Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചൊവ്വയും ശുക്രനും ചേരുമ്പോള്‍: ലോകത്തില്ലാത്ത അത്രയും സൗഭാഗ്യത്തിന് ഇവര്‍ക്ക് യോഗം
ജ്യോതിഷ പ്രകാരം വര്‍ഷാവസാനം ചില ഗ്രഹങ്ങള്‍ മാറി മറിഞ്ഞ് വരുന്നു. ഇതിന്റെ ഫലമായി ചില മാറ്റങ്ങള്‍ ഓരോ ഗ്രഹങ്ങള്‍ക്കും സംഭവിക്കുന്നു. ചൊവ്വയും ശുക്രനും ഒരുമിച്ച് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. വര്‍ഷാവസാനത്തില്‍ സംഭവിക്കുന്ന ഈ ഗ്രഹമാറ്റം അനുകൂലമായ സ്വാധീനം ചെലുത്തുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും ഡിസംബര്‍ ആദ്യം ചൊവ്വ ധനു രാശിയിലേക്ക് മാറും, എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ ശുക്രനും ധനു രാശിയില്‍ പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ സംഭവിക്കും.
കരിയറില്‍ ഉയര്‍ച്ചയുണ്ടാവുകയും, സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. അതുപോലെ തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനും ഈ ഗ്രഹമാറ്റം നിമിത്തം സാധിക്കുന്നു. കൂടാതെ പല കോണില്‍ നിന്നും പ്രശസ്തി തേടി എത്തുന്നു. കൂടാതെ മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു. കൂടുതല്‍ അറിയുന്നതിനും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്നതിനെക്കുറിച്ചും അറിയാന്‍ ഈ ലേഖനം വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ചൊവ്വയുടേയും ശുക്രന്റേയും സ്ഥാനം ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, ബിസിനസ് നേട്ടങ്ങള്‍, ഉയര്‍ന്ന പദവി എന്നിവ തേടി എത്തുന്നു. കൂടാതെ വിദേശത്ത് വ്യാപാരം ആരംഭിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. വരുമാനം ഇരട്ടിയാവുകയും കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുകുയം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും മത്സരപ്പരീക്ഷകളില്‍ നേട്ടങ്ങളും തേടി എത്തുന്നു. കൂടാതെ വരുമാനം ഇരട്ടിയാവുകയും ചെയ്യുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഡിസംബര്‍ അവസാനത്തോടെ സമ്പന്നയോഗം തേടി എത്തുന്നു. കൂടാതെ ഭാഗ്യവും വിജയവും ഒരുമിച്ച് നിങ്ങളെ തേടി എത്തും. ഉന്നതവിദ്യഭ്യാസം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് കൂടാതെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ധനപരമായി നിലനിന്നിരുന്ന പല പ്രശ്നങ്ങള്‍ക്കും പൂര്‍ണമായും പരിഹാരം കാണാന്‍ സാധിക്കും. കഠിന പ്രയത്നത്തിലൂടെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത് കൂടാതെ വിവാഹം കഴിക്കുന്നവര്‍ക്ക് ധനയോഗം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.

കുംഭം രാശി
കുംഭം രാശിയുടെ പതിനൊന്നാം ഭാവത്തിലെ ചൊവ്വയുടെ മാറ്റം നിങ്ങളില്‍ പല വിധത്തിലാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. അത് വഴി സാമ്പത്തിക ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കൂടാതെ തൊഴില്‍പരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. അതോടൊപ്പം നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനും സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സാമ്പത്തിക ലാഭം പല കോണില്‍ നിന്നും തേടി എത്തും.
തുലാം രാശി
തുലാം രാശിയുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വയും ശുക്രനും സംയോജിക്കുന്നത്. അത് പലവിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ കായിക രംഗത്തെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട എല്ലാ അംഗീകാരവും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. വീട്ടില്‍ മംഗളകരമായ പല മാറ്റങ്ങളും തേടി എത്തും. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹയോഗവും ഉണ്ടാകുന്നു ഈ സമയം.



Click it and Unblock the Notifications
