Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മഹാശിവരാത്രിയില്‍ 19 വര്‍ഷത്തിന് ശേഷം രാജയോഗം: അനുഭവത്തിലറിയാം ഈ രാജയോഗത്തിന്റെ പ്രൗഡിയും നേട്ടവും
ഇന്ന് മഹാശിവരാത്രി, ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറും. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹാശിവരാത്രി ദിനത്തില്‍ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങളാണ് ചില രാശിക്കാരില്‍ പ്രദാനം ചെയ്യുന്നതും. ഇന്നത്തെ ദിവസം സൂര്യനും രാഹുവും ഒരുമിച്ച് കുംഭം രാശിയില്‍ സഞ്ചരിക്കുന്നു. അതുപോലെ തന്നെ ഈദിനത്തില്‍ കുംഭം രാശിയില്‍ തന്നെ ബുധനും ശുക്രനും സംയോജിക്കുന്നു. ഇതാണ് ഇത്തരം ഒരു അത്ഭുത പ്രതിഭാസത്തിന് കാരണമാകുന്നതും.
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും തുടക്കമിടുന്നു. അത് മാത്രമല്ല ശിവരാത്രി ദിനത്തില്‍ രാഹുശാന്തിയും കാലസര്പ്പദോഷശാന്തിയും നടത്തുന്നത് അത്യധികം ശുഭകരമാണ്. ലക്ഷ്മി നാരായണ യോഗത്തിന്റെ രൂപീകരണം ലക്ഷ്മിവിഷ്ണു ദേവി ദേവന്മാരുടെ അനുഗ്രഹവും നിങ്ങളില്‍ ചൊരിയുന്നു. ഇത്തരത്തില്‍ അനുകൂല മാറ്റങ്ങള്‍ നിറയുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല കുംഭം രാശിയില്‍ രൂപപ്പെട്ട ഈ രാജയോഗം ആര്‍ക്കൊക്കെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും നല്കുന്നു എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാരില്‍ ഒന്‍പതാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ അപ്രതീക്ഷിത ഭാഗ്യം കൊണ്ട് വരുന്നു. എല്ലാ തരത്തിലും ദൈവാനുഗ്രഹം ഇവര്‍ക്ക് മേല്‍ ചൊരിയുന്നു. ഐശ്വര്യത്തോടെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കമിടുന്നതിനും സാധിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. മാതാപിതാക്കളുടെ അനുഗ്രഹവും പിന്തുണയും നിങ്ങള്‍ക്കുണ്ടാവും. ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ദീര്‍ഘദൂര യാത്രകളെല്ലാം തന്നെ ഫലം നല്കുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇരട്ടി നേട്ടങ്ങള്‍ കൊണ്ട് വരും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തില്‍ ഏഴാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കും. കുടുബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും പല കാര്യത്തിലും ലഭിക്കും. സൗഹൃദങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. എടുക്കുന് തീരുമാനങ്ങള്‍ എല്ലാം ഇരട്ടി മാറ്റം കൊണ്ട് വരും. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതം നിറയ്ക്കുന്നതായിരിക്കും. എല്ലാ കടങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.

തുലാം രാശി
മഹാശിവരാത്രി ദിനത്തില്‍ തുലാം രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ ഭാഗ്യം ഇരട്ടിയാക്കും. അത് മാത്രമല്ല ബുദ്ധി ഉപയോഗിച്ച് എല്ലാ കാര്യത്തിലും മുന്നിലെത്തുന്നതിനും സാധിക്കും. സര്‍ഗ്ഗാത്മക കഴിവുകള്‍ അംഗീകരിക്കപ്പെടുകുയം സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുകയു ംചെയ്യുന്നു. കുട്ടികളില്‍ നിന്ന് സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. പല തരത്തിലുള്ള വാര്‍ത്തകള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല വെല്ലുവിളിയെന്ന് കരുതിയ പല കാര്യവും വളരെ എളുപ്പത്തില്‍ തീര്‍ക്കാന്‍ സാധിക്കും.
ഇടവം രാശി
ഇടവം രാശിയുടെ പത്താം ഭാവത്തിലുള്ള ഈ ഗ്രഹ സഞ്ചാരം നിങ്ങള്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്കാണ് വാതില്‍ തുറക്കുന്നത്. അംഗീകരിക്കപ്പെടുന്ന പല കാര്യങ്ങളും മികച്ച് നില്ക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കും. ജോലിയും ബിസിനസും എല്ലാം ഒന്നിനൊന്ന് മെച്ചപ്പെടുന്നതായിരിക്കും. ചെയ്യുന്ന ബിസിനസെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാക്കും. നിങ്ങളുടെ തൊഴിലിലെ മുന്‍പരിചയം ജീവിതത്തില്‍ ഇരട്ടി മാറ്റങ്ങള്‍ കൊണ്ട് വരും. പരിഗണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും പിന്നീട് ഗുണകരമായി നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരും.

മേടം രാശി
മേടം രാശിക്കാരില്‍ പതിനൊന്നാം ഭാവത്തിലാണ് ബുധനും ശുക്രനും ചേരുന്നത്. ഇതാകട്ടെ സാമ്പത്തിക നേട്ടങ്ങള്‍ എല്ലാം ഇരട്ടിയാക്കുന്നു. ശിവന്റെ അനുഗ്രഹത്തില്‍ തടസ്സപ്പെട്ടു നിന്നിരുന്ന എല്ലാ കാര്യങ്ങളും അനുകൂലമായി മാറുന്നതിനും സാധിക്കും. വരുമാനം ഇരട്ടിയാവുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. വിജയകരമായി നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും അതിഗംഭീര മാറ്റങ്ങളിലേക്ക് എത്തിക്കും. മുടങ്ങിപ്പോയ കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. ബിസിനസ് വികസിപ്പിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ക്കും വഴി തെളിയുന്നു.



Click it and Unblock the Notifications

