Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
സമ്പൂര്‍ണ വാരഫലം: നിര്‍ണായക മാറ്റങ്ങളുമായി ഒരാഴ്ച, മേടം- മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരം , അറിയാം ഫലം
വരുന്ന ഒരാഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ് ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകളും ഭാഗ്യ നിര്ഭാഗ്യങ്ങളും നിറഞ്ഞ് നില്ക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം ഗുണദോഷങ്ങള്‍ നല്കുന്നു എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്.
ഫെബ്രുവരി 22- 28 വരെയുള്ള 7 ദിനങ്ങളില്‍ കരിയര്‍, ധനം, ജോലി, നിലപാടുകള്‍, ആരോഗ്യം, വിവാഹം, പ്രണയം, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ജോലി മേഖലയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. ചെലവുകള്‍ നിയന്ത്രിക്കുക. അല്ലാത്ത പക്ഷം അത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കാം. വരളരെ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തികമായി സ്ഥിരത കൈവരും. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്ത ലഭിക്കും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ് അല്ലെങ്കില്‍ അത് ആശുപത്രി വാസത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. നിസ്സാരമായി ഒന്നിനേയും കണക്കാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ പലതും അനുകൂലമായി വരുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ആശയവിനിമയത്തില്‍ നേട്ടം തേടി എത്തും. അതോടൊപ്പം തന്നെ പുതിയ ബന്ധങ്ങള്‍ രൂപപ്പെടാം. അതിവേഗ തീരുമാനങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന 7 ദിനത്തിലും കുടുംബത്തില്‍ സന്തോഷവും കുടുംബസൗഖ്യം വര്‍ധിക്കുകയും ചെയ്യും. പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം. ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി മികച്ച സമയമാണ്. അത് കൂടാതെ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും അംഗീകാരവും ആദരവും ലഭിക്കുന്നു. ക്രിയേറ്റീവായ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നല്ല സമയം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും പ്രണയവും നിലനില്ക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കും. വ്യായാമത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ഒരാഴ്ചയാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ മനസ്സിലാക്കുന്ന പല കാര്യവും അതുപോലെ തന്നെയായിരിക്കണം എന്നില്ല. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലിന് സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ മനസ്സിലാക്കല്‍ വര്‍ധിക്കും. ചെലവുകളില്‍ നിയന്ത്രണം പാലിക്കേണ്ടത് അനിവാര്യമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന 7 ദിനവും ആത്മപരിശോധനയ്ക്ക് അനുയോജ്യമായ സമയം. തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ യാത്രാ സാധ്യത. പഠനവും ആത്മവികാസവും പ്രാധാന്യം നേടും. നിക്ഷേപങ്ങളില്‍ സൂക്ഷ്മത പാലിക്കുക. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ദീര്‍ഘകാല പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല സമയം. സാമ്പത്തികമായി മിതത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ചിലവുകള്‍ നിങ്ങളുടെ സാമ്പത്തിക അടിത്തറയെ പ്രശ്നത്തിലാക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ എല്ലാം തന്നെ ഗൗരവത്തോടെ കാണേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ മികച്ച സമയം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതിനെക്കുറിച്ച് ചിന്തിക്കുന്നതിനും അനുകൂല സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ആത്മീയ ചിന്തകള്‍ വര്‍ധിക്കും. ബന്ധങ്ങളില്‍ തുറന്ന സംവാദം സന്തോഷം നല്‍കും. ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് എല്ലാ കാര്യത്തിലും പൂര്‍ണ പരിഹാരം അനിവാര്യമാണ്.



Click it and Unblock the Notifications
