Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജൂലൈ-7ന് ദുരിതങ്ങളെല്ലാം അവസാനിക്കും, ശുക്രന്റെ അനുഗ്രഹം തേടിയെത്തുന്നത് ഈ രാശികളെ
വേദ ജ്യോതിഷത്തില്‍ ശുഭഫലദായകമായ ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. തൊഴില്‍, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടിടുള്ള ഗ്രഹമാണ് ശുക്രന്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം എവിടെയാണെന്ന് നോക്കിയാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷം, ഐശ്വര്യം, മറ്റുള്ളവരുടെ സ്നേഹം എന്നിവയുണ്ടാകുമോ എന്നറിയാന്‍ കഴിയുകയുള്ളൂ.

സൗരയൂഥത്തില്‍ സൂര്യനടുത്തുള്ള രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്. ചന്ദ്രന് കഴിഞ്ഞാല്‍ ആകാശത്ത് പ്രഭയോടെ കാണാന്‍ സാധിക്കുന്ന ഗ്രഹവും ശുക്രനാണ്. വലുപ്പത്തില്‍ ഏതാണ്ട് ഭൂമിക്ക് സമാനമായ ഈ ഗ്രഹത്തെ ഭൂമിയുടെ സഹോദരഗ്രഹമെന്നും ഇരട്ടയെന്നുമെല്ലാം വിളിക്കാറുണ്ട്.
ശുക്രന്റെ രാശിമാറ്റം
സൂര്യനെ പോലെ തന്നെ ഏതാണ്ട് ഒരു മാസം ശുക്രന് ഒരു രാശിയില്‍ തുടരാറുണ്ട്. നിലവില്‍ മിഥുനം രാശിയിലുള്ള ഗ്രഹം അടുത്ത മാസം ഏഴിന് കര്‍ക്കിടകം രാശിയിലേക്ക് എത്തുകയാണ്. ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ശുക്രന് കര്‍ക്കിടകത്തില്‍ എത്തുന്നത്. അതിന്റെ പ്രഭാവം എതാണ്ട് എല്ലാ രാശികളിലും ഉണ്ടാകും. എങ്കിലും മൂന്ന് രാശികളെ സംബന്ധിച്ച് ഈ രാശിമാറ്റം വളരെ ഗുണകരമായിരിക്കും. ഇവര്‍ക്ക് ഊ സമയത്ത് ഭാഗ്യവും ധനലാഭവും സമസ്ത മേഖകളിലും അഭിവൃദ്ധിയും കൈവരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കര്‍ക്കിടകം രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം നേട്ടമായിരിക്കും. കാരണം ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട രാശിയിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. ഈ കാലയളവില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുമാനം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് ബിസിനസില്‍ നിന്നും മുമ്പൊന്നുമില്ലാത്ത തരത്തില്‍ ലാഭമുണ്ടാകും. ഉദ്യോഗസ്ഥര്‍ ശമ്പളമായും ആനുകൂല്യങ്ങളായും വരുമാനത്തില്‍ വര്‍ധനയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകാനുള്ള സാധ്യതയും മുന്നിലുണ്ട്. നിക്ഷേപങ്ങള്‍ നടത്താനും നിക്ഷേപങ്ങളില്‍ നിന്ന് പണമുണ്ടാക്കാനും പറ്റിയ സമയമാണിത്.
തുലാം
തുലാം രാശിയില്‍ പിറന്നവര്‍ക്ക് കരിയറിലും ബിസിനിസിലും അഭിവൃദ്ധി ഉണ്ടാകാന്‍ പോകുകയാണ്. ധനദാതാവായ ശുക്രന്റെ അനുഗ്രഹം ജൂലൈ ഏഴുമുതല്‍ ഇവര്‍ക്കൊപ്പമുണ്ടാകും. തുലാം രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം സംഭവിക്കുന്നത്. തൊഴില്‍രഹിതരായ തുലാം രാശിക്കാര്‍ക്ക് ജോലി അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയും ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. ഈ കാലയളവില്‍ തുലാം രാശിക്കാര്‍ക്ക് പൊതുവേ ആത്മവിശ്വാസം വര്‍ധിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. ബിസിനസുകാര്‍ക്ക് ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. ലാഭം വര്‍ധിക്കും. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കും. സിനിമ, മീഡിയ, മോഡലിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ രാശിമാറ്റം ഗുണകരമാകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം നടക്കുന്നത്. ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ തുണയുണ്ടാകും. പൊതുവേ ഈ കാലയളവില്‍ സാമ്പത്തിക ക്ലേശങ്ങള്‍ അറിയുകയില്ല. പല വഴികളില്‍ നിന്നായി പണം വന്നെത്തും. സമ്പാദ്യശീലം ആരംഭിക്കുകയോ, സമ്പാദ്യം കൂതുടലായി വളരുകയോ ചെയ്യും. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും. സ്വദേശത്തോ വിദേശത്തോ യാത്രകള്‍ പോകാനുള്ള അവസരം വന്നുചേരും. മംഗളകാര്യങ്ങളില്‍ പങ്കുചേരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പ്രമോഷനുള്ള അവസരങ്ങള്‍ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
