Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ചുരുണ്ട മുടിക്കാര്‍ മുടി നീട്ടിയാല്‍..

നീട്ടിയ മുടി പിന്നിയിടാനോ വട്ടത്തില്‍ കെട്ടിവയ്ക്കാനോ പാടില്ല. ഇത് മുടിയുടെ ആ ഭാഗം വളയാന്‍ ഇട വരുത്തും. മുടി അഴിച്ചിടുകയോ ഒരുമിച്ചു പിടിച്ച് ബാന്റിടുകയോ ചെയ്യാം. സ്ഥിരം ബാന്റിട്ടാലും ആ ഭാഗം വളഞ്ഞിരിക്കും.
മുടി നീട്ടുമ്പോള്‍ കട്ടി കുറയുകയും പൊട്ടിപ്പോകാന്‍ സാധ്യത കൂടുകയുമാണ് ചെയ്യുക. അതുകൊണ്ടു തന്നെ മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
നീട്ടിയ മുടിയില്‍ ഹെന്ന ചെയ്യരുത്. ഇത് മുടി കൂടുതല്‍ വരളാന്‍ കാരണമാകും. പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യും.
മുടി ജട പിടക്കാതിരിക്കാനും ശ്രദ്ധ വേണം. ഇടയ്ക്കിടെ മുടി ചീകുക. നീട്ടിയ മുടി ചീകാനുള്ള തരം ചീപ്പുകള്‍ വാങ്ങാന്‍ കിട്ടും. യാത്ര പോകുമ്പോള്‍ മുടി പറക്കാതെ ഷാള്‍ കൊണ്ടു പൊതിയുക.
നല്ലയിനം, വീര്യം കുറഞ്ഞ, ഷാംപൂ ഉപയോഗിക്കുക. കണ്ടീഷണറും ഉപയോഗിക്കാന്‍ മറക്കരുത്. മുടി ജട പിടിക്കാതിരിക്കാന്‍ കണ്ടീഷണര്‍ സഹായിക്കും.
മുടി നീട്ടുമ്പോള്‍ ഒരു കാര്യം ഓര്മ വയ്ക്കുന്നത് നല്ലത്. മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ഇത് തീര്‍ച്ചയായും ബാധിക്കും. മാത്രമല്ലാ, പുതിയ മുടി വളരുമ്പോള്‍ സ്വാഭാവിക രീതിയിലുള്ള മുടിയാണ് വളരുകയും ചെയ്യുക.
ചുരുണ്ട മുടിയുള്ളവര്‍ മുടി നീട്ടിയാല്‍ പുതുയായി വരുന്ന മുടി ചുരുണ്ടതും സ്ട്രെയ്റ്റനിംഗ് ചെയ്ത ഭാഗം നീണ്ടു കിടക്കുകയും ചെയ്യും. ഇത് അഭംഗിയാണ്. ഇതൊഴിവാക്കാനുള്ള മാര്‍ഗം വീണ്ടും വീണ്ടും സ്ട്രെയ്റ്റനിംഗ് ചെയ്യുകയെന്നതാണ്. ഇത് മുടിക്കും നല്ലതല്ല.



Click it and Unblock the Notifications
