Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
വീട്ടിലിരുന്നും മുടി സ്ട്രെയ്റ്റനിംഗ് ചെയ്യാം
മുടി സ്ട്രയ്റ്റിനിംഗ് ചെയ്യുന്ന രീതി തുടങ്ങിയിട്ട് കുറച്ചായി. ഇപ്പോഴും ഇത് തുടരുന്ന ഫാഷനുമാണ്.

സാധാരണ രീതിയില്‍ മുടി നീട്ടുവാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുകയാണ് ആളുകള്‍ ചെയ്യുക. ഇതിന് സാധാരണ 4000 രൂപയ്ക്കു മേല്‍ ചെലവു വരും. മുടിയുടെ അളവനുസരിച്ചാണ് മിക്കവാറും ബ്യൂട്ടി പാര്‍ലറുകാര്‍ പണം വാങ്ങിക്കുക.
മുടി നീട്ടാനുള്ള ക്രീമുകള്‍ കടകളില്‍ ലഭിക്കും. പലതരം ബ്രാന്റുകള്‍ ലഭ്യമാണ്. മികച്ച ബ്രാന്റുകള്‍ക്ക് വിലയും കൂടും. 300 മുതല്‍ മുകളിലേക്കാണ് ഇവയ്ക്ക് വില
വെല്ല സ്ട്രയ്റ്റനിംഗ് ക്രീം, ഒഗില്വീ സ്ട്രെയ്റ്റനര്‍ തുടങ്ങി പലതരം ക്രീമുകള്‍ ലഭ്യമാണ്.
ഇവ ഉപയോഗിക്കേണ്ട രീതി പായ്ക്കറ്റിനു പുറത്തു തന്നെ എഴുതിയിരിക്കും. ഇതേ പ്രകാരം ഉപയോഗിക്കുന്നതാണ് നല്ലത്.
ഇത്തരം ക്രീമുകളില്‍ സാധാരണ രണ്ടു ഭാഗങ്ങളുണ്ടാകും. ക്രീമടങ്ങിയ രണ്ടു ട്യൂബുകള്‍.
നീട്ടുന്നതിനു മുന്‍പ് മുടി നല്ലപോലെ ചീകി ജട കളയണം. പിന്നീട് മുടി കുറേശെ വീതം എടുത്ത് ഹെയര്‍ ബ്രഷിന്റെ സഹായത്തോടെ മുടിയില്‍ പുരട്ടണം. തലയോടിലാകാതെ അല്പം വിട്ട് മുകളില്‍ നിന്നും താഴേക്കു പുരട്ടണം. ഇത് കുറേ സമയം വച്ച ശേഷം കഴുകിക്കളയണം.
പിന്നീട് രണ്ടാമത്തെ ക്രീം ഉപയോഗിക്കണം. ഇതും അല്പസമയം കഴിഞ്ഞ് കഴുകിക്കളഞ്ഞ ശേഷം മുടി നല്ലപോലെ ഷാംപൂവും കണ്ടീഷണറുമിട്ട് കഴുകുക.
ക്രീം എത്രസമയം വയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഓരോ ക്രീമിനും വ്യത്യസ്തമാണ്. ഇത് അതാത് പായ്ക്കറ്റുകളില്‍ എഴുതിയിട്ടുണ്ടാകും.
മുടി നല്ലപോലെ ഉണക്കിയ ശേഷം പിന്നീട് അയേണ്‍ ചെയ്യുകയാണ് ബ്യൂട്ടി പാര്‍ലറുകളില്‍ ചെയ്യുക.
അയേണ്‍ ചെയ്യാനുള്ള മെഷീന് വാങ്ങുവാന്‍ ലഭിക്കും. ഇത് വീട്ടില്‍ വച്ചും ഉപയോഗിക്കാം. മുടി അയേണ്‍ ചെയ്യുമ്പോള്‍ ചൂട് പാകത്തിനാകാന്‍ ശ്രദ്ധിക്കണം. കുറേശെ മുടി വീതമെടുത്ത് മുടിവേരില് നിന്നും താഴറ്റം വരെ അയേണ്‍ ചെയ്യാം.
ഏതെങ്കിലും ആഘോഷങ്ങള്‍ക്ക് താല്‍ക്കാലികമായി മാത്രം മുടി നീട്ടിയാല്‍ മതിയെന്നുള്ളവര്‍ക്ക് അയേണിംഗ് മെഷീന് ഉപയോഗിക്കാം.
അടുത്ത പേജില്‍



Click it and Unblock the Notifications
