Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മാറ്റങ്ങളുടെ തുടര്‍ച്ചയായി ഈ ആഴ്ച, ധനം, കരിയര്‍, ജോലി, വിവാഹം എല്ലാം നടക്കും: സമ്പൂര്‍ണ വാരഫലം 12 രാശിക്കും
ഈ വരുന്ന ആഴ്ചയില്‍ ഗ്രഹനില പ്രകാരം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അതുപോലെ തന്നെ മാറ്റങ്ങളും കൊണ്ട് വരുന്നു. ഗുണകരമാണോ ദോഷകരമാണോ വരുന്ന ആഴ്ച എന്നതാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
തൊഴില്‍, സാമ്പത്തികം, ബന്ധങ്ങള്‍, ആരോഗ്യ മേഖലകളില്‍ ശ്രദ്ധയും ആത്മവിശ്വാസവും ആവശ്യമാണ്. ഓരോ രാശിക്കാരുടെയും വാരഫലം അറിയുന്നതിനും അതില്‍ മാറ്റം വരുത്തുന്നതിനും വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ട്. ചെലവുകള്‍ നിയന്ത്രിക്കുക എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വം ഭാവിയിലേക്ക് ഉറപ്പ് വരുത്താന്‍ സാധിക്കും.
ഇടവം രാശി
ഈ വരുന്ന ആഴ്ചയില്‍ ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങളുണ്ടാവും. അതെല്ലാം തന്നെ അനുകൂലമായി വരുന്നു. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ഉണ്ടാകും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്. ജോലിയിലെ മാറ്റം പലപ്പോഴും നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സംസാരിക്കുന്നതില്‍ ശ്രദ്ധ വേണം. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. അത് കൂടാതെ പല കാര്യങ്ങളും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ബിസിനസ്സില്‍ പുതിയ കരാറുകള്‍ക്ക് സാധ്യത.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ മുന്‍ഗണന നല്‍കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രമിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയം.
കന്നി രാശി
വരുന്ന ആഴ്തചയില്‍ കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ വിജയിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. അതില്‍ ഒരിക്കലും വിട്ടുവീഴ്ച വരുത്തരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഫെബ്രുവരിയിലെ പുതിയ ആഴ്ച പല വിധത്തിലാണ് ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നത്. അത് മാത്രമല്ല നിങ്ങളുടെ കരിയറില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. രഹസ്യമായി ആലോചിച്ച പദ്ധതികള്‍ വിജയിക്കും. ചെലവുകളില്‍ ജാഗ്രത പാലിക്കുക. കാരണം അത് പലപ്പോഴും സാമ്പത്തിക അടിത്തറ താളം തെറ്റിക്കും. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ യാത്രകള്‍ക്കും പഠനത്തിനും അനുകൂല സമയം. പുതിയ ബന്ധങ്ങള്‍ ഉണ്ടാകാം. വിവാഹത്തിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിത വിജയം നിങ്ങളെ തേടി എത്തുന്ന ആഴ്ചയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ കരിയര്‍ മാറി മറിയും. അതിന്റെ ഫലമായി കരിയറില്‍ വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരാം. ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമായി വരും. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ക്രിയേറ്റീവ് ആയ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം ഇരട്ടിയാവും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
മീനം രാശി
മീന രാശിക്കാര്‍ക്ക് അവരുടെ ചിന്തകള്‍ പലതും അനുകൂലമായി വരുന്നു. കുടുംബത്തില്‍ സഹായം ലഭിക്കുകയും അത് മാത്രമല്ല അവരെല്ലാം നിങ്ങളോട് കടപ്പെട്ടിരിക്കുകയും ചെയ്യും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. നല്ലതുപോലെ ആലോചിച്ച് മാത്രം സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതാണ്.



Click it and Unblock the Notifications
