Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ശനി ഭരിക്കും കുംഭത്തില്‍ ആദ്യ സൂര്യഗ്രഹണം: കാത്തിരിക്കുന്നത് അതികഠിന ദോഷങ്ങള്‍, 6 രാശിക്ക് വിധി വിപരീതമാവും
ഫെബ്രുവരി മാസത്തില്‍ വളരെയധികം ജ്യോതിഷ മാറ്റങ്ങളാണ് സംഭവിക്കാന്‍ ഇരിക്കുന്നത്. അതില്‍ മഹാശിവരാത്രിയിലും ഗ്രഹണവും എല്ലാം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പുണ്യ ദിനങ്ങള്‍ പോലെ തന്നെ അല്പം കരുതിയിരിക്കേണ്ട സമയം കൂടി ഈ അവസ്ഥയില്‍ ഉണ്ടാവുന്നുണ്ട്. ഫെബ്രുവരി 17-ന് ആണ് ഫാല്ഗുണ അമാവാസിയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കുന്നത്. ശിവരാത്രിക്ക് ശേഷം വരുന്ന ഗ്രഹണമായതിനാല്‍ വളരെയധികം പ്രാധാന്യവും ഈ സമയത്തുണ്ട് എന്നതാണ് സത്യം. ഇത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലെങ്കില്‍ ജ്യോതിഷ പ്രകാരം പല മോശം ഫലങ്ങളും ഇത് വഴി സംഭവിക്കാം.
ശനി ഭരിക്കുന്ന കുംഭം രാശിയിലാണ് ഇത്തവണ സൂര്യഗ്രഹണം നടക്കുന്നത്, ഇത് സാധാരണ സൂര്യഗ്രഹണങ്ങളെക്കാള് ശക്തമായ സ്വാധീനം പല രാശിക്കാരിലും ചെലുത്തുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ഈ ഗ്രഹണം എല്ലാ രാശികളെയും ഏതെങ്കിലും തരത്തില്‍ ബാധിക്കുമെങ്കിലും, ചില പ്രത്യേക രാശിക്കാര്‍ക്ക് ഇത് കൂടുതല്‍ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ ജ്യോതിഷപ്രകാരം, ഗ്രഹണത്തിന്റെ ഫലങ്ങള്‍ ഏകദേശം 15 ദിവസത്തേക്ക് നിലനില്ക്കുന്നു. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സൂര്യ ഗ്രഹണം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ നിങ്ങളുടെ ഉത്കണ്ഠയും ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുകയും പ്രശ്നങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. കൂടാതെ പലപ്പോഴും അപകടകരമായ അവസ്ഥകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ദിക്കണം. അത് കൂടാതെ പുതിയ നിക്ഷേപങ്ങളോ സംരംഭങ്ങളോ ഒഴിവാക്കുന്നതോടൊപ്പം അതിനെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും അനുകൂല സമയമാണ്. നിങ്ങളുടെ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും മുന്‍തൂക്കം നല്കി ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ഗ്രഹണം പലപ്പോഴും അവരുടെ ആറാം ഭാവത്തില്‍ നടക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കൂടാതെ അമിതമായി ആരേയും ഒരു കാര്യത്തിലും വിശ്വസിക്കരുത്. പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുത്തേക്കാം, അതിനാല്‍ ക്ഷമയോടെ എല്ലാ കാര്യത്തിലും കാത്തിരിക്കേണ്ടതാണ്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. കൂടാതെ അപ്രതീക്ഷിത ചെലവുകള്‍ ഒഴിവാക്കുക. ബിസിനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യവും അത്ര മികച്ചതായിരിക്കണം എന്നില്ല.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ഗ്രഹണം ചെലവുകളും നഷ്ടങ്ങളും കൂടുതല്‍ കൊണ്ട് വരുന്ന ഒന്നാണ്. പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാവാം. അത് കൂടാതെ ചെയ്യുന്ന കാര്യങ്ങളില്‍ അതീവ ശ്രദ്ധവേണം. സാമ്പത്തികമായി അശ്രദ്ധ ഒഴിവാക്കണം. ആസൂത്രണം ചെയ്യാത്ത ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. ബിസിനസ്സില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. ഈ കാലയളവില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. അമിത ദേഷ്യത്തെ നിയന്ത്രിക്കുകയും അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സൂര്യ ഗ്രഹണം പലപ്പോഴും അല്പം കൂടുതല്‍ കഠിനമായ സമയത്തെയാണ് സൂചിപ്പിക്കുന്നത്. അത് കൂടാതെ നിങ്ങളില്‍ ബുധനും ശുക്രനും കുംഭ രാശിയിലായിരിക്കുന്നതിനാല് ഇത് മാനസികമായ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിലേക്കും എത്തും. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് കൂടാതെ ധ്യാനം, യോഗ, അല്ലെങ്കില്‍ ലഘുവായ വ്യായാമങ്ങള്‍ എന്നിവ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി ചെയ്യേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം സൂര്യ ഗ്രഹണം അല്പം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. അത് കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ പ്രശ്നത്തിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. ഇത് ഭാവിയില്‍ നിങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്. അത് കൂടാതെ നിക്ഷേപങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്കും എത്തിക്കും. ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
വൃശ്ചികം രാശി
സൂര്യ ഗ്രഹണത്തില്‍ വൃശ്ചികം രാശിക്കാര്‍ പെടാപാടിലാവും എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികള്‍ ഇരട്ടിയായി മാറുന്നു. കുടുംബത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. അതെല്ലാം തന്നെ നിങ്ങളില്‍ പ്രയാസം സൃഷ്ടിക്കും. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും സംഭവിക്കും. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ എല്ലാം തന്നെ അല്പം കരുതലോടെ വേണം. അല്ലെങ്കില്‍ അത് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കും. ജോലിയുടെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ വേണം.



Click it and Unblock the Notifications