Latest Updates
-
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു!
മഹാശിവരാത്രി 2026: കൃത്യം കുംഭത്തില്‍ ചേരുന്നത് 5 ഗ്രഹങ്ങള്‍, ജ്യോതിഷത്തിന് തെറ്റില്ല, ഒന്നൊഴിയാതെ തേടി എത്തു
മഹാശിവരാത്രി ദിനമാണ് ഫെബ്രുവരി 15-ന്, ഈ ദിനത്തില്‍ അപൂര്‍വ്വമായ ഗ്രഹസംഗമം നടക്കുന്നു. അതിന്റെ ഫലമായി അതിഗംഭീരമായ രാജയോഗമാണ് രൂപം കൊള്ളുന്നത്. കുംഭം രാശിയില്‍ അഞ്ച് ഗ്രഹങ്ങളാണ് ചേരുന്നത്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയ മാറ്റങ്ങള്‍ കൊണ്ട് വരും. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പഞ്ചഗ്രഹിയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. കുംഭം രാശിയില്‍ ചേരുന്ന അഞ്ച് ഗ്രഹങ്ങള്‍ ചേരുന്നതിനാലാണ് അതിന് പഞ്ചഗ്രഹിയോഗം എന്ന് പറയുന്നത്.
എന്നാല്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. അഞ്ച് രാശിക്കാര്‍ക്ക് അതീവ ഭാഗ്യവും സന്തോഷവും സാമ്പത്തിക അഭിവൃദ്ധിയും ഇത് മൂലം സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത് സര്‍വ്വസൗഭാഗ്യവും ഭഗവാന്റെ അനുഗ്രഹവും പ്രദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. അത് മാത്രമല്ല ജോലിയില്‍ പദവിയും നേട്ടങ്ങളും സ്ഥാനക്കയറ്റവും എല്ലാം തേടി എത്തും. ഇത് നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കുന്നു. അത് കൂടാതെ ഭാവിയില്‍ ലാഭം നേടുന്നതിന് വേണ്ടിയും സാധിക്കും. പുതിയ ബിസിനസ് ആരംഭങ്ങള്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല വിദേശ യാത്രകള്‍ക്ക് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ യോഗത്തിന്റെ പൂര്‍ണ മാറ്റം തേടി എത്തും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് കൂടാതെ ജീവിതത്തിലെ എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുകയും സന്തോഷവും സമാധാനവും ജീവിതത്തില്‍ തേടി എത്തുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നതോടൊപ്പം തന്നെ സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യും. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല സമയമാണ്. എല്ലാ അര്‍ത്ഥത്തിലും മികച്ച വിജയം തേടി എത്തുന്നതിന് സാധിക്കും. രാഷ്ട്രീയത്തില്‍ നേട്ടങ്ങളും ഇരട്ടി മാറ്റങ്ങളും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കൃത്യമായ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ മികച്ച രീതിയില്‍ കൈയ്യിലേക്ക് എത്തിക്കുന്നതിന് സാധിക്കും. സ്വപ്ന തുല്യമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ജീവിത പങ്കാളിയുടെ സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ജീവന് നല്കാന് സാധിക്കും. പല കോണില്‍ നിന്നും നിങ്ങളെ തേടി സഹായം എത്തും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ ശുഭകരമായ പല ഫലങ്ങളും തേടി എത്തും. അത് നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം പൂര്‍ണമായും കൂടെയുണ്ടാവുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. ബിസിനസ് ആരംഭത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. പ്രണയിക്കുന്നവര്‍ക്കും ദാമ്പത്യ ജീവിതത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തും. സ്വത്ത് സമ്പാദനത്തിന് ഏറ്റവും മികച്ച സമയമാണ്. ഭഗവാന് പരമേശ്വരന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും. അതെല്ലാം തന്നെ ധാരാളം ഗുണകരമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നതും.



Click it and Unblock the Notifications