Latest Updates
-
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
സൂര്യഗ്രഹണം 2026: അശ്വതി - രേവതി വരെ 27 നാളുകാരിലും സ്വാധീനം ചെലുത്തും, നിങ്ങളുടെ നക്ഷത്രപ്രകാരം ഫലങ്ങള്‍ ഇത
2026-ലെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്, അത് മാത്രമല്ല ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവില്ല എന്നതാണ് മറ്റൊരു കാര്യം. ഫെബ്രുവരി 17 എന്ന ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റമാണോ ഗ്രഹണം നല്‍കുന്നത് അതോ ദോഷകരമായ കാര്യങ്ങളാണോ എന്ന് നമുക്ക് നോക്കാം. ഫെബ്രുവരി 13-നാണ് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ കുംഭം രാശിയിലേക്ക് മാറിയത്. ഇത് പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങള്‍ നല്‍കുമെങ്കിലും അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
എന്നാല്‍ ഗ്രഹണ സമയത്ത് സൂര്യനൊപ്പം, മറ്റ് ചില ഗ്രഹങ്ങള്‍ കൂടി ചേരുന്നു, അതില്‍ രാഹു, ബുധന്‍, ചന്ദ്രന്‍, ശുക്രന്‍ എന്നിവയും ഉണ്ടാവും. ത്രികോണ രാശിയിലാണ് ഈ വര്‍ഷത്തെ ഗ്രഹണം സംഭവിക്കുന്നത്. ആദ്യത്തെ സൂര്യ ഗ്രഹണമായത് കൊണ്ട് തന്നെ അത് എപ്രകാരം നിങ്ങളുടെ രാശിയില്‍ മാറ്റം വരുത്തുന്നു എന്ന് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും ഓരോ രാശിക്കൂറുകാരിലും എപ്രകാരം ഗ്രഹണം സംഭവിക്കുന്നു എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. വരുമാനം ഇരട്ടിയാക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങളുടെ കടബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുകയും ചെയ്യും. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവാതെ പോവും. തൊഴില്‍ രംഗത്തും ഈ ഗ്രഹണം തടസ്സങ്ങള്‍ സൃഷ്ടിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്ന തരത്തിലേക്കാണ് ഗ്രഹണം എത്തുന്നത്. അത് പക്ഷേ ചില ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങളെയാണ് കൊണ്ട് വരുന്നത്. കൂടാതെ ശാന്തമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. ഒന്‍പതാം ഭാവത്തിലാണ് ഇവരില്‍ ഗ്രഹണം നടക്കുന്നത്. തൊഴില്‍ അസ്ഥിരത സംഭവിക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗ്രഹണം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വന്നേക്കാം. പലപ്പോഴും ഇവരില്‍ നല്ല വാര്‍ത്തകള്‍ തേടി എത്തും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. പല ജോലികളിലും വിജയം തേടി എത്തും. പ്രശസ്തിയും പണവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അനുകൂലമായി വരും. വിദ്യാഭ്യാസത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ഏഴാം ഭാവത്തിലാണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ രാശിയിലും നക്ഷത്രത്തിലും ദോഷഫലങ്ങള്‍ കൊണ്ട് വരും. പലപ്പോഴും അഹങ്കാരം കൊണ്ട് നടക്കുന്നത് ദാമ്പത്യത്തിലും തൊഴിലിലും പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ വരുത്തുന്ന അശ്രദ്ധ വലിയ മാറ്റങ്ങള്‍ക്ക് വഴി വെക്കും. പ്രണയ വിവാഹത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം ബന്ധങ്ങള്‍ എല്ലാം മികച്ച് നില്‍ക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. എടുക്കുന്ന തീരുമാനങ്ങള്‍ എന്ത് കാര്യത്തിലെങ്കിലും ആലോചിച്ച് മാത്രം എടുക്കേണ്ടതാണ്. മത്സരപ്പരീക്ഷകള്‍ക്ക് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും ആരോഗ്യത്തെ നിസ്സാരമാക്കരുത്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മാറ്റത്തിനും സ്ഥലം മാറ്റത്തിനു യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ വരുത്തുന്ന അശ്രദ്ധ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന വിള്ളലുകള്‍ ഒട്ടും തന്നെ നിസ്സാരമല്ല. പലപ്പോഴും ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയമാണ് കാത്തിരിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ദിവസം അവരുടെ നാലാം ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത്. ഇത്‌നിങ്ങളില്‍ കുടുംബത്തില്‍ ഒന്നൊഴിയാതെ പ്രശ്‌നങ്ങള്‍ കൊണ്ട് വരും. അത് മാത്രമല്ല വാഹനങ്ങള്‍ കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനം അല്‍പം ശ്രദ്ധിക്കണം. അപ്രതീക്ഷിത സ്ഥലം മാറ്റം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. കുടുംബത്തില്‍ പ്രശ്‌നങ്ങളും വഴക്കുകളും ഒഴിയാതെ നില്‍ക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്കും ഈ സമയം മൂന്നാം ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത്. ഈ ധൈര്യം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ സാമ്പത്തിക സ്ഥിതി അല്‍പം ഗൗരവത്തില്‍ എടുക്കണം. സംസാരത്തിലും പലപ്പോഴും അധിക ശ്രദ്ധ നല്‍കേണ്ടതായി വരും. പുതിയ ജോലികള്‍ ആരംഭിക്കുന്നത് വഴി നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാര കാര്യമെങ്കിലും അതിനെ ഗൗരവത്തോടെ കാണേണ്ടതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വെല്ലുവിളി നിറഞ്ഞ സമയമാണ് ഗ്രഹണ സമയം. പലപ്പോഴും നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ച് വരുന്നു. അത് കൂടാതെ ഇന്നത്തെ ദിവസം അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. സാമ്പത്തിക ലാഭം ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി ആണ് പ്രധാനപ്പെട്ടത്. അത്യാഗ്രഹം പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിക്ഷേപങ്ങളോ സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങളോ എടുക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ലഗ്നത്തിലാണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ ആത്മവിശ്വാസം കുറയുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും പിന്നീട് സങ്കടകരമായ അവസ്ഥയിലേക്ക് എത്തും. ദാമ്പത്യ ജീവിതത്തിലും പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും. ഇന്നത്തെ ദിവസം നിങ്ങള്‍ കുഴപ്പത്തില്‍ ചെന്ന് ചാടുന്നതിനുള്ള സാധ്യത കൂടുതലാണ്. ജോലിയില്‍ പ്രതിസന്ധികള്‍ പലപ്പോഴും വിടാതെ പിന്തുടരാം.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം അവരുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. പരാജയങ്ങള്‍ പല കോണില്‍ നിന്നാണ് നിങ്ങളെ തേടി എത്തുന്നത്. ആത്മവിശ്വാസം വരെ നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെത്താം. എങ്കിലും അതീവ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.



Click it and Unblock the Notifications











