Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
കണക്കില്ലാതെ ധനം തേടി എത്തും, ബുധനാഴ്ച തെളിയുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തില് തലവര തെളിയുന്നവര്‍
ഫെബ്രുവരി 11 അതായത് ബുധനാഴ്ച ദിനത്തില്‍ അതിശ്രേഷ്ഠമായ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന് തുടക്കമിടുന്നു. അതിനോടൊപ്പം തന്നെ നിരവധി രാജയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം, ത്രി ഏകാദശി യോഗം, ചന്ദ്രാദി യോഗം തുടങ്ങിയ ശുഭസൂചകമായ പല പ്രതിഭാസങ്ങളും ഈ ദിനത്തില്‍ രൂപപ്പെടുന്നുണ്ട്. ഇത് ജ്യോതിഷപരമായി വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ പല മാറ്റങ്ങള്‍ക്കും ഇത് വഴി തുടക്കമിടും. സാമ്പത്തികം, കരിയര്‍, ജോലി, ധനം, ദാമ്പത്യം, ആരോഗ്യം, പ്രണയം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ് ബുധനാഴ്ച ദിനം.
എന്നാല്‍ ഇത് ചില രാശിക്കാര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ നല്കുമ്പോള് ചില രാശിക്കാര്‍ക്ക് അത് ദോഷഫലങ്ങള്‍ നല്കുന്നു. പക്ഷേ ഈ ദിനത്തിലെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം വളരെയധികം സന്തോഷകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധനാഴ്ച ദിനം വളരെയധികം ഭാഗ്യം നിറഞ്ഞ ഒരു ദിവസമായിരിക്കും. അത് മാത്രമല്ല ഇവര്‍ക്ക് ഇന്ന് പലപ്പോഴും തൊഴില്‍പരമായ കാര്യങ്ങളില്‍ അനുകൂല സമയമാണ്. അത് കൂടാതെ പല മേഖലകളിലും പ്രശസ്തി നേടാന്‍ സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. അതോടൊപ്പം പല മേഖലകളിലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. ഏത് കാര്യത്തിന് ശ്രമിച്ചാലും അതെല്ലാം തന്നെ വിജയത്തിലേക്ക് എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധനാഴ്ച ദിനത്തിലെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ശുഭകരവും ലാഭകരവുമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല ഇവരുടെ ബുദ്ധിയും ചിന്തയും എല്ലാം പോസിറ്റീവ് മാറ്റത്തിലേക്ക് എത്തും. ഭാഗ്യം പൂര്‍ണമായും നിങ്ങളെ തുണയ്ക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യത്തെ മികച്ച മാറ്റത്തിലേക്കാണ് എത്തിക്കുന്നത്. സൗഹൃദം അനുകൂലമായി വരുന്നു. സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം തന്നെ ഭാഗ്യക്കൊടുമുടിയേറുന്ന സമയമാണ്. സുഹൃത്തുക്കളില്‍ നിന്ന് എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കും. ബുദ്ധിമുട്ടേറിയ ഘട്ടം വിദഗ്ധമായി തരണം ചെയ്യുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ദിവസം പല പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. പലപ്പോഴും വലിയ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തലത്തിലേക്ക് എത്തിക്കും. ശുക്രനും ചന്ദ്രനും ധാരാളം അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കായി നല്‍കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പദ്ധതികള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. ഇത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സ്നേഹവും പ്രണയവും നിലനില്ക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഇതെല്ലാം തന്നെ ജീവിതത്തെ മാറ്റി മറിയ്ക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഫെബ്രുവരി 11-ന് രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം അനുകൂലമായി വരുന്നു. നിങ്ങളുടെ മനസ്സിലെ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ജോലിയില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആശയങ്ങളും പദ്ധതികളും പൂര്‍ത്തികരിക്കപ്പെടും. വാക്കുകള്‍ ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ധനയോഗം നിങ്ങളില്‍ പടി കയറി വരും. എല്ലാ കടങ്ങളും വീട്ടുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. മനോഹരമായ പല നിമിഷങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷിയാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധനാഴ്ചയിലെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം വിജയകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. പല വിധത്തിലാണ് ധനം നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ജോലിയിലൂടെ വലിയ വിജയം തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ആരംഭിക്കുന്ന ബിസിനസില്‍ ഗുണകരമായ പല കാര്യങ്ങളും സംഭവിക്കും. പൂര്‍ത്തിയാകാതിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. കുടുംബത്തില്‍ നിന്നും കുട്ടികളില്‍ നിന്നും അനന്തമായ സന്തോഷം അനുഭവിക്കുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications