ഈ ദിനം കുറിച്ച് വെക്കാം: 2027-വരെ ശക്തനായി ശനി തുടരുന്ന രാശിക്കാര്‍, രേവതി നക്ഷത്രത്തിലെ മാറ്റം ഗംഭീരം

നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് മാറുന്നതിന് ശനിക്ക് രണ്ടരവര്‍ഷമാണ് വേണ്ടത്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ജീവിതത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഒട്ടും തന്നെ നിസ്സാരമല്ല. സൂര്യനെ ഒരു തവണ പൂര്‍ണമായും ചുറ്റി വരുന്നതിനാകട്ടെ മുപ്പത് വര്‍ഷമാണ് വേണ്ടത്. അതായത് 30 വര്‍ഷം കൊണ്ട് 27 നാളുകാരിലും ശനി സഞ്ചരിക്കും. സാവധാനത്തിലുള്ള ഈ ചലനം നിങ്ങളില്‍ പലപ്പോഴും ദോഷഫലങ്ങളുടെ സമയം വര്‍ദ്ധിപ്പിക്കും.

എന്നാല്‍ ശനി ഉത്രട്ടാതിയില്‍ നിന്ന് രേവതിയിലേക്ക് മാറുമ്പോള്‍ അത് ചില ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. മെയ് 17-നാണ് ശനിയുടെ നക്ഷത്രമാറ്റം സംഭവിക്കുന്നത്. അതുവരേയും ഉത്രട്ടാതി നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്ന ശനി പിന്നീട് രേവതിയിലേക്ക് മാറുന്നു. എന്നാല്‍ വീണ്ടും ഒക്ടോബര്‍ മാസത്തില്‍ ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് സഞ്ചരിക്കുന്നു. ശനി പൊതുവേ, കഠിനാധ്വാനം, ക്ഷമ, അച്ചടക്കം, സ്ഥിരത, കാലതാമസം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഏതൊക്കെ രാശിക്കാരിലാണ് ശനി ശക്തനായി നിലനില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം.

Shani Transit in Revati

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സംക്രമണം ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കും എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം അത്രയധികം ഗുണാനുഭവങ്ങളെയാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. അത് കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യും. സ്വത്തുമായി ബന്ധപ്പെട്ട് മികച്ച് വാര്‍ത്തകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മാനസികാരോഗ്യം മികച്ചതായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം വളരെയധികം ഫലപ്രദമായ മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. വീടും സ്വത്തുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. പഴയ കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സംക്രമണത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാവുകയും സാമ്പത്തിക സ്ഥിതി അനുകൂലമായി വരുകയും ചെയ്യും. തൊഴില്‍ സ്ഥിരത എല്ലാ കാര്യത്തിലും സംഭവിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ പലതും തിരിച്ച് കിട്ടുകയും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതായിരിക്കും.

Shani Transit in Revati

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് രേവതി നക്ഷത്രത്തിലെ ശനിയുടെ മാറ്റം സ്ഥിരതയും സമ്പത്തും നല്‍കുന്നു. അത് മാത്രമല്ല മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും ആത്മവിശ്വാസത്തോടെ എല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. സമ്പത്തിനെ ആകര്‍ഷിക്കുന്നതിനുള്ള കഴിവും നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അനുകൂലമായി വരുന്ന സമയം കൂടിയാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് രേവതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം കഠിനാധ്വാനത്തിന്റെ ഫലം നല്‍കുന്നു. കൂടാതെ നിങ്ങള്‍ക്ക് ഏത് പ്രശ്‌നത്തേയും മുന്‍കൂട്ടി കാണുന്നതിന് സാധിക്കും. പണത്തിന്റെ അനിശ്ചിതത്വത്തെ പരിഹരിക്കാന്‍ സാധിക്കും. വരുമാനത്തിന്റെ കാര്യത്തില്‍ സ്ഥിരതയുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസ് എല്ലാം വിജയത്തിലേക്ക് എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല നിക്ഷേപങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ മികച്ച സാമ്പത്തിക ലാഭം കൊണ്ട് വരുന്നു.

X
Desktop Bottom Promotion