Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രാഹുകേതു മാറ്റം ഒരേ ദിനത്തില്‍: അടിമുടി മാറ്റം, ഭാഗ്യത്തേരോട്ടം ഈ രാശിക്കാരില്‍, ധനയോഗവും കോടീശ്വരയോഗവും
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. ഇത് നിങ്ങളില്‍ അനുകൂലവും പ്രതികുലവുമായ മാറ്റങ്ങള്‍ക്കാണ് വിരല്‍ ചൂണ്ടുന്നതും. നിഴല്‍ ഗ്രഹങ്ങളായാണ് രാഹുവിനേയും കേതുവിനേയും കണക്കാക്കുന്നത്. ഇത് മായാവി ഗ്രഹങ്ങള്‍ എന്നും അറിയപ്പെടുന്നു. എപ്പോഴും പുറകോട്ട് സഞ്ചരിക്കുന്ന ഈ രണ്ട് ഗ്രഹങ്ങളും പൊതുവേ ദോഷഫലങ്ങളെയാണ് നല്‍കുന്നത്. എന്നാല്‍ ഈ വര്‍ഷാവസാനത്തില്‍ രാഹുവും കേതുവും ഒരുപോലെ തന്നെ ഒരു ദിവസം രാശി മാറുന്നു. ഇത് നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
രാഹു മകരം രാശിയിലേക്കും കേതു കര്‍ക്കിടകം രാശിയിലേക്കുമാണ് മാറുന്നത്. ഈ രണ്ട് മാറ്റവും നടക്കുന്നത് ഒരു ദിനത്തില്‍ തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. അത് മാത്രമല്ല ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. നാല് പ്രത്യേക രാശിക്കാരിലാണ് ഏറ്റവും കൂടുതല്‍ ഗുണാനുഭവങ്ങള്‍ ഈ ഗ്രഹമാറ്റം നിമിത്തം ലഭിക്കുന്നത്. ജ്യോതിപരമായി ഏറെ നിര്‍ണായകമായ മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. വര്‍ഷാവസാനത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഏതൊക്കെ രാശിക്കാരാണ് ഇതില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സംക്രമണം വലിയ നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ധാരാളം അനുഗ്രഹം ചൊരിയുകയും മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. പലപ്പോഴും മുടങ്ങിക്കിടന്ന പല കാര്യങ്ങളും വിജയകരമായി മാറുന്നതിന് സാധിക്കും. പൂര്‍വ്വിക സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് ഭാഗ്യം സിദ്ധിക്കും. അത് മാത്രമല്ല വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്കാണ് നിങ്ങള്‍ തുടക്കമിടുന്നത്. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല വിജയം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് രാഹു-കേതു മാറ്റം ധനലാഭം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. അപൂര്‍ണമായ പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. കോടതിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും അനുകൂല മാറ്റങ്ങളും തേടി എത്തും. വിധി ഏത് കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. സന്തോഷവും സമാധാനവും ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും ഉണ്ടായിരിക്കും. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തും. പലപ്പോഴും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ച നിങ്ങളില്‍ അനുകൂലമായി മാറുന്നതിന് യോഗം കാണുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് രാഹു-കേതു മാറ്റത്തില്‍ പല ശുഭഫലങ്ങളും തേടി എത്തുന്നു. ശത്രുക്കളെല്ലാം പരാജയപ്പെടുകയും നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. വിദ്യാഭ്യാസ മേഖലകളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങള്‍ തേടി എത്തും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്കാണ് ഇത് വഴി തുടക്കമിടുന്നത്. ചെയ്യുന്ന ബിസിനസ് എല്ലാം തന്നെ ഗുണകരമായി മാറുകയും ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും തേടി എത്തുകയും ചെയ്യും. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പൂര്ണമോചനം ലഭിക്കുന്നതിനും യോഗം കാണുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് രാഹു-കേതു മാറ്റം വലിയ തോതിലുള്ള സ്വാധീനം ചെലുത്തും. ധാന്യങ്ങളും സമ്പത്തും ലഭിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കും എന്നതാണ് സത്യം. പ്രണയിക്കുന്നവര്‍ക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാവും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. വിദേശയാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു. മംഗളകരമായ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നതിനുള്ള സാധ്യതയുണ്ട്. മീനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ തേടി എത്തും. പല കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏകോപിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാം കാണാം.



Click it and Unblock the Notifications

