Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
ആരോഗ്യമുള്ള മുടിയ്ക്ക് ഇഞ്ചി പ്രയോഗം ധാരാളം
മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇഞ്ചി ഉപയോഗിക്കാം, മുടി വളരാന്‍ ഉത്തമമാര്‍ഗ്ഗമാണ് ഇഞ്ചി.
ഇഞ്ചിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തില്‍ ഇഞ്ചിയെങ്ങനെയെന്ന് നിങ്ങള്‍ക്കറിയുമോ? എന്നാല്‍ സത്യമാണ് മുടിയുടെ ആരോഗ്യ കാര്യത്തില്‍ ഇഞ്ചി മുന്നിലാണ്. കാരണം മുടി വളര്‍ച്ചയ്ക്ക് ഇഞ്ചി അത്രയധികമാണ് സഹായിക്കുന്നത് എന്നത് തന്നെ കാര്യം.
മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇഞ്ചിയിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഇഞ്ചികൊണ്ടൊരു ഹെയര്‍മാസ്ക് ഉണ്ടാക്കി മുടിവളര്‍ച്ച എങ്ങനെയുണ്ടെന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍
ആവക്കാഡോ ഓയില്‍, നാരങ്ങ നീര്, തുളസി ഇലകള്‍ എന്നിവയോടൊപ്പമാണ് ഇഞ്ചി ചേരേണ്ടത് എങ്ങനെയെന്ന് നോക്കാം.

സ്റ്റെപ് 1
ഇഞ്ചി നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതില്‍ നിന്ന് പരമാവധി നീര് പിഴിഞ്ഞെടുക്കാം.

സ്റ്റെപ് 2
ഒരു ടേബിള്‍ സ്പൂണ്‍ ആവക്കാഡോ ഓയില്‍ ഈ ഇഞ്ചി നീരുമായി നല്ലതു പോലെ മിക്സ് ചെയ്യാം. ഇതില്‍ ധാരാളം ബി കോംപ്ലക്സ്, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.

സ്റ്റെപ് 3
അരക്കപ്പ് തേങ്ങാപ്പാല്‍ കൂടി ഇതില്‍ മിക്സ് ചെയ്യാം. ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടി വളര്‍ച്ച സുഗമമാക്കും.

സ്റ്റെപ് 4
10 തുള്ളി നാരങ്ങ നീര് ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. സിട്രിക് ആസിഡ് വിറ്റാമിന്‍ സി എന്നിവ തന്നെയാണ് ഇവിടെ മുടിയ്ക്ക് കരുത്ത് നല്‍കുന്നത്.

സ്റ്റെപ് 5
മുടി നല്ലതു പോലെ കെട്ടെല്ലാം ഒതുക്കി പല്ല് തേയ്ക്കുന്ന ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.

സ്റ്റെപ് 6
ഈ മിശ്രിതം തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യാം. 45 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

സ്റ്റെപ് 7
മുടിയിലെ അധികമുള്ള വെള്ളം ടവ്വല്‍ ഉപയോഗിച്ച് തുടച്ച് കളയാം. ഒരിക്കലും കൃത്രിമമാര്‍ഗ്ഗത്തിലൂടെ മുടി ഉണക്കാന്‍ ശ്രമിക്കരുത്.



Click it and Unblock the Notifications
