Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
രാജയോഗങ്ങളില്‍ അതിശ്രേഷ്ഠം: ത്രിഗ്രഹിയോഗത്തില് അണുവിട ചലിക്കാതെ അതിഗംഭീര മാറ്റങ്ങള്‍ ഇവര്‍ക്കൊപ്പം
ഓരോ രാജയോഗവും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു എന്നതിന്റെ തിരിച്ചറിവാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഗുണാനുഭവങ്ങളേയു രാജയോഗ സമാനമായ ചില കാര്യങ്ങളും സംഭവിക്കുന്നു. പലപ്പോഴും ത്രിഗ്രഹി യോഗത്തില്‍ ഒന്നിലധികം ഗ്രഹങ്ങളാണ് ചേരുന്നത്. ഇതിന്റെ ഫലമായി പലര്‍ക്കും ഗുണാനുഭവങ്ങളും തേടി എത്തുന്നു. ചില രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ നല്കുന്നു. മേയ് മാസത്തിലാണ് ത്രിഗ്രഹി യോഗം സംഭവിക്കുന്നത്. അതില്‍ മേടം രാശിയില്‍ ചൊവ്വ, സൂര്യന്, ചന്ദ്രന് എന്നിവ ഒരുമിക്കുമ്പോള്‍ ഒരു 'ത്രിഗ്രഹ യോഗം' രൂപപ്പെടും.
ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ വളരെ അപൂര്‍വ്വവും ശക്തവുമായ യോഗമാണ് ഇത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം ഇത് മൂലം സംഭവിക്കുന്നു. കാര്യമായ ഗുണാനുഭവങ്ങളാണ് ഇത് വഴി നിങ്ങളെ തേടി എത്തുന്നതും. ഈ യോഗം പല രാശിക്കാരിലാണ് ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നത്. ശുഭഫലം നല്കുന്ന രാശിക്കാരില്‍ ആരൊക്കെയാണ് ഇതില്‍ മുന്നിലുള്ളത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം വളരെ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരും. പലപ്പോഴും അപ്രതീക്ഷിത സാമ്പത്തിക ലാഭവും സമൂഹത്തില്‍ അംഗീകാരവും നിങ്ങളെ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്കും ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്കും പുതിയ കരാറുകളിലൂടെ വലിയ ലാഭം പ്രതീക്ഷിക്കാം; അനാവശ്യ ചെലവുകള്‍ കുറയും. ജോലിക്കാര്‍ക്ക് പ്രൊമോഷനും ഉന്നത സ്ഥാനങ്ങള്‍ക്കും യോഗം കാണുന്നു. അത് കൂടാതെ സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനും യോഗം കാണുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക ജീവിതത്തില്‍ ത്രിഗ്രഹിയോഗം വളരെ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് നിങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ജോലിയുടെ കാര്യത്തില്‍ നിലനിന്നിരുന്ന അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്ന സമയം കൂടിയാണ്. അത് കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അത് വിവാഹവും പ്രണയവും ആണെങ്കിലും മംഗളകരമായി സംഭവിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. കോഴ്സുകള്‍ ആരംഭിക്കുന്നതിനും അതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനും യോഗം കാണുന്നു.

മീനം രാശി
മീനം രാശിക്കാരില്‍ ത്രിഗ്രഹി യോഗം നല്കുന്ന നേട്ടങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇത് പല മാറ്റങ്ങളിലേക്ക് കൂടി നിങ്ങളെ കൈപിടിച്ച് നടത്തുന്നു. സമ്പാദ്യം ഇരട്ടിയാവുകയും അത് വഴി നേട്ടങ്ങള്‍ മികച്ചതാവുകയും ചെയ്യും. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും എല്ലാം നിങ്ങളെ ബാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് യോഗം കാണുന്നു. എന്നാല്‍ അതെല്ലാം തന്നെ കൃത്യമായി നിര്‍വ്വഹിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. മത്സരപ്പരീക്ഷകളില്‍ ഉന്നത് വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ജോലിയില്‍ ശമ്പള വര്‍ദ്ധനവും അത് വഴി നേട്ടങ്ങളും എല്ലാ നിങ്ങളില്‍ ഈ സമയം തേടി എത്തും. പങ്കാളിയുമായുള്ള ബന്ധം നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. അത് മാത്രമല്ല പലപ്പോഴും നല്ല നിമിഷങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക ഇടപാടുകള്‍ മികച്ചതാവുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.



Click it and Unblock the Notifications
