Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അശുഭകരമായ വൈധൃതിയോഗം വെറും 48 മണിക്കൂറിനുള്ളില്‍ 3 രാശിക്കാരെ കഷ്ടപ്പാടിലാക്കും, കാരണം സൂര്യചന്ദ്ര സംയോഗം
ജ്യോതിഷ പ്രകാരം ഏറ്റവും മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്ന യോഗമാണ് വൈധൃതി യോഗം. അതിന് കാരണം എന്ന് പറയുന്നത് സൂര്യനും ചന്ദ്രനും ചേരുന്നതാണ്. ഇത് മൂലമാണ് വൈധൃതിയോഗം രൂപപ്പെടുന്നത്. പലപ്പോഴും ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് വരും. ഇത്തരത്തില്‍ ഒരു വൈധൃതിയോഗമാണ് ഫെബ്രുവരി 21-ന് അതായത് വരുന്ന 48 മണിക്കൂറിനുള്ളില്‍ രൂപം കൊള്ളുന്നത്. ഇത് പലപ്പോഴും സംഘര്‍ഷം, സാമ്പത്തിക പ്രതിസന്ധി, ദാമ്പത്യ സന്തോഷക്കുറവ്, ആരോഗ്യ വെല്ലുവിളികള്‍ എന്നിവയെല്ലാം ഫലം നല്കുന്നു.
എന്നാല്‍ ഇത്തരം അവസ്ഥയില്‍ അത് 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരെ വളരെയധികം ബാധിക്കുന്നു. ഈ അശുഭയോഗത്തില് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നു എന്ന് മാത്രമല്ല ഇത് ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് മോശം ഫലങ്ങള്‍ നല്‍കുന്നത് അവര്‍ ഏതൊക്കെ തരത്തിലാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ വൈധൃതി യോഗം മാനസികമായി വളരെയധികം സമ്മര്‍ദ്ദം കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ മനസ്സില്‍ വിഷമവും പ്രതിസന്ധികളും സൃഷ്ടിക്കും. അത് കൂടാതെ വലിയ തര്‍ക്കങ്ങളും സംഘര്‍ഷവും ജീവിതത്തില്‍ സംഭവിക്കാം. ജോലിയില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഈ സമയം നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടി സാധിക്കാതെ വരും. പ്രിയപ്പെട്ടവരുമായി എപ്പോവും വഴക്കിടേണ്ട അവസ്ഥയുണ്ടാവും. അത് കൂടാതെ അഭിപ്രായ വ്യത്യാസങ്ങളും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരങ്ങളും ഉണ്ടായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ പലതും നിങ്ങളെ ബാധിക്കും. കൂടാതെ സമൂഹത്തില്‍ അപമാനിക്കപ്പെടുമോ എന്ന ചിന്തയും നിങ്ങളില്‍ ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റേയും ചന്ദ്രന്റേയും അശുഭസംയോഗം സൃഷ്ടിക്കുന്ന വൈധൃതിയോഗത്തില് പലപ്പോഴും പ്രതിസന്ധികള്‍ പല വിധത്തിലാണ് അനുഭവപ്പെടുന്നത്. അത് കൂടാതെ നിങ്ങളുടെ മനസ്സ് അസ്വസ്ഥതപ്പെടുത്തുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാം. അത് കൂടാതെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങളെ തേടി എത്തും. ജോലി സ്ഥലത്ത് അമിത സമ്മര്‍ദ്ദവും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായ ഭിന്നതകളും പലപ്പോഴും നിങ്ങളുടെ ജോലിയിലുള്ള സംതൃപ്തി ഇല്ലാതാക്കും. കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അത് വലിയ തര്‍ക്കങ്ങളിലേക്ക് വരെ എത്തുന്ന അവസ്ഥയിലേക്ക് വരെ എത്തും. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. സാമ്പത്തിക സ്ഥിതി നിങ്ങളെ പലപ്പോഴും കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. ഒരു തരത്തിലും നിങ്ങള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുകയില്ല എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ പ്രശ്നം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വൈധൃതിയോഗം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ പ്ലാന്‍ ചെയ്ത പല കാര്യങ്ങളും വേണ്ട രീതിയില്‍ നടക്കാതെ വരുന്നു. അത് കൂടുതല്‍ വെല്ലുവിളികളിലേക്കാണ് നിങ്ങളെ എത്തിക്കും. അത്തരം കാര്യങ്ങളില്‍ നേരിടുന്ന സമ്മര്‍ദ്ദം ഒരിക്കലും നിസ്സാരമാക്കരുത്. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തത് നിങ്ങളില്‍ നിരാശയുണ്ടാക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. സമൂഹത്തില്‍ പേരിന് കളങ്കം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കോടതി സംബന്ധമായ കാര്യങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. അത് തോല്‍വിയിലേക്ക് വരെ നിങ്ങളെ എത്തിക്കും. ഉറക്കമില്ലായ്മയും അസ്വസ്ഥതകളും മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. വാഹനം ഓടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഓരോ നാണയം ചിലവാക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
