ഏഴരശനി രണ്ടാംഘട്ടത്തില്‍, തൊട്ടതെല്ലാം പിഴയ്ക്കും, ശനികോപം കൊണ്ട് വലയും

ജ്യോതിഷ സംബന്ധിയായി ശനിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഭയപ്പെടാനുള്ള ഒരു കാരണം ഏഴരശനിയാണ്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലമായാണ് ഏഴരശനിക്കാലം കരുതപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഏഴരവര്‍ഷമാണ് ഏഴരശനിക്കാലം. ഇത് മൂന്ന് ഘട്ടങ്ങളായാണ് സംഭവിക്കുന്നത്. ഓരോ ഘട്ടവും രണ്ടരവര്‍ഷം നീണ്ടുനില്‍ക്കുന്നു. നിലവില്‍, കുംഭം രാശിയിലെ ഏഴരശനി രണ്ടാംഘട്ടത്തിലാണ്. കുംഭം, മകരം, മീനം എന്നീ രാശികളില്‍ ഏഴരശനി അനുഭവപ്പെടും.

shanidev

2020 ജനുവരി 24നാണ് കുംഭത്തില്‍ ഏഴരശനി രൂപമെടുത്തത്. 2027 ജൂണ്‍ 3ന് ഇതവസാനിക്കും .2028 ഫ്രെബ്രുവരി 23ന് ശനി നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിക്കുമ്പോള്‍ കുംഭം രാശിക്കാര്‍ക്ക് ഏഴരശനിയില്‍ നിന്നും മോചനം ലഭിക്കും.

ഏഴരശനിയുടെ രണ്ടാംഘട്ടം

ഏഴരശനിയുടെ ഏറ്റവും കഠിനമായ ഘട്ടമെന്നാണ് രണ്ടാംഘട്ടം അറിയപ്പെടുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങളും കര്‍മ്മങ്ങളും അനുസരിച്ചാണ് ശനിദേവന്‍ ഫലങ്ങള്‍ നല്‍കുന്നത്. കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും നന്മയും സത്കര്‍മ്മങ്ങളും ചര്യയാക്കിയവര്‍ക്കും ശനിയുടെ അനുഗ്രഹം ഒപ്പമുണ്ടാകും. എന്നാല്‍, പാപങ്ങളും തെറ്റുകളും ദുഷ്ചിന്തകളും ഉള്ളവരെ ശനി ശിക്ഷിക്കും.

ഏഴരശനി അനുഭവിക്കുന്നവര്‍ രണ്ടാംഘട്ടത്തില്‍ ശാരീരികവും മാനസികവുമായ വേദനകളാല്‍ പീഡിതരാകും. ഇവര്‍ സാമ്പത്തികപ്രശ്‌നങ്ങളാല്‍ വലയുകയും വഞ്ചിക്കപ്പെടുകയും ചെയ്യും.

ഏഴരശനിക്കാലത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍

ഏഴരശനിയുടെ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ചില മുന്‍കരുതലുകളും പരിഹാര കര്‍മ്മങ്ങളും ചെയ്യുന്നത് നല്ലതാണ്. അവ എന്തെല്ലാമാണെന്ന് നോക്കാം.

  • ശനിദേവ സാന്നിധ്യമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക. ശനിയെ പ്രീതിപ്പെടുത്താന്‍ ഛായ ദാനം നടത്തുക. ഒരു ചെറിയ പാത്രത്തില്‍ കടുകെണ്ണ എടുത്ത് കിടക്കുന്നതിന് മുമ്പ് കട്ടിലില്‍ തലയ്ക്കടുത്തായി വെക്കുക. എഴുന്നേല്‍ക്കുമ്പോള്‍ ആ എണ്ണയില്‍ സ്വന്തം പ്രതിബിംബം കാണുക. ഈ എണ്ണ ശനി ക്ഷേത്രത്തിലോ യാചകനോ ദാനം ചെയ്യുക. ഇതാണ് ഛായദാനം.
  • ശനിയാഴ്ചകളില്‍ ഉപവാസം നോല്‍ക്കുക.
  • ശനിദേവന്റെ അനുഗ്രഹത്തിനായി കറുത്ത ഉഴുന്ന്, കറുത്ത നിറമുള്ള വസ്ത്രങ്ങള്‍ എന്നിവ ശനിയാഴ്ച ദിവസങ്ങളില്‍ ദാനം ചെയ്യുക.
  • ശനിയാഴ്ചകളില്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുകയോ, ഹനുമാന്‍ ഭജനകള്‍ ചൊല്ലുകയോ ചെയ്യുക.
  • കാക്കകള്‍ക്കും നായകളും പശുക്കള്‍ക്കും ഭക്ഷണം നല്‍കുക.

Also Read: ജൂലൈ-7ന് ദുരിതങ്ങളെല്ലാം അവസാനിക്കും, ശുക്രന്റെ അനുഗ്രഹം തേടിയെത്തുന്നത് ഈ രാശികളെ

ഏഴരശനിയുടെ ഘട്ടങ്ങള്‍

ജനനസമയത്തെ ചന്ദ്ര രാശിയില്‍ നിന്നും ഒന്ന്, രണ്ട്, പന്ത്രണ്ട് ഭാവങ്ങളിലൂടെ ശനി കടന്നുപോകുമ്പോഴാണ് ഏഴരശനി ആരംഭിക്കുന്നത്. ഈ ഏഴരവര്‍ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച കാലമായിരിക്കും. പലതരത്തിലുള്ള പ്രതിസന്ധികളും തടസ്സങ്ങളും തൊഴില്‍ നഷ്ടവുമെല്ലാം ഈ കാലയളവില്‍ സംഭവിക്കാം.

ഏഴരശനിയുടെ മൂന്ന് ഘട്ടങ്ങള്‍ എതെല്ലാമാണെന്ന് നോക്കാം.

ഒന്നാംഘട്ടം: ഏഴരശനിയുടെ പ്രാരംഭദശയില്‍ പലതരത്തിലുള്ള സാമ്പത്തികപ്രശ്‌നങ്ങള്‍ ആളുകളെ വലയ്ക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. മനസ്സ് പല ആഗ്രഹങ്ങള്‍ക്ക് പിന്നാലെ അലയും. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം കടം വര്‍ധിക്കും.

രണ്ടാംഘട്ടം: ഈ ഘട്ടത്തില്‍ ശനി ഒരു വ്യക്തിയുടെ ചന്ദ്രരാശിയിലൂടെ കടന്നുപോകും. ഏഴരശനി മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നത് ഈ ഘട്ടത്തിലാണ്. വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. പ്രിയപ്പെട്ടവരുമായി പിണങ്ങുകയോ ബന്ധങ്ങള്‍ വഷളാകുകയോ ചെയ്യും.

മൂന്നാംഘട്ടം: ഏഴരശനിയുടെ അവസാനഘട്ടത്തില്‍ ആദ്യ രണ്ട് ഘട്ടത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലം ലഭിക്കും. സാമ്പത്തികം, കുടുംബ ബന്ധങ്ങള്‍, ആത്മീയകാര്യങ്ങള്‍ എന്നിവയെയാണ് ഈ ഘട്ടത്തില്‍ ശനി സ്വാധീനിക്കുക.

ജീവിതത്തെ എങ്ങനെ ബാധിക്കും

മനുഷ്യജീവിതത്തെ പല രീതിയിലാണ് ഏഴരശനി ബാധിക്കുക. അതെങ്ങനെയാണെന്ന് നോക്കാം.

കരിയര്‍, സാമ്പത്തികം: കരിയറില്‍ പലതരത്തിലുള്ള വെല്ലുവിളികളും തടസ്സങ്ങളും ഏഴരശനി മൂലം അനുഭവപ്പെടും. പലതരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വന്നുദിക്കും. അതേസമയം ഏഴരശനി കാലത്ത് ആളുകള്‍ അച്ചടക്കവും കഠിനാധ്വാനവും പഠിക്കുമെന്നത് ഒരു നല്ല കാര്യമാണ്.

ആരോഗ്യം: ഈ സമയത്ത് ആളുകളുടെ ജീവിതത്തില്‍ ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടും. നിത്യവും വ്യായാമം ചെയ്യുകയും സന്തുലിതമായ ആഹാരക്രമം പിന്തുടരുകയും ചെയ്യുക. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക.

ആത്മീയ വികാസം: ഏഴരശനികാലത്ത് ആളുകള്‍ അവനവനെ കുറിച്ച് ചിന്തിക്കാനും ആത്മീയവിശകലനങ്ങള്‍ നടത്തുകയും ചെയ്യും. ആത്മീയ വളര്‍ച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു സമയമാണിത്. യോഗ, ധ്യാനം എന്നിവയിലൂടെ ആത്മീയവളര്‍ച്ചയ്ക്ക് ശ്രമിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion