Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഈ പ്രശ്നങ്ങള്‍ പിന്നീട് പ്രശ്നമാകുമ്പോള്
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയും എന്ന വ്യത്യാസം ഇന്നത്തെ കാലത്ത് നമുക്ക് കാണാന്‍ കഴിയില്ല. കാരണം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും സ്ത്രീകളേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് പുരുഷന്മാരുടെ സ്ഥാനം.
എന്നാല്‍ ചില ദ്രോഹങ്ങള്‍ ശരീരത്തോട് പുരുഷന്മാര് ചെയ്യുന്നുണ്ട്. ഇവ പലപ്പോഴും തിരുത്താന്‍ കഴിയാത്തവയായിരിക്കും. നിറവും തിളക്കവും സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ആഗ്രഹിക്കുന്നവയാണ്. മുഖത്തെ ഫ്രക്കിള്‍സ് പരിഹാരം ഉടന്‍
എന്നാല്‍ പലപ്പോഴും ഇതിനെ പ്രശ്നത്തിലാക്കുന്നത് പുരുഷന്മാരുടെ തന്നെ ചില ചെയ്തികളാണ് ഇവ എന്തൊക്കെ എന്ന് നോക്കാം.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കൃത്യമായി ഉപയോഗിക്കാനുള്ള മടി പലപ്പോഴും പുരുഷന്മാരുടെ സൗന്ദര്യസംരക്ഷണത്തില്‍ വില്ലനായി നില്‍ക്കാറുണ്ട്. ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു പ്രൊഡക്ട് തന്നെ സ്ഥിരമായി ഉപയോഗിക്കാതെ മാറി മാറി ഉപയോഗിക്കുന്നത് പലപ്പോഴും സൗന്ദര്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ചര്‍മ്മത്തിന്റെ സ്വഭാവം
ഏത് തരത്തിലുള്ള ചര്‍മ്മമാണ് അവനവന്റേതെന്ന് പലര്‍ക്കും അറിയില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് സൗന്ദര്യസംരക്ഷണത്തില്‍ വലിയൊരു വെല്ലുവിളിയാണ് പുരുഷന്മാരില് ഉയര്‍ത്തുന്നത്. ഏത് തരത്തിലുള്ള ചര്‍മ്മമാണ് എന്നറിഞ്ഞാല്‍ മാത്രമേ സൗന്ദര്യസംരക്ഷണം ഏത് രീതിയില്‍ വേണം എന്ന് തീരുമാനിയ്ക്കാന്‍ പാടുള്ളൂ. മൂന്ന് സെക്കന്റ് കൊണ്ട് തക്കാളി കാണിയ്ക്കും മാജിക്

ഏതെങ്കിലും സോപ്പ്
സൗന്ദര്യ സംരക്ഷണത്തില്‍ തീരെ ശ്രദ്ധയില്ലാത്തവരാണ് ഇത് ചെയ്യുന്നത്. ഏതെങ്കിലും സോപ്പ് ഉപയോഗിച്ച് കുളിയ്ക്കുന്നവരും മുഖം കഴുകുന്നവരും ആണ് പകുതിയില്‍ അധികം പുരുഷന്മാരും. എന്നും ഒരേ തരത്തിലുള്ള സോപ്പ് ഉപയോഗിക്കുന്നത് സൗന്ദര്യസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധി വരെ കുറയ്ക്കും.

സണ്‍സ്ക്രീന്‍ ഉപയോഗം
സണ്‍സ്ക്രീന്‍ ഉപയോഗമാണ് മറ്റൊന്ന്. സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ മടിയുള്ളവരാണ് നല്ലൊരു വിഭാഗം. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് മുഖത്തും ശരീരത്തും കറുത്ത പാടുകളും പുള്ളികളും ഉണ്ടാക്കാന്‍ കാരണമാകും.

മോയ്സ്ചുറൈസര്‍
മോയ്സ്ചുറൈസര്‍ ഉപയോഗം പലരുടേയും നിഖണ്ഡുവില്‍ പോലും ഇല്ല. അതുകൊണ്ട് തന്നെ ചര്‍മ്മം വരണ്ടതാകാനും കൂടാതെ മറ്റു പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

അറിവില്ലായ്മ
കോസ്മെറ്റിക്കുകളെ കുറിച്ച് അറിവില്ലാത്തതാണ് മറ്റൊന്ന്. ഇത് പലപ്പോഴും പ വിധത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഷേവ് ചെയ്യുന്നത്
ഷേവ് ചെയ്യുന്ന കാര്യത്തില്‍ പോലും പലപ്പോഴും പലര്‍ക്കും ശ്രദ്ധ ഉണ്ടാവില്ല. ഡ്രൈ സ്കിന്‍ ആയിരിക്കുമ്പോള്‍ ഷേവ് ചെയ്യുന്നത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

കൈകള്‍ സുന്ദരമാകാന്‍
എങ്ങനെയെങ്കിലും മതി എന്ന് വിചാരിയ്ക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല. എന്നാല്‍ കൈകളുടെ വരെ സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനനുസൃതമായ ക്രീമും മറ്റ് ലേപനങ്ങളുടേയും ഉപയോഗം അറിഞ്ഞിരിയ്ക്കണം.



Click it and Unblock the Notifications
