Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗജകേസരിയോഗം: മിഥുനത്തിലെ ഗ്രഹസംഗമം വര്‍ഷം മുഴുവന്‍ നല്‍കുന്നത് കടുകിട തെറ്റാതെ ധനഭാഗ്യവും നേട്ടവും
മിഥുനം രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നു, അതിന്റെ ഫലമായി ഗജകേസരിയോഗത്തിന് തുടക്കമിടാന്‍ പോവുകയാണ് ജ്യോതിഷ ലോകം. എന്നാല്‍ ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇതിന്റെ ഫലമായി സംഭവിക്കും. ഏറ്റവും ശുഭകരമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം, അതുകൊണ്ട് തന്നെ വ്യാഴത്തോടൊപ്പം ചന്ദ്രന് ചേരുമ്പോള്‍ അത് ഇരട്ടി ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നതും. പലപ്പോഴും ഏറ്റവും മംഗളകരമായ യോഗമായാണ് ഗജകേസരിയോഗത്തെ കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം നേട്ടങ്ങളും ഭാഗ്യവും കൊണ്ട് വരും.
ജീവിതത്തില്‍ സമ്പത്തും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നതോടൊപ്പം തന്നെ സന്തോഷകരമായ മാറ്റങ്ങളെയാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. ജോലിയില്‍ പുരോഗതി, സാമ്പത്തിക നേട്ടങ്ങള്‍, തൊഴില്‍ വളര്‍ച്ച, വിജയം, കുടുംബത്തില്‍ സമാധാനം എന്നിവയെല്ലാം ഗജകേസരിയോഗഫലമായി ലഭിക്കും. എന്നാല്‍ 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗജകേസരിയോഗത്തില്‍ ഭാഗ്യക്കൊടുമുടു കയറുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. അത് കൂടാതെ സമ്പത്ത് വര്‍ദ്ധിക്കുന്നതിനും പുതിയ തീരുമാനങ്ങള്‍ തേടി എത്തുന്നതിനും അത് നടപ്പിലാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. പല വിധത്തിലാണ് ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ്, ഗുണാനുഭവങ്ങള്‍ എന്നിവ തേടി എത്തുന്നത്. എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. ബിസിനസ് സംബന്ധമായി നോക്കുകയാണെങ്കില്‍ അപ്രതീക്ഷിത ലാഭം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളില്‍ പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ സര്‍വ്വസൗഭാഗ്യം നിറയ്ക്കുന്നു. വ്യാഴത്തിന്റെ ശക്തിയില്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള സൗഭാഗ്യവും തേടി എത്തും. പല കോണില്‍ നിന്നും സാമ്പത്തിക ലാഭം തേടി എത്തും. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രമുഖ വ്യക്തികളെ കണ്ടുമുട്ടുന്നതിന് യോഗം കാണുന്നു. നിക്ഷേപങ്ങളെല്ലാം തന്നെ ലാഭകരമായി മാറും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുകയും അത് വഴി സന്തോഷവും സമാധാനവും എന്നന്നെക്കുമായി നിലനില്ക്കുകയും ചെയ്യും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗജകേസരിയോഗം സൃഷ്ടിക്കുന്ന ഭാഗ്യം ഒട്ടും തന്നെ നിസ്സാരമല്ല. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങളാണ് സംഭവിക്കുന്നത്. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള സ്വപ്നങ്ങളും പൂര്‍ത്തീകരിക്കപ്പെടും. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് ഈ സമയം. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ സമാധാനപരവും സംതൃപ്തവുമായ ഒരു ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗജകേസരിയോഗം അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കാരണം പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ തേടി എത്തും. ബുദ്ധിശക്തിയും കഴിവുകളും ഉപയോഗിച്ച് സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സാധിക്കും. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അത് വഴി സന്തോഷവും നേട്ടങ്ങളും തേടി എത്തുന്നതിനും യോഗം കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗജകേസരിയോഗം വളരെ വലിയ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സ്വയം തൊഴില്‍ ആരംഭിക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ജോലിയില്‍ ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിനും ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും അതില്‍ നിന്ന് മോചനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ ജോലികളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നതിനാല്‍ അതെല്ലാം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗജകേസരിയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. തൊഴില്‍ മേഖലയില്‍ അനുകൂല സാഹചര്യങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തും. അതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഭാഗ്യം സാമ്പത്തിക സുരക്ഷിതത്വും ഉറപ്പ് വരുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നതും. മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയം കൂടിയാണ്. അനുകൂലമായ ആരോഗ്യ മാറ്റങ്ങളും നിങ്ങളിലുണ്ടാവും. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications
