Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്നത്തെ ഗ്രഹണത്തില്‍ പഞ്ചഗ്രഹിയോഗം: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ഭാഗ്യം ഈ രാശിക്കാര്‍ക്ക് ഉറപ്പ് നല്‍കും
ഇന്ന് 2026-ലെ ആദ്യ സൂര്യഗ്രഹണത്തിന് ഒരുങ്ങുകയാണ് ലോകം. ഈ ദിനത്തിന് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വളരെയധികം സ്വാധീനം ഉണ്ട് എന്നതാണ് സത്യം. കാരണം ഇന്നത്തെ ദിവസം പഞ്ചഗ്രഹി യോഗത്തോടൊപ്പം തന്നെ നിരവധി ശുഭകരമായ യോഗങ്ങളാണ് ഗ്രഹണ ദിനത്തില്‍ രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളെ കൊണ്ട് വരുന്നു. പലപ്പോഴും ജ്യോതിഷപരമായി നോക്കിയാല്‍ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് സത്യം. പലര്‍ക്കും ഗ്രഹണം എന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു ദിനമാണ്. എന്നാല്‍ ഇന്നേ ദിവസം രൂപം കൊള്ളുന്ന പഞ്ചഗ്രഹിയോഗം ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നതും.
അത് 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചൊവ്വയുടെ ദോഷങ്ങളെ അകറ്റുന്നതിനം അതുപോലെ തന്നെ നിങ്ങള്‍ക്ക് ഹനുമാന് സ്വാമിയുടെ അനുഗ്രഹത്തിനും ഇന്നത്തെ ദിവസം കാരണമാകുന്നു. എന്നാല്‍ ഗ്രഹണത്തില്‍ ഗുണാനുഭവങ്ങളോടെ പഞ്ചഗ്രഹിയോഗം എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ വരുമാനം ഇരട്ടിയാവും. അത് കൂടാതെ തൊഴില്‍ സ്ഥിരതയും ഉയര്‍ച്ചയും തേടി എത്തും. ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ദിനം കൂടിയാണ് ഇന്ന്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ ശത്രുക്കളെ തോല്‍പ്പിക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും ഇന്നത്തെ ദിവസം സാധിക്കും.
മിഥുനം രാശി
ഗ്രഹണ ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ തേടി എത്തുന്ന സമയമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. ജോലിക്കായി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും പുതിയ അവസരങ്ങളും തേടി എത്തും. അത് കൂടാതെ ഉന്നത പദവികള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ബാങ്ക് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
ചിങ്ങം രാശി
്ഗ്രഹണ ദിനമായ ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് ബിസിനില്‍ ധാരാളം നേട്ടം തേടി എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കും. ശുഭയോഗങ്ങളില്‍ നേട്ടങ്ങളുണ്ടാവും, ബിസിനസ് സംബന്ധമായി നിങ്ങള്‍ക്ക് പല തരത്തിലാണ് വിജയം തേടി എത്തുന്നതും. പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് പുതിയത് ആരംഭിക്കുന്നതിനും. സമ്പാദ്യം ഇരട്ടിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമാവും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗ്രഹണ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്‍.ത്തില്‍ ഗുണകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സന്തോഷകരമായ നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ തേടി എത്തും. പല കാര്യത്തിലും ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊന്നായി ഇല്ലാതാവും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് രാജയോഗസമാനമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗ്രഹണ ദിനത്തില്‍ രൂപം കൊള്ളുന്ന പഞ്ചഗ്രഹിയോഗം സാമ്പത്തിക നേട്ടങ്ങളെ സൂചിപ്പിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ സഹായിക്കും. അത് മാത്രമല്ല ശുഭകരമായ പല കാര്യങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക ലാഭം പല കോണില്‍ നിന്നും തേടി എത്തും. തൊഴില്‍ രംഗത്ത് സ്ഥിരതയും ബഹുമാനവും നിങ്ങള്‍ക്കുണ്ടാവും. പ്രശസ്തിയും പണവും എല്ലാം വര്‍ദ്ധിപ്പിക്കാന്‍ ഈ സമയം കാരണമാകുന്നു.



Click it and Unblock the Notifications
