Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
നിങ്ങളുടെ പുറം മനോഹരമാക്കാം വീട്ടില്‍ നിന്നു തന്നെ
സിനിമയിലൊക്കെയായിരുന്നു താരറാണിമാര്‍ പുറം കാണിച്ച വസ്ത്രങ്ങള്‍ ധരിച്ച് എത്താറുള്ളത്. എന്നാല്‍ അതു കണ്ട് അസൂയപ്പെടുന്ന യുവതലമുറ പുറം എങ്ങനെയൊക്കെ മനോഹരമാക്കാമെന്ന പരീക്ഷണത്തിലാണ്. ഇപ്പോള്‍ മുഖം എത്ര മനോഹരമാക്കാം എന്നു ചിന്തിക്കുന്നതു പോലെ തന്നെ പ്രാധാന്യം കൊടുക്കുന്ന ഒരു സ്ഥലമാണ് പുറം. പുറം മനോഹരമാക്കി കാണിച്ച് നടക്കാനാണ് ചിലര്‍ക്ക് കൂടുതല്‍ ഇഷ്ടം എന്നു വേണമെങ്കില്‍ പറയാം.
അത്തരത്തിലുള്ള വസ്ത്രങ്ങളാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നതും. എന്നാല്‍ ചിലര്‍ക്ക് പുറം കാണിക്കാന്‍ ഇപ്പോഴും മടിയാണ്. കാണിക്കാന്‍ കൊള്ളില്ല എന്നതു തന്നെയാണ് കാരണം. പുറം എങ്ങനെ മൃദുലവും സുന്ദരവും ആക്കാം എന്ന ചോദ്യത്തിന് ചില ഉത്തരങ്ങളാണ് പറയാന്‍ പോകുന്നത്. വീടുകളില്‍ ഇരുന്നു തന്നെ ഇതിനുള്ള പരിചരണം നിങ്ങള്‍ക്ക് ചെയ്യാം. സ്ക്രബ് എന്ന ചികിത്സയാണ് ഇതിനു ഉത്തമം. ഇതിനായി നിങ്ങള്‍ ബ്യൂട്ടിപാര്‍ലറുകള്‍ കയറി ഇറങ്ങണ്ട.
സ്ക്രബ് പരിചരണം ചെയ്യുന്നതുവഴി പുറം ഭാഗത്തുള്ള അഴുക്കുകളും കലകളും നീക്കം ചെയ്യാം, ആദ്യം ചെയ്യേണ്ടതും അതാണ്. സ്ക്രബ് ചെയ്യുന്നതുവഴി നിര്‍ജ്ജീവമായ ശരീരകോശത്തെയും, വരണ്ട ശരീരത്തെയും നീക്കം ചെയ്ത് മൃദുവാക്കാന്‍ കഴിയും. നിരവധി സ്ക്രബുകള്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇതൊക്കെ വാങ്ങി ഉപയോഗിക്കുന്നതു വഴി ശരീരത്തിന് പല ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. അപ്പോള്‍ എന്താണ് ഇതിനുള്ള പ്രതിവിധികള്‍..വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള വഴി നിങ്ങള്‍ക്ക് കണ്ടെത്താം.
സ്ക്രബുകള്‍ വഴി ദിവസവുമുള്ള പരിചരണം നിങ്ങളുടെ പുറം അഴകുള്ളതാക്കി വയ്ക്കും. വീട്ടില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് സ്ക്രബ് ഫേഷ്യല്‍ ക്രീമുകളും വഴികളും കണ്ടെത്താം.

ചെറുനാരങ്ങ സ്ക്രബ്
രണ്ടോ മുന്നോ ചെറുനാരങ്ങ എടുത്തു ജ്യൂസ് രൂപത്തില്‍ അരച്ചെടുക്കുക. അതിലേക്ക് ഉപ്പും ചേര്‍ക്കും. രണ്ടും യോചിപ്പിച്ചതിനുശേഷം അല്പം ഒലീവ് ഓയില്‍ ചേര്‍ക്കുക. മൂന്നും നന്നായി യോചിപ്പിച്ചതിനുശേഷം നിങ്ങളുടെ പുറത്ത് തേച്ചു പിടിപ്പിക്കൂ..ഇതുവഴി പുറം ഭാഗത്തു അടങ്ങിയ അഴുക്കും കലകളും നീക്കം ചെയ്യാം. കാശിത്തുമ്പ, ലാവന്‍ഡര്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ നല്ല സുഗന്ധവും നിങ്ങള്‍ക്ക് ലഭിക്കും.

