Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
'ബിയറിന്റെ മണം'

യൂണിവേഴ്സിറ്റിയില്‍, ചില രാത്രികളില്‍ ഫിസിക്സ് ഡിപ്പാര്‍ട്മെന്റിന്റെ പിന്നിലെ നമ്മുടെ ഒളി കേന്ദ്രങ്ങളില്‍ വെച്ച്, ഞാനും സുഹൃത്തു കൊണ്ടുവരാറുള്ള കൂതറ റം ഐറ്റങ്ങള്‍ പോലും നിലത്തു വെക്കാതെ ഒറ്റിക്കുടിച്ചിരുന്ന നിനക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. എന്റെ ആശയക്കുഴപ്പം കൂട്ടുന്ന മറ്റൊരു കാര്യം കൂടി പറയട്ടെ. നിനക്കിപ്പോഴും ബിയറിന്റെ മണം തന്നെയാണ്! വിജയ് മല്യയുടെ ഏതെല്ലാമോ ഡിസ്റ്റില്ലറികളില്‍ നിന്ന് പുറത്തുവരുന്ന, കൃത്രിമ പഴക്കം വരുത്തിയ അതേ യു ബി എക്സ്പോര്‍ട്ടിന്റെ മണം!
നീ മദ്യപാനം നിറുത്തി എന്നത് നല്ല കാര്യം തന്നെ. ആരോഗ്യത്തിന് അത് വളരെ നല്ലതാണ്. സ്ത്രീകളില്‍ മദ്യപാനമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ വായിച്ചു കൂട്ടുന്നുണ്ട്. (ഇത്തരം കൂതറ ഐറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സൈറ്റ് നിരന്തരമായി വായിക്കേണ്ട ഗതികേട് ഈയിടെയായി വന്നുപെട്ടിരിക്കുന്നു. പത്രപ്രവര്‍ത്തനം പഠിക്കുന്നതിനു മുന്‍പ് ഇത്തരം അപകടങ്ങളെക്കുറിച്ച് ഞാനത്ര ബോധവാനായിരുന്നില്ല). എന്തായാലും ആ ലേഖനങ്ങളൊന്നും തന്നെ സ്ത്രീകളുടെ മദ്യപാനത്തെ വല്ലാതെ അനുകൂലിക്കുന്നില്ല.
ഇതു സംബന്ധിച്ച് ഞാന്‍ നമ്മുടെ രാധികയുമായി ഈയിടെ സംസാരിച്ചിരുന്നു. (രാധികയെ കണ്ടിരുന്നു. അവളുടെ ശിവജിനഗറിലുള്ള വീട്ടില്‍ ഒരു ദിവസം തങ്ങി. നീ കെറുവിക്കണ്ട. അവളുടെ ഭര്‍ത്താവും അയാളുടെ തടിയനായ അനിയനും ചെവി കേള്‍ക്കില്ലെങ്കിലും കണ്ണ് നന്നായി കാണാവുന്ന അമ്മായിയച്ഛനും അവിടെയുണ്ടായിരുന്നു. അവളുടെ ഭര്‍ത്താവ് അടുത്തില്ലാതിരുന്നപ്പോഴൊക്കെ യൂണിവേഴ്സിറ്റി ദിനങ്ങള്‍ തന്നെയായിരുന്നു ഞങ്ങളുടെ പ്രധാന സംസാര വിഷയം). രാധിക അമ്മയാവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ ശേഷവും സജീവമായി തുടര്‍ന്ന മദ്യപാനം അവളുടെ ആഗ്രഹത്തിന് ചില തടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.
പക്ഷെ ഞാന്‍ ചോദിക്കാന്‍ വിചാരിച്ചത് ഇതൊന്നുമല്ല. അത് ചോദിക്കും മുന്‍പ് പറയട്ടെ, ഇതിന് എനിക്ക് മറുപടി കിട്ടണം. നമ്മുടെ പഴയ ഇന്‍ലന്‍ഡ് കാലങ്ങളെ ഓര്മിച്ചെടുക്കുവാനും മുരടിക്കുന്ന മനസ്സിന് ഇത്തിരി പനിനീര് തളിക്കുവാനും കഴിയുമെന്ന തോന്നല്‍ കൊണ്ടാണ് ഞാന്‍ ഇന്‍ലന്‍ഡില്‍ തന്നെ എഴുതിവിടുന്നത്. നീ എനിക്കൊരു മെയില്‍ ചെയ്താല്‍ മതി. ചോദ്യം ഇതാണ്: നീ വിവാഹം ആഗ്രഹിക്കുന്നുണ്ടോ?
വളരെ സീരിയസ്സായി ഈ ചോദ്യം ചോദിച്ചിരുന്ന കാലം ഓര്‍ത്തുപോകുന്നു. അന്നെന്തൊരു പേടിയായിരുന്നു നമുക്ക്! മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലില്‍ പരിഭ്രാന്തമായിരുന്നു നമ്മുടെ ഓരോ ചലനങ്ങളും. പൊലീസുകാരുടെയും മോറല്‍ പൊലീസുകാരുടെയും എത്രയെത്ര വാണിംഗുകള്‍.... ?
ആ കാലത്തിനു ശേഷം കളിയായി നിരവധി തവണ ഞാനീ ചോദ്യം ചോദിച്ചു. അപ്പോഴേക്ക് ഗോവയ്ക്കു പോകാന്‍ മുല്ലപ്പൂ ചൂടിവന്ന ആ പെണ്‍കുട്ടിയില്‍ നിന്ന് നീയും വളരെ വളര്‍ന്നിരുന്നല്ലോ?
ഇപ്പോള്‍ ആ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു. ആദ്യമായെന്ന വണ്ണം അതേ സീരിയസ്നെസ്സോടെ, അതേ വിറയലോടെ. നീ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?



Click it and Unblock the Notifications