Latest Updates
-
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ
മാര്‍ച്ച് 2026: മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും ജ്യോതിഷപ്രകാരം സമ്പൂര്‍ണഫലം ഇപ്രകാരം
മാര്‍ച്ച് മാസത്തില്‍ രാശിപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും അതോടനുബന്ധിച്ച് നടക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും എല്ലാം മാര്‍ച്ച് മാസത്തില്‍ പ്രധാനപ്പെട്ടതാണ്. സൂര്യന് മാര്‍ച്ച് 14 വരെ കുംഭം രാശിയിലും അതിന് ശേഷം മീനം രാശിയിലേക്കും സഞ്ചരിക്കും. മാര്‍ച്ച് 11-ന് ശുക്രന് മീനം രാശിയിലും തുടര്‍ന്ന് മേടം രാശിയിലേക്കും സഞ്ചരിക്കും.
ചൊവ്വയും ബുധനും കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. രാഹു കുംഭം രാശിയില്‍ ചതയം നക്ഷത്രത്തിലേക്കാണ് ഈ സമയം സഞ്ചരിക്കുന്നത്. കേതു ചിങ്ങം രാശിയില്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത്. വ്യാഴമാകച്ചെ മിഥുനം രാശിയിലേക്കാണ് ഈ സമയം സഞ്ചരിക്കുന്നത്. അത് കൂടാതെ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പല വിധത്തിലും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഈ ഗ്രഹനില പ്രകാരം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഗുണാനുഭവങ്ങള്‍ ദോഷ ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അത് കൂടാതെ നിങ്ങള്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ വ്യക്തിഗത ബന്ധങ്ങളില്‍ സന്തോഷം അനുഭവിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഈ മാസം സഹായിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. എങ്കിലും ചില സമയത്ത് ചിലവാക്കുന്ന ഓരോ പണത്തിനും അല്പം കൂടുതല്‍ ശ്രദ്ധ വേണം. വിശ്രമം ഓരോ ഘട്ടത്തിലും അനിവാര്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൗഹൃദം മികച്ച് നില്ക്കുന്ന ഒരു മാസമാണ്. അത് കൂടാതെ സുഹൃത്തുക്കളും ബന്ധുക്കളും പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമാണ് എന്നതില്‍ സംശയം വേണ്ട. യാത്രകളെല്ലാം തന്നെ ഫലപ്രദമായി വരുന്നു. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഗുണകരമായ മാറ്റങ്ങളിലേക്ക് തുടക്കം കുറിയ്ക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ജോലിയില്‍ ചലനങ്ങള്‍ അനുകൂലമായി വരും. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും. സ്ഥാനമാനങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും എപ്പോഴും നിലനില്ക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അനുകൂല സമയമാണ്. സ്നേഹത്താലാണ് ഇവരുടെ ജീവിതം മുന്നോട്ട് പോവുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അനാവശ്യ ആശങ്കകളെ പ്രതിരോധിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. അത് കൂടാതെ കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ധനനേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്. എങ്കിലും അല്പം വിട്ടുവീഴ്ചകള്‍ എല്ലാ കാര്യത്തിലും അനിവാര്യമാണ്. സാമ്പത്തിക മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സ്നേഹിക്കുന്നത് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. കരിയര്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും ഒന്നൊഴിയാതെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഇന്നത്തെ ദിവസം തുടക്കം കുറിയ്ക്കുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ മാസം സാധിക്കും. സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ മാസത്തില്‍ സാധിക്കും. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടും. തുടങ്ങുന്ന പുതിയ പദ്ധതികള്‍ വിജയകരം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും യാത്ര ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവും. ധനപരമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അതില്‍ ആരോഗ്യവും മികച്ച് നില്ക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഇത് തൊഴില്‍ രംഗത്ത് വളര്‍ച്ചയും സ്ഥിരതയും കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് എത്തുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ അനുകൂല സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. പലപ്പോഴും ആകര്‍ഷകമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. പുതിയ അറിവുകളും നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ്. പഠന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച വിജയം തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം സ്നേഹം നിലനില്ക്കുന്നു. കുടുംബത്തില്‍ നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവരിലും സന്തോഷം നല്കുന്നു. ധനകാര്യമേഖലകളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ പാടുള്ളൂ. വിദേശത്ത് നിന്ന് ധനനേട്ടങ്ങള്‍ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications