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

താരനകറ്റാന്‍ വഴികള്‍ പലത്
അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ 1 ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ പിടിപ്പിച്ചശേഷം കഴുകിക്കളയാം.

താരനകറ്റാന്‍ വഴികള്‍ പലത്
ബദാം ഓയില്‍, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ ഇവയിലേതെങ്കിലും ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് താരനകറ്റാന്‍ നല്ലതാണ്. രാത്രി കിടക്കുമ്പോള്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതാണ് നല്ലത്.

താരനകറ്റാന്‍ വഴികള്‍ പലത്
ആപ്പിളും ഓറഞ്ചും സമാമസം എടുത്ത് പേസ്റ്റാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകുക.

താരനകറ്റാന്‍ വഴികള്‍ പലത്
ആര്യവേപ്പില നന്നേ പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുന്നതും താരനകറ്റാന്‍ നല്ലവിദ്യാണ്.

താരനകറ്റാന്‍ വഴികള്‍ പലത്
തുളസിയില അരച്ചതും മൈലാഞ്ചിപ്പൊടിയും അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി മുടിയില്‍ തേച്ചു പിടിപ്പിക്കുക. പിന്നീട് ഷാംപൂ തേച്ച് കഴികിക്കളയുക.

താരനകറ്റാന്‍ വഴികള്‍ പലത്
രണ്ട് ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി പൊടിയും ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പേസ്റ്റാക്കി തലയില്‍തേച്ച് 40 മിനിറ്റോളം പിടിപ്പിച്ചശേഷം കഴുകിക്കളയുക.

താരനകറ്റാന്‍ വഴികള്‍ പലത്
സോപ്പുകായുടെ പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റുരൂപത്തിലാക്കി തലയില്‍ത്തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക.

താരനകറ്റാന്‍ വഴികള്‍ പലത്
ഉള്ളി പേസ്റ്റാക്കിയത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക. കഴുകുമ്പോള്‍ ആ വെള്ളത്തില്‍ അല്പം ചെറുനാരങ്ങാ നീര് ചേര്‍ക്കുന്നത് ഉള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.

താരനകറ്റാന്‍ വഴികള്‍ പലത്
ഇഞ്ചിയും ബീറ്റ്റൂട്ടും അരച്ചത് രാത്രി തലയില്‍ തേച്ച് പിടിപ്പിച്ച് കാലത്ത് കഴുകിക്കളയുക. തുടര്‍ച്ചയായി ഒരാഴ്ചയോളം ഇത് ചെയ്യാം.

താരനകറ്റാന്‍ വഴികള്‍ പലത്
കടലപ്പൊടിയും തൈരും ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റ് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും താരനകറ്റാന്‍ സഹായിയ്ക്കും.

താരനകറ്റാന്‍ വഴികള്‍ പലത്
മുടി ഷാംപൂ ചെയ്യുന്നതിനിടയില്‍ ഒരു പിടി ബേക്കിങ് സോഡ തലയില്‍ തേയ്ക്കുക, 15, 20 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം.

താരനകറ്റാന്‍ വഴികള്‍ പലത്
റോസ്മേരി ഇലയില്‍ നിന്നെടുക്കുന്ന ഓയില്‍ തലയില്‍ തേച്ചുപിടിപ്പിച്ച് 15-20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. റോസ്മേരി ഓയിലും വെളിച്ചെണ്ണയും ചേര്‍ത്തും തേയ്ക്കാം.

താരനകറ്റാന്‍ വഴികള്‍ പലത്
വൃത്തിയില്ലായ്മയാണ് താരന് വളരാനുള്ള ഒരു പ്രധാന കാരണം. തലയില്‍ താരനുള്ളവര്‍ ദിവസവും കുളിച്ച് മുടി നന്നായി ഉണക്കാന്‍ ശ്രദ്ധിക്കണം. കുളിയ്ക്കുമ്പോള്‍ തലയോട്ടി നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications











