For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഡ്ജറ്റിലൊതുങ്ങി ഭാര്യയെ സ്‌നേഹിക്കാം

By Shibu T Joseph
|

കാപട്യമില്ലാത്ത സ്‌നേഹം മാത്രം മതിയാവില്ല നിങ്ങളുടെ സ്‌നേഹത്തെ ലാളിക്കാന്‍. ചിലപ്പോള്‍ ബാങ്ക് അക്കൗണ്ടിനെക്കൂടി ആശ്രയിക്കേണ്ടി വരും ഭാര്യയോടുള്ള സ്‌നേഹം വെളിപ്പെടുത്തുവാന്‍. വീട്ടിലെ ബോസ്സായി ഭാര്യയെ തൃപ്തിപ്പെടുത്തുവാനായി കുറേയധികം കഷ്ടപ്പെടേണ്ടിവരും. നിങ്ങള്‍ വീട്ടിലില്ലെങ്കിലും അതിന്റെ കുറവറിയിക്കാതെ കാര്യങ്ങള്‍ നോക്കുന്ന ജോലി കഴിഞ്ഞെത്തുമ്പോള്‍ വീട് വീടായി തോന്നണമെങ്കില്‍ ചി വിട്ടുവീഴ്ച്ചകള്‍ അത്യാവശ്യമാണ്. ഭാര്യയുടെ ആഗ്രഹങ്ങള്‍ക്ക് അതിരുകളുണ്ടായെന്നുവരില്ല.

സ്‌നേഹം കൊണ്ടും വികാരം കൊണ്ടും ഭാര്യയുടെ ആഗ്രഹങ്ങള്‍ നിങ്ങള്‍ സാധിച്ചുകൊടുത്താല്‍ ആഗ്രഹങ്ങളുടെ ലിസ്റ്റ് നീണ്ടുപോയേക്കാം. നിങ്ങളുടെ പോക്കറ്റിന് താങ്ങുവാനാകാത്തതാണ് ഭാര്യയ്‌ക്കൊരു ഡയമണ്ട് നെക്ലെസ് എങ്കില്‍ അതു വാങ്ങാതിരിക്കുകയാണ് ഉത്തമം. ഭാര്യ ഇഷ്ടപ്പെടുന്ന ഒരു ബോക്‌സ് ചോക്ലേറ്റോ, ഒരുമിച്ചൊരു സിനിമയോ എല്ലാം നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുമെന്നറിയുക. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് പങ്കാളിയെന്ന തോന്നല്‍ അവളില്‍ സൃഷ്ടിച്ചാല്‍ മാത്രം മതി. അവള്‍ക്ക് സന്തോഷവതിയാകുവാന്‍. നിങ്ങള്‍ കരുതുന്നതിലും വലുതാണ് ആ തിരിച്ചറിവും അത് നിങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന മാന്ത്രികവടിയാണ്. നിസാരവഴക്കുകളും തെറ്റിദ്ധാരണകളും നീക്കുവാനും അത്തരം തലോടലുകള്‍ക്ക് സാധിക്കും. ജന്മദിനത്തിനോ, വനിതാദിനത്തിനോ മാത്രം സമ്മാനം നല്‍കുന്ന പതിവ് നിര്‍ത്തുക. സമ്മാനത്തിന്റെ വലുപ്പമല്ല, അത് നല്‍കുന്ന നിങ്ങളുടെ മനസ്സാണ് അവിടെ ജയിക്കുന്നത്. എല്ലാ മാസവും ബഡജറ്റില്‍ ഒതുങ്ങി നില്‍ക്കുന്ന സമ്മാനങ്ങള്‍ ഭാര്യയ്ക്ക് നല്‍കാന്‍ ശ്രമിക്കുക.

1)പൂക്കള്‍

1)പൂക്കള്‍

റോസാപ്പൂക്കളോ. അതോ നിങ്ങളുടെ ഭാര്യ ഇഷ്ടപ്പെടുന്ന നിറത്തിലുള്ള മറ്റേതെങ്കിലും പൂക്കളോ സമ്മാനമായി നല്‍കുക. ഇത് നല്‍കാന്‍ പ്രത്യേകം സമയം നോക്കണമെന്നില്ല. ചെലവ് അധികം ഇല്ലതാനും

2)കാര്‍ഡ്‌സ്

2)കാര്‍ഡ്‌സ്

ആശംസാകാര്‍ഡുകള്‍ നല്‍കുന്നത് പഴഞ്ചന്‍ രീതിയാണെങ്കിലും അതിലൊരു സ്‌നേഹം എപ്പോഴും പതിയിരിക്കുന്നുണ്ട്. നിങ്ങളുടെ കൈ കൊണ്ടെഴുതിയ രണ്ട ്‌വരികള്‍ മാത്രം മതി ഒരു ആശംസാകാര്‍ഡിന്റെ വില അമൂല്യമാകുവാന്‍. ഇതിനൊപ്പം ചെറിയ എന്തെങ്കിലു സമ്മാനം കൂടി ഭാര്യയ്ക്കു നല്‍കാം. ഇത് ഭംഗിയായി അലങ്കരിയ്ക്കുകയും വേണം.

