Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കൈയ്യിന് തിളക്കം നിമിഷങ്ങള്ക്കുള്ളില്
സൗന്ദര്യസംരക്ഷണത്തില് പലപ്പോഴും കൈകളുടെ സൗന്ദര്യം വെല്ലുവിളിയാകുന്നവര്ക്ക് ചില വഴികള്.
പരു പരുത്ത കൈകള് ആര്ക്കും ഇഷ്ടമാകില്ല. മൃദുവായതും ഭംഗിയുള്ളതുമായ കൈകളാണ് എല്ലാവരുടേയും ആഗ്രഹവും. എന്നാല് പലപ്പോഴും തിരക്കിട്ട ജീവിതവും ജോലിയും എല്ലാം സൗന്ദര്യസംരക്ഷണത്തില് നമ്മളെ പിറകിലോട്ട് വലിയ്ക്കുന്നു. എന്നാല് ഇനി കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന് ചില മാര്ഗ്ഗങ്ങള് ഉണ്ട്. പുരുഷഹോര്മോണ് സ്ത്രീകളില് കൂടുതലായാല്
എത്രയൊക്കെ സമയമില്ലെങ്കിലും ഈ മാര്ഗ്ഗങ്ങള് അവലംബിച്ചാല് സൗന്ദര്യസംരക്ഷണം ഒരിക്കലും ഒരു ബാധ്യതയായി മാറില്ല. എന്തൊക്കെയാണ് മൃദുലവും തിളക്കമേറിയതുമായ കൈകള്ക്കായി ഉള്ള സൗന്ദര്യസംരക്ഷണ മാര്ഗ്ഗങ്ങള് എന്ന് നോക്കാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണ ഇരു കൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന് ഇത് കൈയ്യില് പുരട്ടി കിടക്കുക. ഇത് കൈകള്ക്ക് തിളക്കവും മൃദുത്വവും നല്കും.

മില്ക്ക് ക്രീം
പാലിന്റെ പാടയും ഇത്തരത്തില് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില് മുന്നില് നില്ക്കുന്നതാണ്. ഉറങ്ങാന് പോകുന്നതിനു മുന്പ് ഇത് കൈയ്യില് പുരട്ടി രാവിലെ കഴുകിക്കളയാം.

കറ്റാര്വാഴ
സൗന്ദര്യസംരക്ഷണത്തിന് എന്നും മുന്നിലാണ് കറ്റാര്വാഴ. ഇത് വരണ്ട ചര്മ്മത്തെ വളരെയധികം സഹായിക്കുന്നു. കൈയ്യിലേയും ചര്മ്മത്തിലേയും വരള്ച്ച ഇല്ലാതാക്കി തിളക്കം നല്കുന്നു. അകാല വാര്ദ്ധക്യത്തിന് വിട നല്കാം

ഒലീവ് ഓയില്
ഒലീവ് ഓയിലാണ് മറ്റൊന്ന്. ആന്റി ഓക്സിഡന്റുകള് ധാരാളം ഉള്ളതാണ് ഒലീവ് ഓയില്. ഇത് ഇരുകൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക.

തേന്
തേന് ഇരുകൈയ്യിലും പുരട്ടി 10 മിനിട്ട് വെയ്ക്കുക. അതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില് കഴുകിക്കളയാം.

തൈര്
ചര്മ്മത്തിന് നിറവും തിളക്കവും ലഭിയ്ക്കാന് എന്നും മുന്നിലാണ് തൈര്. തൈര് ഇരുകൈയ്യിലും പുരട്ടി മസ്സാജ് ചെയ്യുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
