Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
അത്യാഢംബരത്തിന്റെ അവസാനവാക്ക് കേന്ദ്രദൃഷ്ടി യോഗം: ജ്യോതിഷം ഒരിക്കലും തെറ്റില്ല ഈ രാശിക്കാരില്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് ഓരോ വ്യക്തിയുടേയും ഗ്രഹനിലയും ജാതക മാറ്റവും അനുസരിച്ച് മാറി വരുന്നു. ജീവിതത്തില്‍ പലപ്പോഴും നിര്‍ണായക സ്വാധീനം ചെലുത്തുന്ന സമയം കൂടിയായിരിക്കും പല ഗ്രഹ-രാശി മാറ്റവും. അത്തരത്തില്‍ ഒരു പ്രത്യേക ശുഭയോഗമാണ് കേന്ദ്രദൃഷ്ടി യോഗം. ഇതിനായി വ്യാഴവുംശുക്രനും ഒരുമിക്കുന്നു. മാര്‍്ച്ച് മാസത്തിലാണ് ഇത് രൂപം കൊള്ളുന്നതും.
വ്യാഴത്തിന്റെയും ശുക്രന്റെയും ഈ സവിശേഷ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന കേന്ദ്ര ദൃഷ്ടി യോഗം ചില രാശിക്കാരില്‍ ജീവിതത്തില്‍ വിജയവും നേട്ടവും കൊണ്ട് വരും. അത് കൂടാതെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായി മാറുന്നു. പ്രതീക്ഷിക്കാവുന്ന പല നേട്ടങ്ങളും നിങ്ങള്‍ക്ക് ഈ സമയം സംഭവിക്കും. ആഢംബരപൂര്‍ണമായ ജീവിതമാണ് ഇവരെ ഈ സമയം കാത്തിരിക്കുന്നത്. അത് കൂടാതെ വലിയ ഭാഗ്യാനുഭവങ്ങളും നേട്ടങ്ങളും സമ്മാനിക്കും. ആരൊക്കെയാണ് കേന്ദ്രദൃഷ്ടി യോഗത്തില്‍ ഭാഗ്യക്കൊടുമുടിയേറുന്നവര് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ശുഭയോഗം വളരെയധികം അനുഗ്രഹങ്ങള്‍ ചൊരിയുന്നതായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ഗുണകരമായ പല മാറ്റങ്ങളേയും കൊണ്ട് വരും. അത് കൂടാതെ ശുക്രന്റെ സ്വാധീനം സാമ്പത്തിക സ്ഥിതി ഇരട്ടിയാക്കുന്നു. ഓരോ കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ടേ ഇരിക്കും. സ്ഥാനക്കയറ്റത്തിന് ശ്രദ്ധിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തില്‍ കൂടുതല്‍ ബഹുമാനവും പ്രശസ്തിയും നേടാനും പദവി ഉയര്‍ത്താനും എല്ലാം മികച്ച സമയമാണ് എന്നതാണ് ഈ യോഗത്തിന്റെ പ്രത്യേകത.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുരുവിന്റേയും ശുക്രന്റേയും ശുഭസ്വാധീനം വളരെയധികം മികച്ച സമയത്തെയാണ് പ്രദാനം ചെയ്യുന്നത്. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുകയും ശുക്രന്റെ അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നു. ഭൗതിക സുഖങ്ങള്‍ ഇരട്ടിയാവും. നിങ്ങളുടെ മാറ്റങ്ങളെല്ലാം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അത് കൂടാതെ ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് മികച്ച സാമ്പത്തിക നേട്ടത്തിലേക്ക് നിങ്ങളെത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മാര്‍ച്ച് 18-ന് ശേഷമുള്ള സമയം സുവര്‍ണ്ണ കാലഘട്ടത്തിലേക്കുള്ള തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാത്ത പല ജോലികളും ഈ സമയം പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. അതോടൊപ്പം തന്നെ നിങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. വിദേശത്ത് ജോലിക്കും പഠിക്കുന്നതിനും അവസരം തേടി എത്തും. സ്വപ്നങ്ങള്‍ എല്ലാം തന്നെ സാക്ഷാത്കരിക്കുന്നതിന് സാധിക്കുന്നതിനാല്‍ ഒരു കാര്യത്തിലും പുറകോട്ട് പോവേണ്ടി വരുന്നില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കേന്ദ്രദൃഷ്ടി യോഗത്തിന്റെ ശക്തമായ സ്വാധീനം പല വിധത്തിലുള്ള മാറ്റങ്ങളെ കൊണ്ട് വരുന്നു. വ്യക്തി ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തുകയും ചെയ്യും. പ്രണയിക്കുന്നവര്‍ക്ക് അത് കൂടുതല്‍ സന്തോഷവും സമാധാനവും ജീവിതത്തില്‍ നല്കുന്നു. അത് കൂടാതെ പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. സാഹസികമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം കൂടുതല്‍.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അധിപനായത് കൊണ്ട് തന്നെ കേന്ദ്രദൃഷ്ടി യോഗത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അത് കൂടാതെ ബിസിനസ് സംബന്ധമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ് നില്ക്കും. നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന എല്ലാ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും. ആഢംബരത്തോടെ ജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും



Click it and Unblock the Notifications