3)ചോക്ലേറ്റ്

3)ചോക്ലേറ്റ്

ഒരു ബോക്‌സ് ചോക്ലേറ്റ് ഒരിക്കലും പരാജയപ്പെടില്ല. മറ്റേതു വഴിയെക്കാളും എളുപ്പമാണിത്. നിങ്ങളാഗ്രഹിച്ച പുഞ്ചിരി പങ്കാളിയില്‍ തെളിയും. 200 രൂപ മുടക്കിയാല്‍ ഹൃദയത്തിന്റെ രൂപത്തിലുള്ള ബോക്‌സില്‍ തന്നെ നട്ട്‌സ് അടങ്ങിയ ചോക്ലേറ്റ് കിട്ടും.

4)സിനിമ

4)സിനിമ

ഭാര്യയുടെ പ്രിയപ്പെട്ട നടിയോ നടനോ അഭിനയിച്ച സിനിമയോ , അവളിഷ്ടപ്പെടുന്ന തരം സിനിമയോ തിയ്യറ്റിലുണ്ടെങ്കില്‍ ഒരുമിച്ച് പോയി കാണുക..എത്ര ചീത്ത സിനിമയാണെങ്കിലും അവളുടെ മൂഡനുസരിച്ച് പെരുമാറുക.

5)നിശാവസ്ത്രങ്ങള്‍

5)നിശാവസ്ത്രങ്ങള്‍

ആദ്യം തനിയെ വാങ്ങിക്കാന്‍ പോകുമ്പോള്‍ ലജ്ജ തോന്നിയേക്കാം. നിങ്ങളുടെ ജീവിതപങ്കാളിക്ക് നിങ്ങളോട് കൂടുതല്‍ അടുപ്പം തോന്നാന്‍ വഴിയൊരുങ്ങും.

6)സന്ദേശങ്ങള്‍

6)സന്ദേശങ്ങള്‍

ഓഫീസില്‍ പോയാലും ഭാര്യയെ മറക്കുന്നില്ലെന്ന് അവള്‍ക്ക് തോന്നണം. ഇതിനായി മൊബൈലില്‍ സന്ദേശങ്ങള്‍ അയക്കുക, ഇടയ്‌ക്കെങ്കിലും വിളിയ്ക്കുക.

7)ഭാര്യയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുക

7)ഭാര്യയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുക

നിങ്ങളില്‍ പലരും ഭാര്യവീടുകള്‍ സന്ദര്‍ശിക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല. ഭാര്യയെ സന്തോഷിപ്പിക്കാനായി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചകളാവാം. നിങ്ങള്‍ ഭാര്യയുടെ വികാരങ്ങള്‍ക്ക് വിലകല്പിക്കുന്നുവെന്ന തോന്നല്‍ അവളിലുണ്ടാക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് കഴിയും.

8)പാചകം

8)പാചകം

നിങ്ങള്‍ പാചകവിദഗ്ദനൊന്നുമല്ലായിരിക്കാം. എങ്കിലും ഭാര്യയെ അടുക്കളയില്‍ സഹായിക്കുവാന്‍ ചെല്ലുന്നത് അവരില്‍ കുറച്ചൊന്നുമല്ല സന്തോഷമുണ്ടാക്കുക. ലക്ഷങ്ങള്‍ അവര്‍ക്ക് വേണ്ടി ചെലവഴിച്ചാലും കിട്ടാത്ത മൂല്യം.

9)അത്ഭുതങ്ങള്‍

9)അത്ഭുതങ്ങള്‍

അത്ഭുതങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. നിങ്ങള്‍ ബഡ്ജറ്റിന് ഒതുങ്ങുന്ന വിധത്തില്‍ അത്ഭുതങ്ങളൊരുക്കുക. അലങ്കരിച്ച കിടക്ക കൊണ്ടോ, മുറി മുഴുവന്‍ അലങ്കരിച്ച മെഴുകുതിരികള്‍ കത്തിച്ചുവെച്ചോ ഇത് ചെയ്യാം.

Read more about: relationship ബന്ധം
English summary

ways to pamper your wife in budget

Sometimes plain love won’t help you pamper your love, and you don’t have to break your bank for it either. Your wife needs to be pampered regularly to keep ‘the boss of the house’ happy.
Story first published: Monday, November 18, 2013, 14:22 [IST]
X
Desktop Bottom Promotion