Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
Rashiphalam: 3 രാജയോഗങ്ങളില്‍ 27 നക്ഷത്രക്കാര്‍ക്കും ഭാഗ്യം മാത്രമുള്ള ബുധനാഴ്ച, ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കാരണം മൂന്ന് രാജയോഗങ്ങളാണ് ഇന്നത്തെ ദിവസം രൂപം കൊള്ളുന്നത്. അതില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗവും ചന്ദ്രയോഗവും ത്രിഏകാദശി യോഗവും രൂപം കൊള്ളുന്നു. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.
സമ്പത്തും ഐശ്വര്യവും സന്തോഷവും ധനവും എല്ലാം ഒത്തു ചേരുന്ന ഒരു ദിവസമാണ് ഇന്ന്. ഇത് നിങ്ങളില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ധിക്കുന്ന ദിനമാണ്. തൊഴില്‍ മേഖലയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അതെല്ലാം കൃത്യമായി പാലിക്കുന്നതിന് സാധിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നല്ലത്.
ഇടവക്കൂറ്
ഈ നക്ഷത്രക്കാരില്‍ അവരുടെ കുടുംബ കാര്യങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ജോലിയില്‍ സ്ഥിരത കൈവരിക്കാന്‍ കഴിയും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്. പൊതുവേ ഗുണാനുഭവങ്ങള്‍ അധികരിച്ച് നില്ക്കുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറുകാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആശയവിനിമയം വിജയത്തിന് വഴിതെളിക്കും. പുതിയ ബന്ധങ്ങള്‍ ഗുണകരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിനമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കും.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന 3 നാളുകാര്‍ക്ക് വികാരാധീനമായ തീരുമാനങ്ങള്‍ ഒഴിവാക്കുക. സാമ്പത്തികമായി സൂക്ഷ്മത വേണം. കുടുംബ പിന്തുണ ആശ്വാസം നല്‍കും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ ശുഭകരമായി മാറുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും ഇന്ന്. നേതൃത്വ ഗുണങ്ങള്‍ തെളിയിക്കാന്‍ അവസരം ലഭിക്കും. ജോലിയില്‍ പ്രശംസ ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലേക്കെത്തും.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ എല്ലാ പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. അത് കൂടാതെ നിങ്ങളുടെ ചെറുയാത്രകള് ഫലപ്രദമാകും.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് അവരുടെ സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. അത് കൂടാതെ ബന്ധങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തികമായി പുരോഗതി പ്രതീക്ഷിക്കാം. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം.
വൃശ്ചികക്കൂറ്
ഇന്നത്തെ ദിവസം ഈ മൂന്ന് നാളഉകാര്ക്കും അവരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുക. അത് മാത്രമല്ല നിങ്ങള്‍ക്ക് പൊതുവേ ഗുണാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും അല്പം അശ്രദ്ധ മതി ഇതെല്ലാം മാറി മറിയുന്നതിന്. ശ്രദ്ധയോടെ നിങ്ങള്‍ മുന്നോട്ട് പോവേണ്ടതാണ്.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. അത് മാത്രമല്ലല അനുകൂലമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അത് കൂടാതെ മുതിര്‍ന്നവരുടെ ഉപദേശം ജീവിതത്തില്‍ ഗുണകരമായി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്കും ഇന്നത്തെ ദിവസം പല കോണില്‍ നിന്നും സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നല്ല സമയം. ആരോഗ്യനില മെച്ചപ്പെടുന്നതിനാല്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ല.
മീനക്കൂറ്
ഇന്നത്തെ ദിവസം മീനക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് അവരുടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന സമയമാണ്. അത് കൂടാതെ ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ ശ്രദ്ധ കൂടുതലായിരിക്കും. കുടുംബബന്ധങ്ങള്‍ ശക്തമാകും. ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടും.



Click it and Unblock the Notifications
