Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
മാര്‍ച്ച് 2026: ക്ഷമയുടെ നെല്ലിപ്പലക കാണും നക്ഷത്രക്കാര്‍, മാര്‍ച്ച് കടക്കാന്‍ പാടുപെടും
മാര്‍ച്ച് മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ചില നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ വരുന്ന 31 ദിനത്തിലും തേടി എത്തും. എന്നാല്‍ പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളമാണ് സ്വാധീനം ചെലുത്തുന്നത് എന്ന കാര്യം നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ മാര്‍ച്ച് മാസത്തില്‍ ദോഷഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാം.
മാര്‍ച്ച് 3-നാണ് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണത്തിന് ലോകം സാക്ഷിയാവുന്നത്. അത് കൂടാതെ മാര്‍ച്ച് 11-ന് ശുക്രന് മീനം രാശിയിലും തുടര്‍ന്ന് മേടത്തിലും സഞ്ചരിക്കും. ചൊവ്വയും ബുധനും കുംഭം രാശിയിലാണ് ഈ സമയം സഞ്ചരിക്കുന്നത്. അത് മാത്രമല്ല ചൊവ്വ മൗഢ്യത്തിലായിരിക്കും എന്നതും പ്രത്യേകതയാണ്. വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നത് മാര്‍ച്ച് 15-നാണ്. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരവും ഈ സമയത്താണ് സംഭവിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാരാണ് ഈ ഗ്രഹനിലപ്രകാരം പ്രശ്നത്തിലേക്ക് എത്തുന്നവര്‍ എന്ന് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ പല വിധത്തിലുള്ള പ്രതികൂല ഫലങ്ങളും സംഭവിക്കുന്നു. പലപ്പോഴും ജോലിയില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് ശ്രദ്ധകുറയ്ക്കുന്നതിലേക്ക് എത്തിക്കും. സ്ഥാപനം സ്വന്തമായി ആരംഭിക്കുന്നതിന് പദ്ധതിയുണ്ടാവും. എന്നാല്‍ അതിന് അനുയോജ്യമായ സമയമല്ല എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും സാമ്പത്തിക ബാധ്യത വരുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും മറക്കുന്നതിനും ക്ഷമിക്കുന്നതിനും തയ്യാറാവണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
തിരുവാതിര
തിരുവാതിക നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും മാര്‍ച്ച് മാസത്തിലെ ഫലം. പലപ്പോഴും പല അവസരങ്ങളും നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും. തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. പക്ഷേ അതൊന്നും അനുകൂലമായിരിക്കണം എന്നില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് വിട്ടിവീഴ്ച വരുത്തരുത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും ഓരോ കാര്യവും ആവര്‍ത്തിച്ച് ചെയ്താല്‍ മാത്രമേ അതിന് ഫലം ലഭിക്കുകയുള്ളൂ. അച്ഛന് പല കാര്യത്തിലും അനിഷ്ടം പ്രകടിപ്പിക്കും. കൂടാതെ മോലധികാരികള് നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കുകയില്ല. ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കുകയില്ല. പല അവസരങ്ങളും നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. വിട്ടു വീഴ്ച പല കാര്യത്തിലും വരുത്തിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. സാമ്പത്തിക ഞെരുക്കം നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാം.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്കും മാര്‍ച്ച് മാസത്തില്‍ പല ഗ്രഹമാറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. അത് കൂടാതെ മനസ്സിന്റെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. വ്യക്തിബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നഷ്ടായ തൊഴില്‍ പകരം ജോലി ലഭിക്കുന്നതിന് വേണ്ടി കഠിനാധ്വാനം തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി അല്പം ശ്രദ്ധിക്കണം. കലാരംഗത്ത് അംഗീകാരവും നേട്ടങ്ങളും തേടി എത്തുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ അല്പം കഷ്ടപ്പെട്ടാല്‍ മാത്രമേ തേടി എത്തുകയൂള്ളു. വസ്തുതര്‍ക്കത്തിന് അല്പം ശ്രദ്ധ വേണം.
മകം
മകം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതില്‍ തന്നെ പ്രതികൂല ഫലങ്ങളാണ് പലപ്പോഴും ഈ മാസം തേടി എത്തുന്നത്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് തേടി എത്തുന്നത്. അതില്‍ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും എന്നതില്‍ സംശയം വേണ്ട. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയില്‍ നിന്ന് സുരക്ഷിതത്വബോധം ഇല്ലാതാവും. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിന് വേണ്ടി ധാരാളം പണം ചിലവാക്കും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികള്‍ പ്രശ്നത്തിലേക്ക് എത്തിക്കും. തൊഴില്‍ സംബന്ധമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരും.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. അതിന് കാരണമാകുന്നത് പലപ്പോഴും മൗഢ്യത്തിലുള്ള ചൊവ്വയാണ്. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരും. സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്നു. വരുമാന മാര്‍ഗ്ഗം തടസ്സപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്.



Click it and Unblock the Notifications











