Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
2026-ലെ ആദ്യ ചന്ദ്രഗ്രഹണം മാര്‍ച്ച് 3-ന്: 12 രാശിക്കാരിലും ഗ്രഹണം ബാധിക്കുന്നത് ഇപ്രകാരം, നിങ്ങളുടെ രാശിയേത്?
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് മാര്‍ച്ച് 3-ന് പൗര്‍ണമി ദിനത്തിലാണ്. എന്നാല്‍ വരാനിരിക്കുന്ന ഗ്രഹണം ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. കാരണം പലരും കാത്തിരിക്കുന്നത് ഗുണമാണോ ദോഷമാണോ എന്നത് പലപ്പോഴും അറിയില്ല. എന്നാല്‍ ഈ സമയം ചില രാശിക്കാരില്‍ അത് ഭാഗ്യം കൊണ്ട് വരുകയും ചിലരില്‍ അത് ദോഷം കൊണ്ട് വരുകയും ചെയ്യുന്നു.
ഫാല്‍ഗുന പൂര്‍ണിമ ദിനത്തിലാണ് ഗ്രഹണവും സംഭവിക്കുന്നത്, അന്ന് തന്നെയാണ് ഉത്തരേന്ത്യന്‍ ആഘോഷമായ ഹോളിയും സംഭവിക്കുന്നത്. ഈ ദിനത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് എപ്രകാരം നിങ്ങളുടെ മുന്നോട്ടുള്ള സമയത്തെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം വൈകാരികമായ പല അസ്വസ്ഥതകളും തേടി എത്തും. അത് കൂടാതെ മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാര്യത്തിലും തിടുക്കത്തില്‍ തീരുമാനം എടുക്കരുത്. ഇത് പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കാം. വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. കാര്യങ്ങള്‍ അതിന്റേതായ ഗൗരവത്തിലാണ് കാണേണ്ടത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ സന്തോഷവും സമാധാനവും തേടി എത്തുന്നു. എങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. കരിയറിലും പ്രശസ്തിയിലും അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മുതിര്‍ന്നവരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പലപ്പോഴും അവരുടെ ചിന്താശേഷിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. സംസാരിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. കാരണം അമിത ദേഷ്യവും വികാരങ്ങളും എല്ലാം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ചന്ദ്രനായതിനാല്‍ പലപ്പോഴും ഗ്രഹണ സ്വാധീനം വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. അത് കൂടാതെ നിക്ഷേപങ്ങളൊന്നും കൃത്യമായില്ലെങ്കില്‍ അത് പ്രശ്‌നങ്ങളും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിക്കും. അത് കൂടാതെ വൈകാരികമായി അല്‍പം കൂടുതല്‍ ശ്രദ്ധിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. മത്സരപ്പരീക്ഷകളില്‍ അതിഗംഭീര വിജയം തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സര്‍ക്കാര്‍ ജോലികളില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ജോലി ലഭിക്കുന്നതിനും അനുകൂല സാഹചര്യമാണ്. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ഇത് നിങ്ങളില്‍ സാമ്പത്തിക ലാഭം കൊണ്ട് വരുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ഗ്രഹണം പലപ്പോഴും അല്‍പം സാമ്പത്തിക നഷ്ടം വര്‍ദ്ധിപ്പിക്കുന്ന സമയമാണ്. അത് കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയം കൂടിയാണ്. അപ്രതീക്ഷിതമായ വെല്ലുവിളികള്‍ പല കാര്യത്തിലും ഉണ്ടാവുന്നു. ആരോഗ്യ കാര്യങ്ങളില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. ജോലിയില്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളുണ്ടാക്കാം. സന്തോഷകരമായ പല കാര്യങ്ങളും പെട്ടെന്ന് സങ്കടത്തിലേക്ക് എത്തിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ചന്ദ്രഗ്രഹണ ദിനത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ അല്‍പം കരുതലോടെ കൈകാര്യം ചെയ്യണം. തീരുമാനങ്ങള്‍ വളരെ എളുപ്പത്തില്‍ എടുക്കരുത്. ആലോചിച്ച് വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. അനാവശ്യ ആശങ്കകളെ ലഘൂകരിക്കാന്‍ അല്‍പം സമയം വേണ്ടി വരും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്‍പം സ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം അല്‍പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അത് കൂടാതെ പലപ്പോഴും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയമാണ്. കൂടാതെ തൊഴിലിടങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. തീരുമാനങ്ങള്‍ ഒരിക്കലും തിടുക്കപ്പെട്ട് എടുക്കരുത്. കാരണം അത് പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കുന്നു. പല കാര്യത്തിലും അമ്മയില്‍ നിന്ന് പിന്തുണ ലഭിക്കും. പക്ഷേ തീരുമാനങ്ങള്‍ ശ്രദ്ധയോടെ വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ ഫലങ്ങള്‍ പലതും ശുഭകരമായിരിക്കും. ഈ സമയത്ത് വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമവ്വ. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക ലഭ്യത നിങ്ങളുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ ഫലമായി പല വിധത്തിലുള്ള ശുഭകരമായ മാറ്റങ്ങള്‍ തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റങ്ങള്‍ തേടി എത്തും. ആശയപരമായി അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഢംബര വസ്തുക്കള്‍ക്ക് പലപ്പോഴും കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്നു. പണമൊഴിവാക്കി ചെയ്യുന്ന കാര്യങ്ങള്‍ പോലും നിങ്ങളില്‍ മികച്ച് നില്‍ക്കുന്നു. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കും. പല കാര്യങ്ങളിലും അനുകൂല സമയമാണ് എന്നതാണ് ഇത് വഴി സൂചിപ്പിക്കുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ഗ്രഹണം വിവാഹം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലും അല്‍പം പ്രയാസം നേരിടേണ്ടി വരും. പ്രതീക്ഷകളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരിക്കുകയില്ല. തെറ്റിദ്ധാരണകള്‍ പലതും നിങ്ങളെ ജീവിതത്തെ ബാധിക്കുകയും അത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയു ചെയ്യും. മനസ്സില്‍ ക്ഷമയോടെ വേണം ഓരോ കാര്യത്തേയും സമീപിക്കുന്നതിന്. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്, അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രമിക്കേണ്ടത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ വരുന്ന ഗ്രഹണം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ശ്രദ്ധാപൂര്‍വ്വം തീരുമാനം എടുത്തില്ലെങ്കില്‍ അത് ജീവിതത്തില്‍ വളരെ വലിയ പരാജയം കൊണ്ട് വരുന്നു. ഓരോ തീരുമാനവും ശ്രദ്ധയോടെ വേണം എടുക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ചതിയും വഞ്ചനയും നിങ്ങളുടെ ജീവിതത്തില്‍ ഈ ഗ്രഹണം മൂലം സംഭവിക്കുന്നു.



Click it and Unblock the Notifications











