Latest Updates
-
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്?
സമ്പൂര്‍ണ വാരഫലം: അശ്വതി-രേവതി വരെ കരിയര്‍, ധനം, ജോലി, വിവാഹം, ദാമ്പത്യം, അറിയാം സമ്പൂര്‍ണ നക്ഷത്രഫലം
ഈ ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ നക്ഷത്രക്കാരിലും സംഭവിക്കുന്നത്. ഈ ആഴ്ചയിലാകട്ടെ വളരെയധികം ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സൂര്യന്, ബുധന്‍, ശുക്രന്, രാഹു എന്നിവ കുംഭം രാശിയില്‍ സഞ്ചരിക്കുന്ന ആഴ്ചയാണ്. അത് മാത്രമല്ല വ്യാഴം മിഥുനം രാശിയിലും ശനി മീനം രാശിയിലും സ്ഥിതി ചെയ്യുന്നു.
ഈ ഗ്രഹനിലകളെ അടിസ്ഥാനമാക്കി മേടം മുതല്‍ മീനം വരെയുള്ള ഓരോ രാശിക്കാര്‍ക്കും വരുന്ന ആഴ്ച എങ്ങനെയായിരിക്കുമെന്ന് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും സമ്പൂര്‍ണ വാരഫലം അറിയാം.

മേടക്കൂറ്:
മേടക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്കും ഈ ആഴ്ച ആരംഭം തന്നെ ശിവരാത്രി ദിനമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഈ വാരം പൊതുവെ അനുകൂലകരമാണ്. കൂടുതല്‍ യാത്രകള്‍ നടത്തുന്നതിന് യോഗം കാണുന്ന്ു. അത് കൂടാതെ ജോലിയിലുണ്ടാവുന്ന തടസ്സങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാവും.
ഇടവക്കൂറ്:
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. അത് കൂടാതെ വിനോദയാത്രകള്‍ക്ക് പോവാന്‍ സാധ്യത കൂടുതലാണ്. ബിസിനസില്‍ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനക്കൂറ്:
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായിരിക്കും. അത് മാത്രമല്ല പല കാര്യങ്ങളിലും ദൈവാനുഗ്രഹം വര്‍ദ്ധിക്കും. പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെഫലപ്രദമായി വരുന്നു. ജോലികള്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതിയിലും പുരോഗതി പ്രതീക്ഷിക്കാം.
കര്‍ക്കടകക്കൂറ്:
നിങ്ങള്‍ക്ക് കര്‍ക്കിടകക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക രംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സാധിക്കും.

ചിങ്ങക്കൂറ്:
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ഈ ആഴ്ചയില്‍ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായിരിക്കും. അത് കൂടാതെ ആരോഗ്യം മികച്ചതായിക്കും. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട.
കന്നിക്കൂറ്:
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ ജോലിയിലെ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധ്യതയുണ്ട്. അത് കൂടാതെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കും.
തുലാക്കൂറ്:
ഈ ആഴ്ച തുലാം രാശിക്കാര്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. അല്ലാത്ത പക്ഷം അത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. അത് കൂടാതെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. ജോലിസ്ഥലത്ത് പുതിയ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. പല വിധത്തിലുള്ള അംഗീകാരം തേടി എത്തും.
വൃശ്ചികക്കൂറ്:
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങളാണ് ഇന്ന് മുതല്‍ ആരംഭമാവുന്നത്. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പല കാര്യങ്ങളിലും ചെറിയ രീതിയില്‍ കാലതാമസം നേരിടേണ്ടി വരും. എന്നിരുന്നാലും, വലിയ പ്രതിസന്ധികള്‍ ഉണ്ടാകില്ല എന്നതാണ് സത്യം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം നേടാനും സാധിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്.
ധനുക്കൂറ്:
ധനുക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. അത് കൂടാതെ ഏറ്റെടുക്കുന്ന പല കാര്യവും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കുടുംബത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായി വരും. സാമ്പത്തിക കാര്യങ്ങളിലും ഈ സമയം അനുകൂലമാണ്.

മകരക്കൂറ്:
മകരക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ലേഗത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്ന ആഴ്ച കൂടിയാണ്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
കുംഭക്കൂറ്:
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആ ഈഴ്ചയില് അനുകൂല ഫലങ്ങള്‍ തേടി എത്തും. അത് കൂടാതെ ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. കുടുംബപരമായ കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജോലിരംഗത്തും കാര്യമായ പ്രതിസന്ധികള്‍ ഉണ്ടാവും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്നു.
മീനക്കൂറ്:
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കും. അത് കൂടാതെ കുടുംബ കാര്യങ്ങളില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ജോലിസ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിന് യോഗം കാണുന്നു. കൂടുതല്‍ യാത്രകള്‍ വേണ്ടിവന്നേക്കാം. സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും.



Click it and Unblock the Notifications
