എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

Posted By: Archana V
Subscribe to Boldsky

എണ്ണമയമുള്ള ചര്‍മ്മം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നിറയെ പാടുകളും മുഖക്കുരുവും വരകളുമുള്ള വൃത്തിയില്ലാത്ത മുഖമാണ് നമ്മുടെ മനസ്സില്‍ ആദ്യം തെളിയുക. എണ്ണമയമുള്ള ചര്‍മ്മം ഉള്ളവരെ കാണാന്‍ നല്ലതായിരിക്കില്ല എന്നത് വെറും തോന്നല്‍ മാത്രമാണ്.

എണ്ണമയമുള്ള ചര്‍മ്മത്തില്‍ നിന്നും രക്ഷപെടാന്‍ പലരും വിവിധ തരം മരുന്നുകളും ക്രീമുകളും ടോണിക്കുകളും ഒക്കെ പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാല്‍ ഇതില്‍ പലതും പ്രതീക്ഷിക്കുന്ന ഫലം നല്‍കാറില്ല. ഇതിന്റെ ഫലമായി പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടാറുണ്ട്. വീടിന് പുറത്തിറങ്ങാന്‍ തന്നെ ഇവര്‍ മടിക്കും.

എന്നാല്‍, എണ്ണമയമുള്ള ചര്‍മ്മം മനോഹരമാക്കാനുള്ള പ്രതിവിധികള്‍ വീട്ടില്‍ തന്നെ ഉണ്ട്. ഇത് പരീക്ഷിച്ചു നോക്കിയാല്‍ വളരെ പെട്ടെന്ന് മികച്ച ഫലം ലഭിക്കുന്നത് അറിയാന്‍ കഴിയും.

എണ്ണമയമുള്ള ചര്‍മ്മത്തിന് നിറം നല്‍കാന്‍ ചില എളുപ്പ വഴികള്‍

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

ദിവസം 7-8 തവണ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. എണ്ണമയമുള്ള ചര്‍മ്മത്തിന് ഇണങ്ങുന്ന ഫേഷ്യല്‍ ക്ലീന്‍സര്‍ വാങ്ങുക. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയത് തിരഞ്ഞെടുക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം. ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

മുഖം കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ക്കുക. ഉപ്പ്‌വെള്ളം അധികമായുള്ള എണ്ണമയം വലിച്ചെടുക്കും.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

മുഖം കഴുകിയതിന് ശേഷം കഴിയുന്നത്ര മൃദുവായി ചര്‍മ്മം തടവുക. കഠിനമായി തലോടരുത് ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യും. കൂടാതെ മുഖക്കുരു ഉണ്ടെങ്കില്‍ അതില്‍ പോറലുണ്ടാക്കും. കഴിയുന്നത്ര സൗമ്യമായി ചര്‍മ്മത്തെ സമീപിക്കുക.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

സ്‌കിന്‍ ടോണര്‍ വാങ്ങുക. ദിവസവും ക്ലീന്‍സിങ്- ടോണിങ്- മോയ്‌സ്ച്യുറൈസിങ് എന്നിവ ചെയ്യുക. അതായത് ക്ലീന്‍സിങ് മില്‍ക് ഉപയോഗിച്ച് മുഖം വൃത്തിയാക്കിയതിന് ശേഷം മുഖത്ത് ടോണര്‍ പുരട്ടുക. ടോണര്‍ ചര്‍മ്മത്തെയും അതിലെ സുഷിരങ്ങളെയും വൃത്തിയാക്കുകയും സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യും. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമിത്. കൂടാതെ എണ്ണമയമുള്ള ചര്‍മ്മത്തിന് ഇണങ്ങുന്ന മോയ്‌സ്ച്യൂറൈസര്‍ വാങ്ങുക. ടോണിങിന് ശഷം ചര്‍മ്മം മോയ്‌സ്ച്യുറൈസ് ചെയ്യുക.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

ഒരു വെള്ളരിക്ക എടുത്ത് ജ്യൂസ് ഉണ്ടാക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. മുഖത്തിന് പെട്ടെന്ന് വെണ്മ വരുന്നതായി കാണാന്‍ കഴിയും.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

വീട്ടില്‍ സ്വന്തമായി ഫേസ്‌വാഷ് ഉണ്ടാക്കി ദിവസവും ഉപയോഗിക്കുക .

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

നോണ്‍-വെജിറ്റേറിയന്‍ ആയിട്ടുള്ളവര്‍ക്കുള്ളതാണ് ഈ മാര്‍ഗം. മുഖത്ത് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയുടെ വെള്ള പുരട്ടുക . ഫെയര്‍നെസ്സ് മാസ്‌ക് ആയിട്ടും ഇത് ഉപയോഗിക്കാം.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യുന്നതിനായി ആഴ്ചയില്‍ രണ്ട് പ്രാവശ്യം മുഖത്ത് വാല്‍നട്ട് സ്‌ക്രബ് ഉപയോഗിക്കുക . വരണ്ടതും നശിച്ചതുമായ ചര്‍മ്മം കളയാന്‍ ഇത് സഹായിക്കും. ഇങ്ങനെ മുഖത്തിന് നിറം ലഭിക്കും.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

ചര്‍മ്മത്തിന് നിറം നല്‍കാന്‍ പച്ചപാല്‍ നല്ലതാണ്. കുട്ടികള്‍ക്കായി പല അമ്മമാരും ഇത് ഉപയോഗിക്കാറുണ്ട്.

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

എണ്ണമയമുള്ള ചര്‍മം വെളുപ്പിയ്ക്കാം

കടലമാവ് എടുത്ത് ഒരു നുള്ള് മഞ്ഞള്‍പൊടി, കുങ്കുമപ്പൂവ് , കുറച്ച് പാല്‍ എന്നിവ ഇതില്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് 20-30 മിനുട്ട് ഇരുന്നതിന് ശേഷം കഴുകി കളയുക. മുഖത്ത് പെട്ടെന്ന് മാറ്റം വരുന്നത് അറിയാന്‍ കഴിയും.

Read more about: beauty skincare
English summary

Top 10 Fairness Tips For Oily Skin

Top 10 Fairness Tips For Oily Skin, Read more to know about