Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ദന്തപ്രശ്നങ്ങള്‍ക്ക് അടുക്കളയില്‍ ഒറ്റമൂലി
പല്ലിന്റെ അഭംഗി മാറുമ്പോള്‍ വിടര്‍ന്നു പുഞ്ചിരിക്കാനും ഉള്ള ആത്മവിശ്വാസം കൂടുന്നു.
പൊതുവെ നാം എല്ലാവരും സൗന്ദര്യ സംരക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ് .പ്രത്യേകിച്ച് മുഖസൗന്ദര്യത്തില്‍ .ഇതില്‍ പല്ലുകള്‍ക്ക് ഒരു പ്രധാനസ്ഥാനമാണ് ഉള്ളത്. പലപ്പോഴും പല്ലുകളുടെ മങ്ങിയ നിറം നമ്മെ ഏറെ വിഷമിപ്പിക്കാറുണ്ട്. വിഷമിക്കേണ്ട .ഇതിനുള്ള പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെ ഉണ്ട. വാസ്തവത്തില്‍ നമ്മുടെ അടുക്കള ഔഷധങ്ങളുടെ കലവറ തന്നെയാണ്. ആരോഗ്യമുള്ള മുടിയ്ക്ക് ഇഞ്ചി പ്രയോഗം ധാരാളം
പല്ലിന്റെ സൗന്ദര്യത്തിന് അന്നും ഇന്നും വളരെ വലിയ പങ്കാണ് ഉള്ളത്. അത് സ്ത്രീ ആയാലും പുരുഷനായാലും പല്ലിന്റെ സൗന്ദര്യം നഷ്ടപ്പെട്ടാല്‍ ചിരി പോലും അഭംഗിയായിത്തീരും. എന്നാല്‍ പല്ലിന്റഎ സൗന്ദര്യത്തിനും പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒറ്റമൂലികള്‍ ഏതൊക്കെ എന്ന് നോക്കാം. ഈ ദുര്‍ഗന്ധത്തിന് പൂര്‍ണമായും വിട പറയാം

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും അല്പം ടൂത്ത് പേസ്റ്റും മിക്സ് ചെയ്ത് എന്നു രാവിലേയും വൈകിട്ടും ബ്രഷ് ചെയ്ത് നോക്കൂ. ഇത് പല്ലിന തിളക്കവും പല്ലിന് ആരോഗ്യവും നല്‍കുന്നതാണ്.

ഓറഞ്ചിന്റെ തൊലി
ഓറഞ്ചിന്റെ തൊലിയാണ് മറ്റൊരു പരിഹാരം. ഓറഞ്ചിന്റെ തൊലിയെടുത്ത് പല്ല് തേയ്ക്കുന്നതും പല്ലിന്റെ മഞ്ഞളിപ്പിനേയും മറ്റ് ആപ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

സ്ട്രോബെറി
സ്ട്രോബെറി പേസ്റ്റ് ആക്കി അത് പല്ലില്‍ തേച്ച് പിടിപ്പിക്കാം. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും നിറത്തിനും സഹായിക്കും.

നാരങ്ങ
നാരങ്ങയിലുള്ള വിറ്റാമിന്‍ സി പല്ലിന് നിറം നല്കുന്നു. പല്ലിലുണ്ടാകുന്ന കറയേയും മറ്റും ഇല്ലാതാക്കാന്‍ അല്പം നാരങ്ങ നീര് ഉപയോഗിച്ച് പല്ല് തേച്ചാല്‍ മതി.

ഉപ്പ്
ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ എന്ന പരസ്യത്തില്‍ നിന്ന് മനസ്സിലാക്കാം പല്ലിന് ഉപ്പ് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത്. കാരണം ഉപ്പിട്ട് പല്ല് തേയ്ക്കുന്നത് പല്ലിലൊളിഞ്ഞിരിയ്ക്കുന്ന ബാക്ടീരിയകളേയും കീടാണുക്കളേയും ഇല്ലാതാക്കുന്നു.

തുളസിയില
തുളസിയില ഔഷധങ്ങലുടെ കൂട്ടത്തില്‍ എന്നും മുന്നിട്ട് നില്‍ക്കുന്നതാണ്. തുളസിയില ഇടയ്ക്ക് ചവയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും പല്ലിന്റെ തിളക്കത്തെ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് സഹായിക്കും. എന്നാല്‍ പല്ലിന്റെ ആരോഗ്യത്തേയും ഇത് സഹായിക്കുന്നു. ഇത് പല്ലിന് ഉറപ്പും മോണയില്‍ നിന്ന് രക്തം വരുന്നതും തടയുന്നു.



Click it and Unblock the Notifications