ഓട്സും ധാന്യവും ചേര്‍ത്ത് സ്ക്രബ്
ഒരു കപ്പ് ഓട്സും ഓന്നോ മൂന്നോ കപ്പ് ധാന്യപൊടിയും റോസ് പൂവിന്റെ ഇതളും ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് പൊടിക്കുക. ഇതു ഒരു പാത്രത്തില്‍ കുറച്ചു സമയം അടച്ചു വച്ചതിനുശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം കുറച്ചു വെള്ളം ചേര്‍ത്ത് നിങ്ങളുടെ പുറം ഭാഗത്ത് തേച്ചു പിടിപ്പിക്കാം. ആഴ്ചയില്‍ രണ്ടുവട്ടം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഓട്സും കാപ്പി പൊടിയും
രണ്ട് കപ്പ് ഓട്സ് പൊടിയും അല്പം കാപ്പി പൊടിയും പൊടിച്ചെടുത്ത പഞ്ചസാര പൊടിയും ചേര്‍ത്ത് മിശ്രിതമാക്കുക. അതിലേക്ക് അല്പം തേനും ഒലീവ് ഓയിലും ചേര്‍ക്കുക. ഈ മിശ്രിതം ദിവസവും ഉപയോഗിക്കുന്നതു വഴി നിങ്ങളുടെ പുറം ചര്‍മ്മം മൃദുലമാകുന്നു. നിര്‍ജ്ജീവമായ കോശങ്ങളെ നീക്കം ചെയ്യുന്നു.

ഓറഞ്ചും പഞ്ചസാരയും
ഓറഞ്ചും പഞ്ചസാരയും ഉപയോഗിച്ചും സ്ക്രബ് ക്രീം ഉണ്ടാക്കാം. നിങ്ങളുടെ ചര്‍മ്മത്തിന് അത്യുത്തമമായ ഒന്നാണിത്. റോസ് പൂവിന്റെ ഇതളും, ഉണങ്ങിയ ഓറഞ്ച് തൊലിയും, പഞ്ചസാരയും, അല്പം തേനും ജൊജോബ ഓയിലും, ലാവന്‍ഡര്‍ ഓയിലും ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കേണ്ടത്. ഇതു നിങ്ങളുടെ പുറം മേനിയില്‍ പുരട്ടുന്നതു വഴി ആകര്‍ഷകമായ ഫലം ലഭിക്കും.

കാപ്പിക്കുരുവും ബദാമും ഉപയോഗിക്കാം
ഒരു കപ്പ് കാപ്പി പൊടിയും ഒരു ടീ സ്പൂണ്‍ ഉപ്പും കറുവപ്പട്ടപൊടിയും ചേര്‍ത്ത് നന്നായി യോചിപ്പിക്കുക. ഇതിലേക്ക് കര്‍പ്പൂരതുളസി എണ്ണയും, മുന്തിരി ചാറും ചേര്‍ക്കുക. ഓന്നോ മൂന്നോ കപ്പ് ബദാം ഓയിലിലേക്ക് യോചിപ്പിച്ചുവച്ച മിശ്രിതം ചേര്‍ത്തെടുക്കുക. ഇതും നിങ്ങളുടെ പുറം അഴകിനു ഉത്തമമാണ്.

ഇഞ്ചിയും ഓറഞ്ചും
ഒരു കപ്പ് ശര്‍ക്കര പാനീയവും ഒന്നോ മൂന്നോ കപ്പ് ബദാം ഓയിലും പന്ത്രണ്ട് തുള്ളി ഓറഞ്ച് സുഗന്ധതൈലവും മൂന്നു തുള്ളി ഇഞ്ചി ഓയിലും ചേര്‍ത്ത് യോചിപ്പിച്ച മിശ്രിതവും നിങ്ങളുടെ പുറം അഴകിന് അത്യുത്തമമാണ്.



Click it and Unblock the Notifications











