Latest Updates
-
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം
ഇരട്ടത്താടി നീക്കാം ചുളിവകറ്റാം ഈ യോഗയിലൂടെ
ഇരട്ടത്താടി എന്നത് പലര്‍ക്കും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. വീട്ടില്‍ തന്നെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാവുന്നതാണ്. വയറ്റിലെ കൊഴുപ്പോ മറ്റ് പ്രശ്നങ്ങളോ എല്ലാം പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് ഇരട്ടത്താടി എന്ന പ്രശ്നത്തിലേക്ക് പലപ്പോഴും എത്തുന്നുണ്ട്. എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ നമുക്ക് ഇരട്ടത്താടിയെന്ന പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

എന്നാല്‍ ശരീരത്തിലെ കൊഴുപ്പെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അല്‍പ്പം വ്യായാമവും നിയന്ത്രിത ഭക്ഷണക്രമവും ചെയ്യാവുന്നതാണ്. എന്നാല്‍ ഇതെല്ലാം നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുമെങ്കിലും, മുഖത്തെ കൊഴുപ്പ് കളയാന്‍ പ്രയാസമാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി യോഗ ചെയ്യാവുന്നതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഫിഷ് ഫേസ്
നിങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ആത്മവിശ്വാസം കുറയുന്നുവോ, എന്നാല്‍ അതിന് പിന്നിലെ കാരണങ്ങളില്‍ പലപ്പോഴും ഒന്ന് നിങ്ങളുടെ ഇരട്ടത്താടിയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഫിഷ് ഫേസ് യോഗ ചെയ്യാവുന്നതാണ്. ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കവിളുകള്‍ ഉള്ളിലേക്ക് വലിച്ചെടുത്ത് 30 സെക്കന്‍ഡ് പിടിക്കുക എന്നുള്ളതാണ്. ഇപ്പോള്‍ നിങ്ങളുടെ മുഖം റെസ്റ്റ് എടുക്കുകയും 4-5 തവണ ആവര്‍ത്തിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അസ്വസ്ഥതകളും ഇരട്ടത്താടിയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ഡംബെല്‍ ടെക്നിക്
ഡംബെല്‍ ടെക്നിക് എന്നത് നിങ്ങളുടെ ഇരട്ടത്താടിയെ ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഡംബല്‍ ടെക്നിക് ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ താടി മുകളിലേക്ക് ഉയര്‍ത്തി മേല്‍ക്കൂരയിലേക്ക് നോക്കാവുന്നതാണ്. ഇപ്പോള്‍ 10-15 സെക്കന്‍ഡ് തുടര്‍ച്ചയായി വായ തുറന്ന് അടയ്ക്കുകയും അതിന് ശേഷം അല്പ നേരം വിശ്രമിക്കുകയും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ മുഖത്ത് കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ലയണ്‍ പോസ്

ഈ പോസ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇരട്ടത്താടി എന്ന പ്രശ്നത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. അതിന് വേണ്ടി മുട്ട് കുത്തിയിരുന്ന് നിങ്ങളുടെ നാവ് നീട്ടുക. നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങളുടെ നാവ് നീട്ടുന്നതിന് ശ്രമിക്കേണ്ടതാണ്. പിന്നീട് ദീര്‍ഘനിശ്വാസം എടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ അല്പം ഉറക്കെ ശബ്ദം ഉണ്ടാക്കുക. ഇത് മികച്ച ഫലങ്ങള്‍ക്കായി 6-7 തവണ ഇത് ആവര്‍ത്തിക്കുക.
മൗത്ത് വാഷ് ടെക്നിക്
വായ് കഴുകുന്നത് പോലെ മൗത്ത് വാഷ് ടെക്നിക് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഇരട്ടത്താടിയെ ഇല്ലാതാക്കുന്നുണ്ട്. അതിന് വേണ്ടി ആദ്യം വായ വെള്ളമിട്ട് കഴുകുന്നത് പോലെ നിലനിര്‍ത്തേണ്ടതാണ്. എന്നാല്‍ വായുവാണ് കവിള് കൊള്ളേണ്ടത് എന്നതാണ് സത്യം. വായു ഇടത്തോട്ടും പിന്നീട് വലത്തോട്ടും പിന്നീട് മധ്യഭാഗത്തേക്കും എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞത് 20-30 സെക്കന്‍ഡ് ഇത് ചെയ്യാവുന്നതാണ്.



Click it and Unblock the Notifications
