Latest Updates
-
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ
ഹെയര്‍ സ്ട്രെയ്റ്റനിംഗ് മെഷീന് ഉപയോഗിക്കുമ്പോള്‍

മുടി നീട്ടാന്‍ ബ്യൂട്ടിപാര്‍ലറില്‍ തന്നെ പോണമെന്നില്ല. ഹെയര്‍ സ്ട്രെയിറ്റനിംഗ് മെഷീനുണ്ടെങ്കില്‍ ഇത് വീട്ടില്‍ തന്നെ ചെയ്യാം. പ്രത്യേകിച്ച് എന്തെങ്കിലും ആഘോഷം വരുമ്പോള്‍ മുടി ഭംഗിയാക്കണമെങ്കില്‍. ഹെയര്‍ സ്ട്രെയിറ്റനിംഗ് മെഷീന് ഉപയോഗിക്കുമ്പോല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.
ഈ മെഷീന് ഉപയോഗിക്കുന്ന വിധം ആദ്യം മനസിലാക്കണം. ഇവയുടെ പായ്ക്കറ്റിന് പുറത്ത് നിര്‍ദേശങ്ങള്‍ സാധാരണ ഉണ്ടാകാറുണ്ട്. ഇത് വായിച്ചു നോക്കി മാത്രം മുടി നീട്ടാന്‍ ഒരുങ്ങുക.
മെഷീന് ഉപയോഗിക്കുന്നതിന് മുന്‍പ് അത് നല്ലപോലെ തുടച്ചു വൃത്തിയാക്കണം. നനഞ്ഞ തുണി തുടയ്ക്കാന്‍ ഉപയോഗിക്കാം. നനവ് പൂര്‍ണമായി മാറിയതിന് ശേഷം മാത്രം ഇത് ഉപയോഗിക്കുക. കറന്റ് ഉപയോഗിക്കുന്നതു കൊണ്ട് അല്ലെങ്കില്‍ ഷോക്കടിക്കാനും സാധ്യതയുണ്ട്.
മുടി ചേര്‍ന്ന വിധം ആവശ്യത്തിന് മാത്രമുള്ള ചൂട് ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ മുടി ചീത്തയാവാന്‍ സാധ്യതയുണ്ട്.
മുടി നീട്ടുന്നതിന് മുന്‍പ് മുടിയുടെ നനവ് പൂര്‍ണമായി മാറ്റിയിരിക്കണം. കുറച്ചു മുടി വീതം എടുത്തു വേണം സ്ട്രെയ്റ്റനിംഗ് ചെയ്യാന്‍. മുടിയുടെ കട ഭാഗത്തു നിന്നും തുടങ്ങി താഴേയ്ക്ക് മുടി നീട്ടുക.
പാകത്തിന് ചീപ്പകലം ഉള്ള ചീപ്പും സമീപം സൂക്ഷിക്കുക. മുടി ജട പിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
മെഷീന് മുടിയുടെ ഇടയിലൂടെ കടത്തുമ്പോള്‍ വല്ലാതെ മുറുക്കത്തില്‍ പിടിക്കരുത്. ഇത് മുടി പൊട്ടിപ്പോകാന്‍ ഇട വരുത്തും. മെഷീന് ചൂടായതാണെന്നും ഓര്‍മിക്കുക. കൂടുതല്‍ നീളമുള്ള മുടിയാണെങ്കില്‍ മറ്റാരുടേയെങ്കിലും സഹായം തേടുകയാണ് നല്ലത്.
മുടി നീട്ടിക്കഴിഞ്ഞാല്‍ മുടിയില്‍ സെറം പുരട്ടുന്നത് നല്ലതായിരിക്കും. മുടി പൊട്ടിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications