Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
കുംഭമാസത്തിലെ സര്‍വ്വദോഷ ദുരിത പരിഹാരത്തിന് 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത് ഇത്രമാത്രം
കുംഭ മാസത്തിന് തുടക്കമിടുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഗുണദോഷ പരിഹാരങ്ങള്‍ എന്ന് നോക്കാം. ഓരോ വ്യക്തികളും വിവിധ ദശാകാലത്തിലൂടെയാണ് കടന്ന് പോവുന്നത്. കുംഭമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.
27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നതും സര്‍വ്വ ദോഷ പരിഹാരം എപ്രകാരം എന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കൂറിലും വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ നീക്കി ഗുണവര്‍ദ്ധനവിനായി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം നക്ഷത്രക്കാര്‍ക്ക് ഗണപതി ഭഗവാനെയാണ് ഈ സമയം ആരോധിക്കേണ്ടത്. അത് കൂടാതെ ഗണേശനെ പ്രാര്‍ത്ഥിക്കുകയും ഗണപതിഹോമവും ക്ഷേത്രദര്‍ശനവും നടത്തേണ്ടതാണ്. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും സമര്‍പ്പിക്കുന്നത് ദോഷഫലങ്ങളെ അകറ്റും.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തണം. വിഷ്ണുഭഗവാന് പാല്പായസ നിവേദ്യവും ഹനുമാന് അവല് നിവേദ്യവും നടത്തുന്നത് എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം ശാസ്താവിനെ ആരാധിക്കണം. ഇത് എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് കൂടാതെ ശനിയാഴ്ചകളില്‍ വ്രതമെടുക്കുന്നതും നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതും നിങ്ങളുടെ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും.

കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന പുണര്‍തത്തിന്റെ അവസാന കാല്‍ഭാഗം, പൂയം, ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. അത് കൂടാതെ ശിവന് പിന്‍വിളക്ക്, രുദ്രാഭിഷേകം എന്നിവയും വിഷ്ണുവിന് തുളസിമാലയും സമര്‍പ്പിക്കുന്നത് ദോഷങ്ങളെ ഇല്ലാതാക്കും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ മകം, പൂരം, ഉത്രത്തിന്റെ ആദ്യ കാല്‍ഭാഗം എന്നിവര്‍ക്ക് ജന്മദോഷ പരിഹാരത്തിനായി ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ ശിവന് പിന്‍വിളക്കും ധാരയും വഴിപാടായി സമര്‍പ്പിക്കണം. നാഗദൈവങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നത് ദോഷശാന്തിക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.
കന്നിക്കൂറ്
കന്നിക്കൂറില്‍ ഉള്‍പ്പെടുന്ന ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതി നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി നെയ് വിളക്ക് തെളിയിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. അത് കൂടാതെ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. അത് കൂടാതെ കുങ്കുമാര്‍ച്ചന സമര്‍പ്പിക്കുന്നതും നല്ലതാണ്.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാല്‍ഭാഗം വരുന്നവര്‍ക്ക് ദോഷപരിഹാരത്തിനായി ശിവക്ഷേത്രത്തില്‍ പിന്‍വിളക്കും ധാരയും സമര്‍പ്പിക്കേണ്ടതാണ്. സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദര്‍ശനവും നാഗപ്രീതി വരുത്തുന്നതിനും ദോഷങ്ങളെ അകറ്റുന്നതിനും ഈ സമയം ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം നക്ഷത്രജാതര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക. വിഷ്ണുവിന് തുളസിമാലയും ഭഗവതിക്ക് കടുംപായസവും സമര്‍പ്പിക്കുന്നത് വഴി ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം നക്ഷത്രജാതര്‍ ദിനവും ശാസ്താ ക്ഷേത്ര ദര്‍ശനവും ശിവക്ഷേത്ര ദര്‍ശനവും നടത്തണം. അത് കൂടാതെ ശിവന് കൂവളമാലയും ദേവിക്ക് പിന്‍വിളക്കും സമര്‍പ്പിക്കുന്നത് ദോഷശാന്തിക്ക് ഉത്തമമാണ്.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരായ ഉത്രം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി നക്ഷത്രക്കാര്‍ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശിവക്ഷേത്രത്തില്‍ ഇളനീരഭിഷേകവും ദേവിക്ക് പിന്‍വിളക്കും സമര്‍പ്പിക്കുന്നത് ദോഷങ്ങളെ എല്ലാം ഇല്ലാതാക്കുന്നതാണ്.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരായ അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍ഭാഗം നക്ഷത്രക്കാര്‍ക്ക് നാഗപ്രീതി വരുത്തുന്നതില്‍ വീഴ്ച വരുത്തരുത്. അത് കൂടാതെ മഹാവിഷ്ണു ക്ഷേത്രത്തില്‍ സുദര്ശനാര്ച്ചനയും ഭാഗ്യസൂക്തപുഷ്പാഞ്ജലിയും നടത്തുന്നത് വഴി ദോഷങ്ങളെ ഇല്ലാതാക്കാം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരായ പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാര്‍ ദോഷശാന്തിക്കായി ശ്രീകൃഷ്ണ ഭഗവാന് തൃക്കൈവെണ്ണയും പാല്പായസവും സമര്‍പ്പിക്കേണ്ടതാണ്. അത് കൂടാതെ ശിവക്ഷേത്ര ദര്‍ശനവും പിന്‍വിളക്ക് വഴിപാടും ദോഷം അകറ്റുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
