Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ചര്‍മ്മം സുന്ദരമാക്കാന്‍ പതിവാക്കാം ഈ പാനീയങ്ങള്‍
മുഖക്കുരുവും, കറുത്ത പാടുകളും ഇല്ലാത്ത സുന്ദര ചര്‍മ്മമാണ് പൊതുവില്‍ ആരോഗ്യകരമായ ചര്‍മ്മം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍, പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ഇത്തരം ചര്‍മ്മകാന്തി സ്വന്തമാക്കാന്‍ സാധിക്കാറില്ല. പ്രത്യേകിച്ച്, ചില അസുഖങ്ങള്‍ മൂലം, അല്ലെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ വ്യത്യാസം മൂലം, ഉപയോഗിക്കുന്ന ബ്യൂട്ടീ പ്രോഡക്ടുകളിലെ വ്യത്യാസം, കാലാവസ്ഥ എന്നിവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.

ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതും, പ്രമേഹം, കരള്‍ രോഗങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതും, കൊളാജന്‍, വിറ്റമിന്‍ സി എന്നിവ കുറയുന്നതുമെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഈ പ്രശ്നങ്ങളൊന്നും ബാധിക്കാത്ത വിധത്തില്‍ ക്ലിയര്‍ ചര്‍മ്മകാന്തി സ്വന്തമാക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവ പതിവാക്കുന്നവരില്‍ ആരോഗ്യകരമായ ചര്‍മ്മം നിലനില്ക്കുന്നതായിരിക്കും. ഈ പാനീയങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
നാരങ്ങ വെള്ളം
ചര്‍മ്മത്തിന് ആവശ്യമായ വിറ്റമിന്‍ സിയുടെ ഉറവിടമാണ് നാരങ്ങ. ചര്‍മ്മത്തില്‍ വിറ്റമിന്‍ സി ഉണ്ടെങ്കില്‍ മാത്രമേ, കൊളാജന്‍ ഉല്പാദനം കൃത്യമായി നടക്കൂ. അതിനാല്‍, എന്നും നാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും കുരുക്കളും പാടുകളും ഇല്ലാതാക്കുന്നു. ആരോഗ്യകരമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഈ വെള്ളം സഹായിക്കുന്നതാണ്.
നാരങ്ങ വെള്ളം കുടിക്കുമ്പോള്‍ പഞ്ചസ്സാര, ഉപ്പ് എന്നിവ അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നാരങ്ങ ചെറിയ കഷ്ണമാക്കി നുറുക്കി അത് വെള്ളത്തില്‍ 10 മിനിറ്റ് ഇട്ട്, ഈ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. അതുപോലെ, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ശരീരത്തില്‍ ദിവസേന എത്തുന്നതാണ് നല്ലത്. നാരങ്ങ അമിതമായി കഴിക്കുന്നത് ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാണ്. അതിനാല്‍ മിതമായ രീതിയില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
ഗ്രീന്‍ ടീ
എന്നും രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ ഉത്തമമാണ്. കാരണം, ഗ്രീന്‍ ടീയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തെ ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കുന്നു. മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍, ദിവസേന ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്.

നാളികേര വെള്ളം
രാവിലെ വെറും വയറ്റില്‍ നാളികേര വെള്ളം, അല്ലെങ്കില്‍ കരിക്കിന് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഈ ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ നാളികേര വെള്ളം സഹായിക്കുന്നതാണ്. ചര്‍മ്മം ക്ലിയറാക്കാനും ചര്‍മ്മത്തെ ഡീറ്റോക്സ് ചെയ്യാനും നാളികേര വെള്ളം സഹായിക്കുന്നു. നാളികേര വെള്ളം കുടിക്കുന്നത് പോലെ, ചര്‍മ്മത്തില്‍ പുരട്ടുന്നതും വളരെ നല്ലതാണ്. മിനുസമാര്‍ന്ന ചര്‍മ്മം സ്വന്തമാക്കാന്‍ ഈ വെള്ളം സഹായിക്കും.
പച്ചവെള്ളം
ദിവസേന സാധാ വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തില്‍ നിന്നും അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കും. ചര്‍മ്മം ക്ലിയറാകാന് വെള്ളം സഹായിക്കുന്നതാണ്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
