Latest Updates
-
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത!
സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റും എണ്ണകള്‍
ശരീരഭംഗി കളയുന്നതില്‍ പ്രധാന സ്ഥാനമുണ്ട് സ്ട്രെച്ച് മാര്‍ക്കുകള്‍ക്ക്. ശരീരം പെട്ടെന്നു തടിയ്ക്കുമ്പോഴോ മെലിയുമ്പോഴോ ആണ് സ്ട്രെച്ച് മാര്‍ക്കുകള്‍ വരുന്നത്. ഗര്‍ഭകാലത്ത് സ്ട്രെച്ച് മാര്‍ക്കുകള്‍ വരാനുള്ള സാധ്യത കൂടുതലുമാണ്.
സ്ട്രെച്ച് മാര്ക്സിന് പരിഹാരമായി ക്രീമുകളും ജെല്ലുകളുമെല്ലാമുണ്ട്. എന്നാല്‍ ഇവ ചിലപ്പോള്‍ കരുതിയ ഫലം തന്നില്ലെന്നിരിയ്ക്കും.
സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് ചിലതരം എണ്ണകള്‍.
സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചിലതരം എണ്ണകളെക്കുറിച്ചറിയൂ,

റോസ്മേരി ഓയില്‍
റോസ്മേരി ഓയില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ബദാം ഓയിവുമായി ചേര്‍ത്ത് മസാജ് ചെയ്യുക.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ സ്ട്രെച്ച്മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു എണ്ണയാണ്. ഇത് ചര്‍മം വരളാതെ സൂക്ഷിയ്ക്കുകയും ചെയ്യും.

ബദാം എണ്ണ
ബദാം എണ്ണയും സ്ട്രെച്ച മാര്‍ക്സുള്ളിടത്ത് മസാജ് ചെയ്യാന്‍ പറ്റിയ ഒരു പ്രകൃതിദത്ത വസ്തുവാണ്. ഇത് ഒലീവ് ഒായില്‍, വീറ്റ് ജേം ഓയില്‍ എന്നിവയുമായി കലര്‍ത്തി മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

വീറ്റ് ജേം ഓയില്‍
വീറ്റ് ജേം ഓയില്‍, റോസ് ഓയില്‍ എന്നിവയുമായി കലര്‍ത്തി സ്ട്രെച്ച്മാര്‍ക്കുള്ളിടത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ദിവസവും ചെയ്യുക.

ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മസാജ് ചെയ്യുന്നത് സ്ട്രെച്ച്മാര്‍ക്സിനുള്ള മറ്റൊരു പരിഹാരമാണ്.

ജൊജോബ ഒായില്‍
ജൊജോബ ഒായില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ കലര്‍ത്തി സ്ട്രെച്ച്മാര്‍ക്കുള്ളിടത്ത് മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

ആപ്രികോട്ട് ഓയില്‍
ചര്‍മത്തിന് ദൃഢത നല്കി സ്ട്രെച്ച്മാര്‍ക്സ് അകറ്റുന്ന ഒന്നാണ് ആപ്രികോട്ട് ഓയില്‍.

എള്ളെണ്ണ
എള്ളെണ്ണ പുരട്ടി സമാജ് ചെയ്യുന്നതും ചര്‍മത്തിലെ സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
