Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കഷ്ടപ്പാടില്‍ ഉഴലും, ക്ഷമയുടെ നെല്ലിപ്പലക താണ്ടും രാശിക്കാര്‍: വരുന്ന 7 ദിനം അതിസങ്കീര്‍ണം
പുതിയ ആഴ്ചയ്ക്ക് തുടക്കമിടുമ്പോള്‍ അത് ചില രാശിക്കാരില്‍ അല്പം നല്ലതല്ലാത്ത ഫലങ്ങളെ നല്കുന്നു. അതില്‍ തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട രാശിക്കാര്‍ കൂടുതലായിരിക്കും. ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളും ഉണ്ട്.
ഓരോ രാശിക്കാര്‍ക്കും പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങളെയാണ് നമുക്ക് ഈ ആഴ്ച ജ്യോതിഷ പ്രകാരം ലഭിക്കുന്നത്. മാനസിക സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഇത് വഴി ഉണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും ജാഗ്രതയും സഹനവും പാലിക്കുന്നത് പ്രധാനമാണ്. സാമ്പത്തിക കാര്യങ്ങള്‍, ജോലി, ബന്ധങ്ങള്‍ എന്നിവയില്‍ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അതീവ ശ്രദ്ധവേണം. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ നിസ്സാരമാക്കരുത്. ജോലിയില്‍ സംഭവിക്കുന്ന അഭിപ്രായ ഭിന്നതകള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. ചിലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക സ്ഥിരതയില്ലാത്തത് മൂലം ജീവിതം മാറി മറിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നതും. അനാവശ്യ ആശങ്കകള്‍ വെച്ച് കൊണ്ടിരിക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. പരമാവധി യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അനാരോഗ്യത്തോടെ പല കാര്യങ്ങളും ചെയ്യുന്നത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവും. ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് പിന്നീട് പ്രതിസന്ധികളുണ്ടാക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ പലപ്പോഴും തടസ്സങ്ങള്‍ നേരിടുന്നു. അത് മാത്രമല്ല പല വിധത്തിലുള്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും സംഭവിക്കാന്‍ വൈകുന്നു. അത് കൂടാതെ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ നിങ്ങളെ ബാധിക്കുന്നു. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ ജീവിതം പ്രതിസന്ധിയിലേക്ക് എത്തിക്കും. സാമ്പത്തിക പ്രതിസന്ധി ഒന്നിന് പുറകേ ഒന്നായി ബാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യവും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല കാര്യങ്ങളിലും ദോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വിശ്വസിക്കുന്ന ആളുകളില്‍ നിന്ന് പലപ്പോഴും നിരാശ അനുഭവിക്കേണ്ടി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും പലപ്പോഴും വിപരീത ഫലം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. നഷ്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. പലപ്പോഴും അതെല്ലാം നെഗറ്റീവ് ഫലങ്ങളിലേക്ക് എത്തുന്നു. ജോലിഭാരവും സമ്മര്‍ദ്ദവും കൂടാം. ആരോഗ്യപരിപാലനം ശ്രദ്ധിക്കുക. ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിന് ഒട്ടും അനുകൂല സമയമല്ല. അത് നിങ്ങളുടെ ജീവിതത്തില്‍ നഷ്ടങ്ങളിലേക്ക് എത്തും.



Click it and Unblock the Notifications
