Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
സൂര്യ ഗ്രഹണം ഫെബ്രുവരി 17-ന് എത്രയൊക്കെ ശ്രദ്ധയോടെ മുന്നോട്ടെങ്കിലും ഈ ഗ്രഹമാറ്റം കഷ്ടകാലം നല്കും രാശിക്കാര്
ഈ വര്ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണമാണ് ഫെബ്രുവരി 17-ന് സംഭവിക്കുന്നത്. ആദ്യത്തെ ഗ്രഹണമാണ് എന്നത് കൊണ്ട് തന്നെ ജ്യോതിഷ പ്രകാരം വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഈ ഗ്രഹണം ഈ ഗ്രഹണം ഫെബ്രുവരി 17-ന് ഉച്ചയ്ക്ക് 3:26-ന് ആരംഭിച്ച് വൈകുന്നേരം 7:57-ന് അവസാനിക്കും. എന്നാല്, ഈ ഗ്രഹണം ഇന്ത്യയില് ദൃശ്യമാകില്ല എന്നത് കൊണ്ട് തന്നെ ഇതിന്റെ സുതക കാലം അത്രയധികം അശുഭകരമായി കണക്കാക്കപ്പെടുന്നില്ല എന്നതാണ്.
എന്നാല് ഈ ദിവസം ചന്ദ്രന്റെ സഞ്ചാരം വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് തവണയാണ് ചന്ദ്രന് ഈ സമയം സഞ്ചരിക്കുന്നത്. ദൃക് പഞ്ചാംഗം അനുസരിച്ച്, ഫെബ്രുവരി 17-ന് രാവിലെ 9:05-ന് ചന്ദ്രന് കുംഭരാശിയിലേക്ക് പ്രവേശിക്കും. ശേഷം, രാത്രി 9:15 ഓടെ ചന്ദ്രന് ചതയം നക്ഷത്രത്തിലേക്ക് കടക്കും. ഈ രണ്ട് സംക്രമണങ്ങളും 12 രാശികളിലും കാര്യമായ മാറ്റങ്ങള് വരുത്തും. എന്നാല് ഈ മാറ്റം മേടം ഉള്പ്പടെയുള്ള മൂന്ന് രാശിക്കാര്ക്ക് വളരെയധികം ദോഷകരമായ മാറ്റങ്ങള്ക്കാണ് തുടക്കമിടുന്നത്. ഈ രാശിക്കാരില് നിങ്ങളുണ്ടോ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്ക്ക് ഈ ഗ്രഹണം നടക്കുന്ന ദിനത്തിലെ ചന്ദ്രന്റെ സഞ്ചാരം അത്ര ഗുണകരമായല്ല ബാധിക്കുന്നത്. അത് മാത്രമല്ല ഇവരില് മാനസികമായി വളരെയധികം ബുദ്ധിമുട്ടുകളും ഈ സമയം നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് കൂടുതല് പ്രശ്നങ്ങള് നിങ്ങള് നേരിടേണ്ട അവസ്ഥയുണ്ടാവും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി പലപ്പോഴും കരുതുന്നതിനേക്കാള് മോശമായി മാറും. പണം കൈയ്യറിയാതെ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. വിവാഹത്തിന്റെ കാര്യത്തില് പ്രശ്നങ്ങളുണ്ടാവും. എന്ന് മാത്രമല്ല അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതായി വരാം. പലപ്പോഴും അമിത ചിലവുകള് നിങ്ങളെ നട്ടം തിരിയിക്കും. ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടത് എപ്രകാരമാണെന്നത് പോലും തിരിച്ചറിയാന് സാധിക്കാത്ത അവസ്ഥയുണ്ടാവും. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ വാദപ്രതിവാദങ്ങള് പരമാവധി ഒഴിവാക്കാന് ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്ക്ക് ചന്ദ്രന്റെ ഈ സഞ്ചാരം അശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും കുടുംബത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വരുന്നു. സമ്മര്ദ്ദം പല കോണില് നിന്നും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രതിസന്ധികള് ഒന്നിന് പുറകേ ഒന്നായി നിങ്ങളെ ബാധിച്ച് കൊണ്ടിരിക്കും. പലപ്പോഴും നിങ്ങള് വെല്ലുവിളികളില് നിന്ന് വെല്ലുവിളികളിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. പലപ്പോഴും അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങളെ തളര്ത്തും. ജീവിതത്തില് വളരെ വലിയ പ്രശ്നങ്ങള് നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് ഈ സൂര്യ ഗ്രഹണം പലപ്പോഴും അര്ത്ഥമാക്കുന്നത്. സാമ്പത്തിക നഷ്ടവും കടബാധ്യതകളും നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും അതിനെ തരണം ചെയ്യേണ്ടത് എങ്ങനെയെന്ന് നിങ്ങള്ക്ക് മനസ്സിലാവാത്ത ഘട്ടം വരുന്നു. ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന്. അത്രയധികം സമയദോഷമാണ് ഈ സമയം നിങ്ങള്ക്ക് ഉണ്ടാവുന്നത്.

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് ചന്ദ്രന്റെ ഈ സഞ്ചാരം വളരെ ദോഷശകരമായാണ് സ്വാധീനിക്കുന്നത്. പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. അത് കൂടാതെ ആരോഗ്യത്തെ പല വിധത്തിലാണ് പ്രതിസന്ധികളുണ്ടാക്കുന്നത്. ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിക്കും. പലപ്പോഴും സാമ്പത്തികമായി നിങ്ങള് പ്രതീക്ഷിക്കുന്നതിനേക്കാള് കൂടുതല് തകര്ച്ച നേരിടേണ്ടി വരും. അത് കൂടാതെ പ്രതികൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. പല കാര്യങ്ങളിലും തടസ്സങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്താതെ വരുന്നു. ഏത് കാര്യത്തിലും ശ്രദ്ധയും ക്ഷമയും അനിവാര്യമായിരിക്കും. നല്ല ദിവസങ്ങള്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും. സൂര്യ ഗ്രഹണ ദിനം സംഭവിക്കുന്ന ഈ മാറ്റം നിങ്ങളില് കൂടുതല് പ്രശ്നങ്ങള്ക്കാണ് തുടക്കമിടുന്നത്.



Click it and Unblock the Notifications
