For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊങ്കല്‍ ആഘോഷത്തിന് കാര പൊങ്കല്‍

|

തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷത്തിന് കാര പൊങ്കല്‍ ഒരു പ്രധാന വിഭവമാണ്.

ചെറുപയര്‍ പരിപ്പും അരിയും ഉപയോഗിച്ചുണ്ടാക്കുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

Pongal

ചെറുപയര്‍ പരിപ്പ്-1 കപ്പ്
അരി-1 കപ്പ്
കശുവണ്ടിപ്പരിപ്പ്-10
ജീരകം -1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പച്ചമുളക്-4
നാളികേരം ചിരകിയത്-1 ടീസ്പൂണ്‍
ഉപ്പ്-
വെള്ളം

അരിയും ചെറുപയര്‍ പരിപ്പും വെവ്വേറെ കഴുകി വയ്ക്കുക. ഒരു കുക്കറില്‍ എണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കണം. എണ്ണയില്‍ കടുക്, ജീരകം എന്നിവ പൊട്ടിയ്ക്കണം. ഇതിലേക്ക് പച്ചമുളകിട്ട് നല്ലപോലെ വഴറ്റുക.

ഈ കൂട്ടിലേക്ക് ചെറുപയര്‍ പരിപ്പും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി അരിയും പാകത്തിന് വെള്ളവും ചേര്‍ക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. കുക്കറില്‍ ഇത് വേവിച്ചെടുക്കണം.

വേവിച്ച പൊങ്കലിലേക്ക് കുരുമുളകുപൊടി, വറുത്ത കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കാം.

English summary

Kara Pongal Recipe, Veg, Cooking, പാചകം, കാര പൊങ്കല്‍, വെജ്, പൊങ്കല്‍, പാചകക്കുറിപ്പ്

Kara Pongal is s dish special for pongal festival in Tamilnadu,
X
Desktop Bottom Promotion